Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE T20: ഇവരെ എന്തിന് ഇന്ത്യ ടീമിലെടുത്തു?, സ്ഥാനം അര്‍ഹിച്ചിരുന്നില്ല!, മൂന്ന് പേരിതാ

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നടന്നുകൊണ്ടിരിക്കെ ഒന്നാം നിര ടീം ഇംഗ്ലണ്ട് പരമ്പരയ്ക്കായി പുറപ്പെട്ട് കഴിഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേയും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഇതില്‍ അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സര ടി20 പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഹര്‍ദിക് പാണ്ഡ്യ നായകനായുള്ള ടീമില്‍ അത്ഭുതങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ പതിവ് പോലെ അര്‍ഹിച്ച പല താരങ്ങള്‍ക്കും സ്ഥാനം ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ ചില താരങ്ങള്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ലെന്ന അഭിപ്രായവും പലരും പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ലെന്ന് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാനാവാത്ത താരത്തിന്റെ ഇന്ത്യന്‍ ടി20 ടീമിനൊപ്പമുള്ള റെക്കോഡുകളും അത്ര മികച്ചതല്ല. 18 ടി20യില്‍ നിന്ന് 15 വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റും അദ്ദേഹം നേടി. ബാറ്റുകൊണ്ട് വലിയ വെടിക്കെട്ട് നടത്താന്‍ അക്ഷറിന് സാധിക്കാറില്ല. അതുകൊണ്ട് തന്നെ ഇന്ത്യ അക്ഷറിന് പകരം മറ്റൊരു സ്പിന്നര്‍ക്ക് അവസരം നല്‍കുന്നതായിരുന്നു നല്ല. ഐപിഎല്ലില്‍ മികവ് കാട്ടിയ പല താരങ്ങളും ടീമിന് പുറത്തുള്ളതിനാലും ഇന്ത്യക്ക് കൂടുതല്‍ സ്പിന്നര്‍മാരെ ഭാവിയിലേക്ക് ആവിശ്യമുള്ളതിനാലും ഇന്ത്യ കൂടുതല്‍ യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ എന്തിനാണ് ടീമിലേക്ക് പരിഗണിച്ചതെന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത താരമാണ് സഞ്ജു. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സജീവമാകാനുള്ള സാധ്യതയും നിലവിലില്ല. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നില്ല. അവസരം നല്‍കിയപ്പോഴൊന്നും തിളങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിനായിട്ടില്ല. 13 ടി20 ഇന്ത്യക്കായി കളിച്ച അദ്ദേഹം 12 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 174 റണ്‍സാണ്. 14.50 മാത്രമാണ് ശരാശരി. ടീമിലുണ്ടെങ്കിലും പ്ലേയിങ് 11 സഞ്ജുവിന് സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ട കാര്യമില്ലായിരുന്നു.

'ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞു', ശ്രീശാന്ത് മുതല്‍ സിറാജ് വരെ, അഞ്ച് സംഭവങ്ങളിതാ

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയ ബൗളറാണെങ്കിലും ആവേഷ് ഖാന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അഞ്ച് ടി20യില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് അദ്ദേഹം ഇന്ത്യക്കായി നേടിയത്. ഇക്കോണമി 8. നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഒരു വിക്കറ്റ് പോലും ആവേഷ് ഖാന്‍ വീഴ്ത്തിയിട്ടില്ല. ഇന്ത്യ അയര്‍ലന്‍ഡ് പര്യടനത്തില്‍ നിന്ന് ആവേഷ് ഖാനെ തഴഞ്ഞ് പകരം മമൊഹ്‌സിന്‍ ഖാനെപ്പോലെയുള്ള യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കാമായിരുന്നു. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തില്‍ ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് പറയാം.

Story first published: Friday, June 17, 2022, 17:13 [IST]
Other articles published on Jun 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+