Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ശ്രേയസല്ല, ഇന്ത്യന്‍ തോല്‍വിക്ക് പിന്നില്‍ ഗംഭീര്‍!!! കാരണം പറഞ്ഞ് മുന്‍ താരം

അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലേറ്റ വന്‍ തോല്‍വിക്കു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. ഈ പരാജയത്തിനു ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ആദ്യ ടി20യില്‍ 34 റണ്‍സിനും രണ്ടാമങ്കത്തില്‍ ഒരു റണ്‍സിനും ജയിച്ചാണ് ഐറിഷ് ടീം 2-0ന് പരമ്പര തൂത്തുവാരിയത്.

മുമ്പൊരിക്കലും ഐറിഷ് ടീമിനോടു ഒരു ഫോര്‍മാറ്റിലും ഇന്ത്യ തോറ്റിരുന്നില്ല. ഈ റെക്കോര്‍ഡ് കൂടിയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ഈ തോല്‍വിയില്‍ നിന്നും ഗംഭീറിന് ഒരിക്കലും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും പൂര്‍ണ ഉത്തരവാദിത്വം കോച്ചിനാണെന്നുമാണ് തിവാരി തുറന്നടിക്കുന്നത്. അതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുകയായണ്.

GAUTAM GAMBHIR

ഡ്രസിങ് റൂമിലെ 'ആന'

ഇന്ത്യന്‍ ഡ്രസിങ് റൂമിലെ ആനയെന്നായിരുന്നു കോച്ച് ഗൗതം ഗംഭീറിനെ കുറിച്ചുള്ള മനോജ് തിവാരിയുടെ പരാമര്‍ശം. 'സൗത്താഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യ ജയിച്ചേക്കാം. അയര്‍ലാന്‍ഡുമായി ഇനിയൊരു ടി20 പരമ്പരയില്‍ കൡച്ചാലും ഇന്ത്യ ജയം നേടിയേക്കും.

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

പക്ഷെ ഇപ്പോള്‍ അയര്‍ലാന്‍ഡിനോടു തോറ്റ ടി20 പരമ്പരയുടെ കാര്യത്തില്‍ എന്തു ചെയ്യും? ആരാണ് ഇതിനു ഉത്തരവാദികള്‍? ഡ്രസിങ് റൂമിലെ ആനയെ നിങ്ങള്‍ അഭിസംബോധന ചെയ്യണമെന്നു ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ എന്റെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല'- തിവാരി വ്യക്തമാക്കി.

ശ്രേയസ് കുറ്റക്കാരനാവും

ഇന്ത്യക്കേറ്റ ഈ പരാജയത്തിന്റെ കുറ്റം പുതിയ ക്യാപ്റ്റനായി വന്നിട്ടുള്ള ശ്രേയസ് അയ്യരിലേക്കു തന്നെയാണ് വരികയെന്നും എല്ലാവരും അദ്ദേഹത്തെ തെറ്റുകാരനായി ചൂണ്ടിക്കാട്ടുമെന്നും മനോജ് തിവാരി അഭിപ്രായപ്പെട്ടു. പക്ഷെ ഇതു ശ്രേയസിന്റെ പിഴവാണെന്നു താന്‍ ഒരിക്കലും പറയില്ലെന്നും അ്‌ദേഹം വ്യക്തമാക്കി.

'പിആര്‍ ഏജന്‍സികളും ഗൗതം ഗംഭീറിന്റെ സുഹൃത്തക്കളുമെല്ലാം ശ്രേയസ് അയ്യരെ ചൂണ്ടിക്കാട്ടി കുറപ്പെടുത്തുമെന്നു എനിക്കറിയാം. ഒരു ബാറ്ററെന്ന നിലയില്‍ ഇതു ശ്രേയസിന്റെ മാത്രം കുഴപ്പമല്ല. മോശം പ്രകടനം നടത്തിയിട്ടുള്ള മറ്റു ബാറ്റര്‍മാരും കുറ്റക്കാര്‍ തന്നെയാണ്. പക്ഷെ പരമ്പര കൈവിട്ടതില്‍ എല്ലാവരും കൂടി ശ്രേയസിനെ മാത്രമായിട്ടാണ് ഇനി വളഞ്ഞിട്ട് ആക്രമിക്കാന്‍ പോവുന്നത്.

SHREYAS IYER

യഥാര്‍ഥത്തില്‍ ഈ തോല്‍വിയുടെ യഥാര്‍ഥ കാരണക്കാര്‍ കളിക്കാരല്ല. ഡ്രസിങ് റൂമില്‍ ഭൂരിഭാഗം സമയവും ആരാലും ശ്രദ്ധിക്കപ്പെടാതെ ശാന്തനായി ഇരിക്കുന്ന ആനയാണ് (ഗൗതം ഗംഭീര്‍) എല്ലാത്തിനും കാരണം. നമ്മള്‍ ഈ പ്രശ്‌നം എത്രയും വേഗത്തില്‍ പരിഹരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്'- തിവാരി നിരീക്ഷിച്ചു.

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

സഞ്ജു അന്നു വിരമിക്കണമായിരുന്നു!! ഇനിയൊരിക്കലും ആ മാജിക്ക് കാണില്ല, ഡെക്കിന് പിന്നാലെ ഫാന്‍സ്

ഗംഭീറിന്റെ തീരുമാനങ്ങള്‍

രണ്ടു ടി20കളുടെ പരമ്പരയില്‍ ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീര്‍ എടുത്തിട്ടുള്ള തീരുമാനങ്ങളെയും മനോജ് തിവാരി ചോദ്യം ചെയ്തു. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയെ രണ്ടു മല്‍സരങ്ങളിലും പരീക്ഷിക്കാതിരുന്നതിനെയും വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചതിനെയുമെല്ലാം അദ്ദേഹം വിമര്‍ശിച്ചു.

'ആദ്യ ടി20 മുതല്‍ തന്നെ വൈഭവ് സൂര്യവംശിയെ നിങ്ങള്‍ കളിപ്പിക്കാതിരുന്നത് എന്താണ്? അതിനു പകരം ഐപിഎല്ലിനു മുമ്പുള്ള ഐസിസി ടി20 ലോകകപ്പില്‍ നന്നായി കളിച്ചവരുമായി (അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍) നിങ്ങള്‍ മുന്നോട്ടു പോയി. അയര്‍ലാന്‍ഡ് പരമ്പരയിലും അവര്‍ അതേ രീതിയിലുള്ള പ്രകടനം നടത്തുമെന്നു നിങ്ങള്‍ കരുതി.

നിങ്ങളുടെ പാര്‍ട്ട് ടൈം അഭിനിവേശം (വാഷിങ്ടണ്‍ സുന്ദര്‍) നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. അതുകൊണ്ടാണ് നിങ്ങള്‍ അവനെ ഒരു മത്സരം കളിപ്പിച്ചത്. നിങ്ങളുടെ തീരുമാനങ്ങളില്‍ നിങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നില്ല. അയര്‍ലന്‍ഡിനെതിരായ ഒരു പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുന്നത് കാണുന്നത് വളരെ സങ്കടകരമാണ് ''- തിവാരി കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 29, 2026, 19:13 [IST]
Other articles published on Jun 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+