For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: സഞ്ജുവിന് പേടിക്കാനില്ല! സ്ഥാനമുറപ്പ്, ഇന്ത്യന്‍ 11ല്‍ ആരൊക്കെ?

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ നായകനാക്കി അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ പുറത്തുവന്ന സൂചനകള്‍ പോലെ തന്നെ മുന്‍നിര താരങ്ങളെയൊന്നും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം യുവതാരങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കുമാണ് അവസരം നല്‍കിയിട്ടുള്ളത്.

നേരത്തേ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ സംഘത്തിലുള്ളവരെല്ലാം ഐറിഷ് പര്യടനത്തിന്റെയും ഭാഗമാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു ഏഷ്യാഡിനു മുന്നോടിയായുള്ള മികച്ച തയ്യാറെടുപ്പ് കൂടിയായിരിക്കും ഈ പരമ്പര. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന യുവ ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ അയര്‍ലാന്‍ഡിനെതിരേ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുകയാണ്.

JASPRIT BUMRAH

ഈ മാസം അവസാനത്തോടെ ഏഷ്യാ കപ്പും ഒക്ടോബറില്‍ ഐസിസി ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. ഇവയ്ക്കിടെ ഓസ്‌ട്രേലിയക്കെതിരേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര കൂടി ഇന്ത്യ കളിക്കുന്നുണ്ട്. ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവ കണക്കിലെടുത്താണ് ഐറിഷ് പര്യടനത്തില്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയിട്ടുള്ളത്.

ആഗസ്റ്റ് 18നു ഡബ്ലിനിലാണ് ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 മല്‍സരം. പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് കോമ്പിനേഷന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണ്‍ ചെയ്യുക. നിലവില്‍ ഇന്ത്യന്‍ സംഘത്തിലെ ഓപ്പണിങ് ഓപ്ഷനുകളും ഇവര്‍ മാത്രമാണ്.

മൂന്നാം നമ്പറില്‍ ഇടംകൈയന്‍ ബാറ്ററായ തിലക് വര്‍മയായിരിക്കും കളിക്കുക. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് തിലക്. നാലാം നമ്പറില്‍ കളിക്കാനിറങ്ങുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹം തന്നെ. ജിതേഷ് ശര്‍മയും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. പക്ഷെ സഞ്ജുവായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നുറപ്പാണ്.

SANJU SAMSON

സഞ്ജുവിനു ശേഷം അഞ്ചാമനായി ക്രീസിലെത്തുന്നത് വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയായിരിക്കും. വലിയൊരു ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഈ പരമ്പര. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ സ്‌ഫോടനാത്മക ബാറ്റിങാണ് ദുബെയെ വീണ്ടും ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്.

ആറാം നമ്പറില്‍ യുവതാരം റിങ്കു സിങായിരിക്കും ബാറ്റ് ചെയ്യുക. ടീമിന്റെ ഫിനിഷിങ് ചുമതലകളും അദ്ദേഹത്തിനായിരിക്കും. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ കസറിയ താരമാണ് റിങ്കു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും അയര്‍ലാന്‍ഡ് പര്യടനം.

ഏഴാം നമ്പര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനായിരിക്കും. ദുബെയെപ്പോലെ വാഷിങ്ടണിന്റെയും തിരിച്ചുവരവിനാണ് ഈ പരമ്പര സാക്ഷ്യം വഹിക്കുക. എട്ടാമനായി രവി ബിഷ്‌നോയ്, ഷഹബാസ് അഹമ്മദ് എന്നിവരിലൊരാള്‍ക്കു നറുക്കുവീഴും. നിലവിലെ ഫോമും, കളിയിലുണ്ടാക്കുന്ന ഇംപാക്ടും പരിഗണിക്കുമ്പോള്‍ ബിഷ്‌നോയ്ക്കാവും മുന്‍തൂക്കം.

അയര്‍ലാന്‍ഡിലെ പിച്ചുകള്‍ പേസും ബൗണ്‍സുമുള്ളതായിരിക്കുമെന്നതിനാല്‍ മൂന്നു പേസര്‍മാരെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തും. ക്യാപ്റ്റന്‍ ബുംറയായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. രണ്ടാമത്തെ പേസര്‍ പരിക്കില്‍ നിന്നും മോചിതനായെത്തിയ പ്രസിദ്ധ് കൃഷ്ണയായിരിക്കും. മൂന്നാമത്തെ പേസറായി ഇടംകൈയന്‍ ബൗളറായ അര്‍ഷ്ദീപ് സിങിനും അവസരം ലഭിക്കും.

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11

റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്.

അയര്‍ലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌നോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Story first published: Monday, July 31, 2023, 23:23 [IST]
Other articles published on Jul 31, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+