For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: രണ്ടാമങ്കത്തിന് സഞ്ജുവെത്തുന്നു! ടീമില്‍ നിന്നും തെറിക്കുക യുവ ഓപ്പണര്‍

ചൊവ്വാഴ്ച രാത്രിയാണ് മല്‍സരം

മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കു ചൊവ്വാഴ്ച ഇതിനു വഴിയൊരുങ്ങുമെന്നു സൂചന. അയര്‍ലാന്‍ഡുമായുള്ള രണ്ടാമത്തെയും അവസാനത്തെയും ടി20യില്‍ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് വിവരം.

ഞായറാഴ്ച ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ച മല്‍സരത്തില്‍ അദ്ദേഹം തഴയപ്പെട്ടിരുന്നു. പകരം ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയായിരുന്നു ടീമിലേക്കു വന്നത്. സഞ്ജുവിനെ മാറ്റിനിര്‍ത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

1

യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനു പകരമായിരിക്കും രണ്ടാം ടി20ക്കുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു സഞ്ജു സാംസണ്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ കളിയില്‍ ഇഷാന്‍ കിഷനോടൊപ്പം റുതുരാജ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. ചില അസ്വസ്ഥതകള്‍ താരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2

റുതുരാജിനു പകരം ദീപക് ഹൂഡയായിരുന്നു ഓപ്പണറായി കളിച്ചത്. തനിക്കു ലഭിച്ച അവസരം താരം നന്നായി മുതലെടുക്കുകയും ചെയ്തു. പുറത്താവാതെ 47 റണ്‍സോടെ ഇന്ത്യയുടെ റണ്‍ചേസിനു ചുക്കാന്‍ പിടിച്ചത് താരമായിരുന്നു. 29 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

3

രണ്ടാം ടി20യില്‍ റുതുരാജ് ഗെയ്ക്വാദിനു പകരം സഞ്ജു സാംസണായിരിക്കും കളിക്കുക. ആദ്യ മല്‍സരത്തിലേതു പോലെ രണ്ടാമങ്കത്തിലും ഇഷാന്‍ കിഷന്‍- ദീപക് ഹൂഡ സഖ്യം തന്നെ തന്നെ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും.
മൂന്നാം നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്‌തേക്കുക. ഇതോടെ കഴിഞ്ഞ മല്‍സരത്തില്‍ ഈ പൊസിഷനില്‍ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലേക്കു മാറും.

4

കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന സഞ്ജു സാംസണ്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും താരം ടീമിനെ മുന്നില്‍ നിന്നു നയിച്ചിരുന്നു. 2008ലെ പ്രഥമ സീസണിനു ശേഷം റോയല്‍സിനെ ആദ്യമായി ഐപിഎല്‍ ഫൈനലിലെത്തിക്കാനും സഞ്ജുവിനായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 147 എന്ന മികച്ച സട്രൈക്ക് റേറ്റോടെ അദ്ദേഹം അടിച്ചെടുത്തത് 458 റണ്‍സാണ്. ഒരു ഫിഫ്റ്റിയടക്കമായിരുന്നു ഇത്.

ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

5

അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ മടങ്ങിയെത്തുന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ മറ്റു മാറ്റങ്ങളൊന്നുമുണ്ടാവാന്‍ സാധ്യതയില്ല. ആദ്യ മല്‍സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക് രണ്ടാം ടി20യിലും സ്ഥാനം നിലനിര്‍ത്തുമെന്നാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ഒരോവര്‍ മാത്രമേ ഉമ്രാനെക്കൊണ്ട് ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നുള്ളൂ. ഇതിനെതിരേ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

ഇന്ത്യന്‍ സാധ്യതാ ടീം

ഇന്ത്യന്‍ സാധ്യതാ ടീം

ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്ക്.

7

ആദ്യ ടി20യില്‍ ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. മഴയെ തുടര്‍ന്നു 12 ഓവര്‍ വീതമായിരുന്നു മല്‍സരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അയര്‍ലാന്‍ഡ് നാലു വിക്കറ്റിനു 108 റണ്‍സാണ് നേടിയത്. മറുപടിയില്‍ വെറും 9.2 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. ദീപക് ഹൂഡ (47*), ഇഷാന്‍ കിഷന്‍ (26), ഹാര്‍ദിക് (24) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.

Story first published: Monday, June 27, 2022, 14:09 [IST]
Other articles published on Jun 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+