IND vs IRE: ദയനീയ ക്യാപ്റ്റന്‍സി, സ്ഥാര്‍ഥന്‍!- ഹാര്‍ദിക്കിനെതിരേ ആഞ്ഞടിച്ച് ഫാന്‍സ്
അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ മികച്ച വിജയത്തോടെ തുടങ്ങിയയങ്കിലും ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമര്‍ശനം. മഴ രസം കെടുത്തിയ മല്‍സരത്തില്‍ ഏഴു വിക്കറ്റിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മല്‍സരത്തില്‍ താരത്തിന്റെ ബൗളിങിനും അരങ്ങേറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിന് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്നതിനുമെതിരേയുമാണ് വിമര്‍ശനങ്ങള്‍.

രണ്ടോവറില്‍ 26 റണ്‍സ് ഹാര്‍ദിക് വഴങ്ങിയിരുന്നു. ഒരു വിക്കറ്റ് അദ്ദേഹം വീഴ്ത്തുകയും ചെയ്തു. ഉമ്രാനാവട്ടെ വെറും ഒരോവറാണ് ബൗള്‍ ചെയ്തത്. 14 റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു. മല്‍സരത്തില്‍ ആവേശ് ഖാന്‍, ഉമ്രാന്‍ എന്നിവര്‍ക്കു പകരം രണ്ടാമത്തെ ഓവര്‍ തന്നെ ഹാര്‍ദിക് ബൗള്‍ ചെയ്യുകയായിരുന്നു. ഐപിഎല്ലിനു ശേഷം ഇന്ത്യക്കു വേണ്ടി അദ്ദേഹം ബൗള്‍ ചെയ്തത് എട്ടു ഓവറുകളായിരുന്നു. ഇവയില്‍ നിന്നും 87 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.

രണ്ടോവറില്‍ 26 റണ്‍സ് ഹാര്‍ദിക് വഴങ്ങിയിരുന്നു. ഒരു വിക്കറ്റ് അദ്ദേഹം വീഴ്ത്തുകയും ചെയ്തു. ഉമ്രാനാവട്ടെ വെറും ഒരോവറാണ് ബൗള്‍ ചെയ്തത്. 14 റണ്‍സ് താരം വിട്ടുകൊടുക്കുകയും ചെയ്തു. മല്‍സരത്തില്‍ ആവേശ് ഖാന്‍, ഉമ്രാന്‍ എന്നിവര്‍ക്കു പകരം രണ്ടാമത്തെ ഓവര്‍ തന്നെ ഹാര്‍ദിക് ബൗള്‍ ചെയ്യുകയായിരുന്നു. ഐപിഎല്ലിനു ശേഷം ഇന്ത്യക്കു വേണ്ടി അദ്ദേഹം ബൗള്‍ ചെയ്തത് എട്ടു ഓവറുകളായിരുന്നു. ഇവയില്‍ നിന്നും 87 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.
രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

നാണംകെട്ട ക്യാപ്റ്റന്‍സിയാണ് ഹാര്‍ദിക് പാണ്ഡ്യയുടേത്. ബൗളര്‍മാരെ എങ്ങനെ ഉപയോഗിക്കേണ്ടതെന്നു പോലും അറിയില്ല. ഉമ്രാന്‍ മാലിക്കിനു കൂടുതല്‍ ഓവറുകള്‍ നല്‍കണമായിരുന്നു. കുറച്ചു കൂടി മെച്ചപ്പെട്ട ഐഡിയയുള്ള ന്യൂസിലാന്‍ഡ് ക്യാപ്റ്റനൊപ്പം (കെയ്ന്‍ വില്ല്യംസണ്‍) ഉമ്രാന്‍ പ്രവര്‍ത്തിക്കണമെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

വളരെ മോശം ക്യാപ്റ്റന്‍സിയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടേത്. സ്വയം രണ്ടോവര്‍ ബൗള്‍ ചെയ്തു. ഉമ്രാന്‍ മാലിക്കിനെ ബൗള്‍ ചെയ്യിച്ചത് ആറാമത്തെ ഓവറിലുമാണ്. തുടക്കത്തില്‍ സ്വിങ് ലഭിക്കുമെന്നു കണ്ടതിനു ശേഷം സ്വയം വിക്കറ്റെടുക്കാനുള്ള അവസരം നല്‍കിയത് വളരെ സ്വാര്‍ഥമായ തീരുമാനമാണെന്നു മറ്റൊരു യൂസര്‍ വിമര്‍ശിച്ചു.
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

12 ഓവറുകളുള്ള മല്‍സരത്തില്‍ ഉമ്രാന്‍ മാലിക്കിനു നല്‍കിയത് വെറും രണ്ടോവറുകള്‍ മാത്രമാണ്. ഈ ഓവറില്‍ 14 റണ്‍സും വിട്ടുകൊടുത്തു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സ്വയം രണ്ടോവര്‍ ബൗള്‍ ചെയ്ത ശേഷം വഴങ്ങിയത് 26 റണ്‍സാണ്. ഉമ്രാന് ഒരോവര്‍ കൂടി നല്‍കണമായിരുന്നുവെന്നായിരുന്നു ഒരു പ്രതികരണം.
ഉമ്രാന്‍ മാലിക്ക് ഒരോവര്‍ കൂടി ബൗള്‍ ചെയ്യണമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ഒരോവറില്‍ കൂടുതല്‍ ബൗള്‍ ചെയ്യാനും പാടില്ലായിരുന്നു. ഒരു ബൗളര്‍ നല്ലതാണോ, മോശമാണോയെന്നു ഒരോവര്‍ കൊണ്ടു തീരുമാനിക്കാന്‍ കഴിയില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

വളരെ മോശം ക്യാപ്റ്റന്‍സിയാണ് ഹാര്‍ദിക് പാണ്ഡ്യയുടേത്. കൂടാതെ സ്വാര്‍ഥതയോടെയാണ് അദ്ദേഹം പെരുമാറിയത്. ഹാര്‍ദിക് സ്വയം രണ്ടോവര്‍ ബൗള്‍ ചെയ്യകയും ഒരുപാട് റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അവസാന ഓവറെങ്കിലും ഉമ്രാന്‍ മാലിക്കിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാമായിരുന്നു. കമോണ്‍, അദ്ദഹം അരങ്ങേറ്റക്കാരനായിരുന്നു, ഒരോവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുന്നതൊക്കെ അംഗീകരിക്കാവുന്നതാണ്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി തീര്‍ത്തും അബദ്ധമായിരുന്നു. നിരാശയെന്നായിരുന്നു ഒരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications