തോല്‍വിക്കു പിറകെ ടീം ഇന്ത്യയില്‍ 'പൊട്ടിത്തെറി'!! കളിക്കു ശേഷം സംഭവിച്ചതെന്ത്? ദൃശ്യങ്ങള്‍ വൈറല്‍
ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യിലേറ്റ അവിശ്വസനീയ തോല്‍വി ഇന്ത്യന്‍ ക്യാംപിനെയാകെ ഉലച്ചിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പില്‍ കിരിടം ചൂടിയ ശേഷം തൊട്ടടുത്ത കളിയില്‍ തന്നെ ഇങ്ങനെയൊരു പ്രഹരം ഇന്ത്യ പ്രതീക്ഷിച്ചതല്ല.
മുമ്പ് ഐറിഷ് ടീമുമായി ഏറ്റുമുട്ടിയ എട്ടു ടി20കളിലും വിജയം ഇന്ത്യക്കായിരുന്നു. പക്ഷെ ഒമ്പതാം ശ്രമത്തില്‍ അവര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് വമ്പന്‍ അട്ടിമറിക്ക് അവകാശികളായിരിക്കുകയാണ്. രണ്ടു മല്‍സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ ഇതോടെ 0-1നു പിറകിലാവുകയും ചെയ്തു.
നാളെ (ഞായര്‍) ഇതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മല്‍സരം ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറി. ഇതിലും ജയിക്കാനായില്ലെങ്കില്‍ പരമ്പര നഷ്ടമെന്ന വലിയ നാണക്കേടും ഇന്ത്യയെ കാത്തിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നും എടുത്തു പറയേണ്ടതാണ്.
അതിനിടെ കഴിഞ്ഞ ടി20യില്‍ ഇന്ത്യയുടെ പരാജയത്തിനു പിന്നാലെയുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബെല്‍ഫാസ്റ്റില്‍ സംഭവിച്ചത് എന്താണെന്നറിയാം.

photocredit/X
മല്‍സരശേഷം സംഭവിച്ചതിങ്ങനെ
യുകെ പര്യടനത്തിലെ ആദ്യ മല്‍സരത്തില്‍, അതും ഫസ്റ്റ് ചോയ്ത് ടീമിനെ ഇറക്കിയിട്ടും അയര്‍ലാന്‍ഡിനോട് ഇന്ത്യക്കേറ്റ ഞെട്ടിക്കുന്ന പരാജയം ഇന്ത്യയെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ടീമിന്റെ പ്രകടനത്തില്‍ കോച്ച് ഗൗതം ഗംഭീറും കടുത്ത നിരാശയിലും രോഷത്തിലുമാണ്.
മല്‍സരം കഴിഞ്ഞയുടന്‍ തന്നെ കോച്ചിങ് സംഘത്തിലുള്ളവരുമായും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായും ഗ്രൗണ്ടില്‍ വച്ച് തന്നെ ഗംഭീര്‍ ചര്‍ച്ച നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. ഗംഭീറിന്റെ മുഖത്ത് വലിയ അതൃപ്തിയും കാണാമായിരുന്നു.
ഈ തരത്തില്‍ മല്‍സരം കഴിഞ്ഞതിനു പിറകെ ഇത്തരമൊരു അടിയന്തര മീറ്റിങ് നമ്മള്‍ കണ്ടത് കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനിടെയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയോടു വലിയ പരാജയം നേരിട്ടതിനു ശേഷമായിരുന്നു ഇത്.
അന്നു ഡഗൗട്ടില്‍ വച്ചാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായും കോച്ചിങ് സംഘത്തിലെ മറ്റുള്ളവരുമായും ടീമിന്റെ പ്രകടനത്തെ കുറിച്ചും ഭാവി പ്ലാനുകളെ കുറിച്ചും ഗംഭീര്‍ ചര്‍ച്ച ചെയ്തത്. അതിനു ശേഷമാണ് സിംബാബ് വെയുമായുള്ള അടുത്ത ഡു ഓര്‍ ഡൈ മാച്ചില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തുകയും ചെയ്തത്.
ഈ അഴിച്ചുപണി ടീമിനു ഗുണവും ചെയ്തു. അടുത്ത നാലു മല്‍സരങ്ങളും ജയിച്ചാണ് തുടര്‍ച്ചയായ രണ്ടാം ലോക കിരീടം ഇന്ത്യ കൈക്കലാക്കിയത്. ഇവലയില്‍ മൂന്നിലും സഞ്ജു ടീമിന്റെ ഹീറോയാവുകയും ചെയ്തു. സമാനമായൊരു അഴിച്ചുപണി ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറില്‍ അടുത്ത കളിയില്‍ നമുക്കു പ്രതീക്ഷിക്കാം.

പൊരുതിയത് അഭിഷേക് മാത്രം
അയര്‍ലാന്‍ഡുമായുള്ള ആദ്യ കളിയില്‍ ബൗളിങ് നിരയും പ്രതീക്ഷിച്ചതു പോലെ ക്ലിക്കായില്ലെങ്കിലും അതിനേക്കാള്‍ വിമര്‍ശനം അര്‍ഹിക്കുന്നത് ബാറ്റിങ് ലൈനപ്പാണ്. കാരണം 183 റണ്‍സെന്നത് ടി20യില്‍ എല്ലായ്്‌പ്പോഴും റിസ്‌ക്കി ടോട്ടലാണ്. ഏതെങ്കിലും ഒന്നോ, രണ്ടോ താരം അവസാനം വരെ ബാറ്റ് ചെയ്യുന്നതിനൊപ്പം റണ്‍റേറ്റ് വളരെ താഴേക്കു പോവാതെ നോക്കേണ്ടതും പ്രധാനമായിരുന്നു.
പക്ഷെ ഇതു രണ്ടുമുണ്ടായില്ല. പിച്ചോ, സാഹചര്യമോ മനസ്സിലാക്കാത തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് പലരും വിക്കറ്റ് വലിച്ചെറിഞ്ഞത്. അഭിഷേക് ശര്‍മ (49) മാത്രമാണ് ടീമിനായി ഒരു പോസിറ്റീവ് ഇന്നിങ്‌സ് കളിച്ചത്.
അദ്ദേഹം പുറത്തായതോടെ റണ്‍റേറ്റ് കുത്തനെ താഴേക്കു വീഴുകയും പിന്നീടെത്തിയവര്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തു. ഒടുവില്‍ 18.5 ഓവറില്‍ വെറും 148 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

