Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയ്യയ്യേ സഞ്ജൂ!! ഇന്ത്യയുടെ ആര്‍ക്കുമില്ലാത്ത നാണക്കേട്, സൂക്ഷിച്ചോ വൈഭവ് പിറകിലുണ്ട്

ബെല്‍ഫാസ്റ്റ്: ഐസിസി ടി20 ലോകകപ്പിലെ ഹീറോയിസത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. അയര്‍ലാന്‍ഡുമായുള്ള ഒന്നാം ടി20യിലാണ് യാതൊരു ഇംപാക്ടും സൃഷ്ടിക്കാതെ അദ്ദേഹത്തിനു മടങ്ങേണ്ടി വന്നത്.

നാലു ബോളില്‍ ഒരു ഫോറടക്കം നേടാനായത് വെറും അഞ്ചു റണ്‍സ് മാത്രം. ഇന്ത്യന്‍ വംശജനായ ഫാസ്റ്റ് ബൗളര്‍ ജയ് മൂന്ദ്രയാണ് സഞ്ജുവിനെ ബൗള്‍ഡാക്കിയത്. ഓപ്പണിങിലേക്കു കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയടക്കം അവസരം കാത്തു നില്‍ക്കവെയാണ് അദ്ദേഹം മികച്ചൊരു അവസരം തുലച്ചിരിക്കുന്നത്.

SANJU SAMSON

മോശം റെക്കോര്‍ഡ്

കരിയര്‍ ബെസ്റ്റ് ഫോമിലൂടെ കടന്നു പോവുന്ന സഞ്ജു സാംസണില്‍ നിന്നു ഗംഭീര ഇന്നിങ്‌സ് തന്നെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. കാരണം ഇതിനു മുമ്പ് കളിച്ച ടി20 ലോകകപ്പിന്റെ ഫൈനലിലുള്‍പ്പെടെ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും 80 പ്ലസ് സ്‌കോര്‍ കുറിക്കാന്‍ സഞ്ജുവിനായിരുന്നു.

IND vs IRE: സഞ്ജുവും വൈഭവുമടക്കം 4 ഓപ്പണര്‍മാരും ഒറ്റ 11ല്‍!!! ഇതാ ടീം, കോളെടുക്കേണ്ടത് ഗംഭീര്‍

IND vs IRE: സഞ്ജുവും വൈഭവുമടക്കം 4 ഓപ്പണര്‍മാരും ഒറ്റ 11ല്‍!!! ഇതാ ടീം, കോളെടുക്കേണ്ടത് ഗംഭീര്‍

അയര്‍ലാന്‍ഡുമായുള്ള ഈ കളിയില്‍ വളരെ പോസിറ്റിവായിട്ട് തന്നെയാണ് അദ്ദേഹം തുടങ്ങിയത്. മാത്യു ഹംഫ്രെയ്‌സെറിഞ്ഞ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളിലാണ് സഞ്ജുവിനു ആദ്യം സ്‌ട്രൈക്ക് ലഭിച്ചത്.

അടുത്ത ബോളില്‍ ബൗണ്ടറിയടിച്ച് കൊണ്ട് അക്കൗണ്ടും തുറന്നു. എക്‌സ്ട്രാ കവറിനു മുകളിലൂടെ അദ്ദേഹമൊരു ഇന്‍സൈഡ് ഔട്ട് ഷോട്ട് പായിക്കുകയായിരുന്നു. അടുത്ത ബോളില്‍ സിംഗിളുമായി സ്‌ട്രൈക്ക് അഭിഷേക് ശര്‍മയ്ക്കു കൈമാറി.

രണ്ടാം ഓവര്‍ എറിയാനെത്തിയത് അരങ്ങേറ്റ മല്‍സരം കളിച്ച ജയ് മൂന്ദ്ര. ഓഫ്‌സറ്റ്ംപിന് പുറത്ത് 139 കിമി വേഗതയുള്ള ബോളാണ് പേസര്‍ പരീക്ഷിച്ചത്. എന്നാല്‍ ഓഫ്‌സൈഡിലേക്കു വളരെ കരുത്തുറ്റൊകു ഷോട്ടിനു ശ്രമിച്ച സഞ്ജുവിനു പാളി. ഇന്‍സൈഡ് എഡ്ജായ ശേഷം അകത്തേക്കു കയറിയ ബോള്‍ നേരെ വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു.

ഈ പുറത്താവലിനു പിന്നാലെ നാണക്കേടിന്റെ വലിയൊരു റെക്കോര്‍ഡും സഞ്ജുവിനെ തേടിയെത്തി. ടി20യില്‍ ഒരു അരങ്ങേറ്റക്കാരന്റെ ആദ്യ ബോൡ തന്നെ ഔട്ടായ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേടാണ് അദ്ദേഹത്തെ തേടിയെത്തിയത്.

SANJU SAMSON

രൂക്ഷ വിമര്‍ശനം

വൈഭവ് സൂര്യവംശിക്കു അരങ്ങേറാന്‍ അവസരം നല്‍കാതെ ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയിട്ടും അതു മുതലാക്കാന്‍ സഞ്ജു സാംസണിനു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?

IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?

'താമസിയാതെ സഞ്ജു സാംസണ്‍ വിരമിക്കും. വൈഭവ് സൂര്യന്‍വംശി അദ്ദേഹത്തിന് പകരക്കാരനാകും. ടി20 ലോകകപ്പിലെ ആ മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാനായത് സഞ്ജുവിന്റെ ഭാഗ്യം കൊണ്ടാണ്. ഇതു മാറ്റി നിര്‍ത്തിയാല്‍ കരിയര്‍ വന്‍ ദുരന്തമാണ്'.

'സഞ്ജു സാംസണ്‍ വെറും ഫിനിഷ് പ്ലെയറാണ്. അടുത്ത മല്‍സരത്തില്‍ അദ്ദേഹത്തെ പുറത്താക്കി വൈഭവ് സൂര്യവംശിയെ കളിപ്പിക്കൂ'.

'സ്വിങ്ങിനെതിരെ സഞ്ജു സാംസണ്‍ ദുര്‍ബലനായ ഒരു ബാറ്റ്‌സ്മാനാണ്. ടി20 ലോകകപ്പില്‍ പിച്ചുകള്‍ പരന്നതും പന്ത് ചലിക്കാത്തതുമായ സമയത്ത് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു.

സിഎസ്‌കെയിലും നാന്‍ഡ്രെ ബര്‍ഗര്‍, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ജേക്കബ് ഡഫി എന്നിവര്‍ ക്ലാസിക് സ്വിംഗിംഗ് പന്തുകളില്‍ അദ്ദേഹത്തെ പുറത്താക്കി. അദ്ദേഹത്തെ പുറത്താക്കുന്നത് വളരെ എളുപ്പമാണ്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Friday, June 26, 2026, 20:51 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+