Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ശ്രേയസ് എന്തു മണ്ടത്തരമാണ് കാണിച്ചത്? ആ പിഴവ് കളി മാറ്റി!! കട്ടക്കലിപ്പില്‍ സെവാഗ്

ബെല്‍ഫാസ്റ്റ്: അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ ടീം ഇന്ത്യയുടെ പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ലെന്നു തുറന്നടിച്ച അദ്ദേഹം കളിയില്‍ വരുത്തിയ വലിയൊരു അബദ്ധവും ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ബൗളിങിലും ബാറ്റിങിലും ഒരുപോലെ ദുരന്തമായി തീര്‍ന്ന ഇന്ത്യയെ 34 റണ്‍സിനാണ് ഐറിഷ് പട മലര്‍ത്തിയടിച്ചത്.

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അവരോടു ഇന്ത്യ തോറ്റതും ഇതാദ്യമായാണ്. ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം തൊട്ടടുത്ത കളിയില്‍ തന്നെ ഇങ്ങനെയൊരു ദുരന്തം ഇന്ത്യ സ്വപ്‌നം പോലും കണ്ടിരുന്നില്ല.

SHREYAS IYER

ആഞ്ഞടിച്ച് വീരു

അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ അതിരൂക്ഷമായാണ് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ വീരേന്ദര്‍ സെവാഗ് വിമര്‍ശിച്ചത്. ഐറിഷ് ടീം ബാറ്റ് ചെയ്യവെ അദ്ദേഹമെടുത്ത ഒരു മോശം തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

'ആദ്യമേ തന്നെ പറയട്ടെ. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ ഒട്ടും ഹാപ്പിയല്ല. അയര്‍ലാന്‍ഡിന്റെ സെറ്റായി കഴിഞ്ഞ രണ്ടു ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ 15ാം ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെ ബൗളിങില്‍ കൊണ്ടുവരേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ ആ ഓവറില്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

വാഷിങ്ടണിനെ ബൗളിങില്‍ അപ്പോള്‍ കൊണ്ടുവന്ന ശ്രേയസിന്റെ തീരുമാനം വളരെ മോശമായിരുന്നു. ഇന്ത്യയുടെ ബാറ്റിങിനെ കുറിച്ചാവട്ടെ അധികം പറയാതിരിക്കുകയാവും നല്ലത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളെടുത്താല്‍ ഒരാള്‍ പോലും ഒരു യഥാര്‍ഥ മാച്ച് വിന്നറെ പോലെ സ്ഥിരതയുള്ള പ്രകടനം നടത്തിയിട്ടുമില്ല.

ക്രിക്കറ്റെന്നു വച്ചാല്‍ എല്ലായ്‌പ്പോഴും സിക്‌സറുകളടിക്കുകയെന്നത് മാത്രമല്ല. സാഹചര്യങ്ങള്‍ക്കു അനുസരിച്ച് നിങ്ങള്‍ ബാറ്റ് ചെയ്യേണ്ടതുമുണ്ട്. ടീം ഈ തരത്തില്‍ മോശം ക്രിക്കറ്റ് കളിക്കുകയാണെങ്കില്‍ ഈ തരത്തിലുള്ള പ്രകടനങ്ങള്‍ സംഭവിക്കുമെന്ന കാര്യമുറപ്പാണ്'- സെവാഗ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി

IND vs ENG: ജയ്‌സ്വാള്‍- റുതു ഓപ്പണിങ്, സഞ്ജു നയിക്കും!! തഴയപ്പെട്ടവരുടെ കിടു ടീം റെഡി

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഐറിഷ് ടീം 15 ഓവറില്‍ അഞ്ചു വിക്കറ്റിനു 115 റണ്‍സെന്ന നിലയിലായിരുന്നു. ഈ സമയത്താണ് വാഷിങ്ടണിനെ കളിയില്‍ ആദ്യമായി ബൗള്‍ ചെയ്യാന്‍ ശ്രേയസ് വിളിച്ചത്.

ക്രീസിലുള്ള ജോര്‍ജ് ഡോക്രെലും ഗരെത് ഡെലാനിയും ചേര്‍ന്ന് വാഷിയെ പഞ്ഞിക്കുകയും ചെയ്തു. 19 റണ്‍സാണ് ഓവറില്‍ ഐറിഷ് ടീം വാരിക്കൂട്ടിയത്. ഒരു നോ ബോള്‍ സിക്‌സറും രണ്ടു ഫോറുമെല്ലാം ഇതിലുള്‍പ്പെടും.

അടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണയെയും ഐറിഷ് ടീം നിലം തൊടീച്ചില്ല. 27 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്. മൂന്നു സിക്‌സറും രണ്ടു ഫോറുകളും ഇതിലുള്‍പ്പെടും. അഞ്ചിനു 118ല്‍ നിന്നും രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഐറിഷ് ടീം 164 റണ്‍സിലേക്കു കുതിക്കുകയും ചെയ്തു. ഈ രണ്ടോവറിലാണ് യഥാര്‍ഥത്തില്‍ ഇന്ത്യ തോറ്റതെന്നു പറയേണ്ടിവരും.

ABISHEK SHARMA

ബാറ്റിങ് മറന്ന ഇന്ത്യ

അയര്‍ലാന്‍ഡ് 183 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയപ്പോള്‍ തന്നെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പായിരുന്നു. ഇതു തന്നെ സംഭവിക്കുകയും ചെയ്തു. അഭിഷേക് ശര്‍മയുടെ (20 ബോളില്‍ 49) മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് വട്ടപ്പൂജ്യമായിരുന്നു.

യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര വിക്കറ്റുകള്‍ വലിച്ചെറിഞ്ഞു. ഇതോടെ ഏഴു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 148 റണ്‍സിനു ഇന്ത്യ കൂടാരവും കയറുകയായിരുന്നു.

ഒന്നോ, രണ്ടോ മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്കു ചേസ് ചെയ്യാവുന്ന ടോട്ടലായിരുന്നു ഇത്. പക്ഷെ ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ കണ്ടില്ല.

Story first published: Friday, June 26, 2026, 23:35 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+