Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷ്ട ബാറ്റിങ് പൊസിഷനേത്? സഞ്ജുവിന്റെ മറുപടിയില്‍ പൊട്ടിച്ചിരിച്ച് ജഡേജയും സ്വാനും

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രശംസയേറ്റു വാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍. നേരത്തേ കളിച്ച 13 ടി20കളിലും ഒരു 40 പ്ലസ് സ്‌കോര്‍ പോലും അദ്ദേഹത്തിനു നേടാനായിരുന്നില്ല.

എന്നാല്‍ അയര്‍ലാന്‍ഡിനെതിരേ ഈ ക്ഷീണമെല്ലാം സഞ്ജു തീര്‍ക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 77 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയെ 200ന് മുകളില്‍ നേടാനും സഞ്ജു സഹായിച്ചിരുന്നു. നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഈ കളിയില്‍ ഇന്ത്യ സ്വന്തമാക്കിയത്.

1

പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പുറത്തിരിക്കേണ്ടി വന്നതോടെയായിരുന്നു ഈ കളിയില്‍ സഞ്ജുവിന് ഓപ്പണ്‍ ചെയ്യേണ്ടി വന്നത്. പുതിയ റോള്‍ താരം ശരിക്കും മുതലെടുക്കുകയും ചെയ്തു. ഏതു പൊസിഷനിലാണ് ബാറ്റ് ചെയ്യാന്‍ ആഗ്രഹമെന്ന ചോദ്യത്തിനു മല്‍സരശേഷം രസകരമായ മറുപടിയായിരുന്നു സഞ്ജു നല്‍കിയത്.

2

രണ്ടാം ടി2ക്കു ശേഷം സോണി ചാനലിലെ ഷോയില്‍ തദ്‌സമയം വന്നപ്പോഴായിരുന്നു ബാറ്റിങ് പൊസിഷനെക്കുറിച്ച് സഞ്ജു സാംസണ്‍ മറുപടി പറഞ്ഞത്. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് 1,2, 3, 4, 5, 6... യഥാര്‍ഥത്തില്‍ എല്ലായിടത്തും എനിക്ക് ബാറ്റ് ചെയ്യാന്‍ ഇഷ്ടമാണ് എന്നായിരുന്നു ചിരിയോടെയുള്ള സഞ്ജുവിന്റെ മറുപടി.
ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജയും ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ അജയ് ജഡേജയും പൊട്ടിച്ചിരിയോടെയാണ് ഇതിനോടു പ്രതികരിച്ചത്.

IND vs ENG: കോളടിച്ച് ഹാര്‍ദിക്, ഇംഗ്ലണ്ടിനെതിരേയും ക്യാപ്റ്റന്‍! ടീമില്‍ സഞ്ജുവും

3

കഴിഞ്ഞ ആറ്- ഏഴു വര്‍ഷങ്ങളായി ഈ ഫോര്‍മാറ്റില്‍ ഏറെക്കുറെ എല്ലാ പൊസിഷനുകളിലും ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീമിലെ റോള്‍ മനസ്സിലാക്കി ഏതു തീവ്രതയിലാണ് ബാറ്റ് ചെയ്യേണ്ടത് എന്നതാണ് പ്രധാനം. ഓപ്പണറായാല്‍ കുറച്ചു സമയമെടുത്ത് ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കും. പക്ഷെ നാല്, അഞ്ച് പൊസിഷനുകളിലേക്കു വരുമ്പോള്‍ ഇതു നടക്കില്ല. അവിടെ കരുത്തിനാണ് പ്രാധാന്യം. റോള്‍ തിരിച്ചറിഞ്ഞ ശേഷം അതില്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്യാറുള്ളതെന്നും സഞ്ജു സാംസണ്‍ വിശദീകരിച്ചു.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

4

ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് ചെയ്യാറുള്ളത്. കഴിഞ്ഞ സീസണില്‍ 400ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത അദ്ദേഹം 2008നു ശേഷം ആദ്യമായി ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രകടനം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ സഞ്ജുവിന് ഇടം നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു.
എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്താനി ടീമിനൊപ്പം ചേരുന്നതിനായി റിഷഭ് പന്തും ശ്രേയസ് അയ്യരും അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഇല്ലാതിരുന്നതോടെ സഞ്ജുവിന് ടീമിലേക്കു വിളി വരികയായിരുന്നു.

Story first published: Thursday, June 30, 2022, 15:03 [IST]
Other articles published on Jun 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+