For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: 4, വിക്കറ്റ്, 0, 0, വിക്കറ്റ്, 0! ബൂം ബൂം ബുംറ, രാജാവ് എന്നും രാജാവ് തന്നെ

അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് മിന്നുന്ന പ്രകടനത്തോടെ ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസറും ക്യാപ്റ്റുമായ ജസ്പ്രീത് ബുംറ. അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യിലെ ആദ്യ ഓവറില്‍ തന്നെ ബുംറ തന്റെ മാജിക്ക് പുറത്തെടുക്കുകയായിരുന്നു. പരിക്കു കാരണം 11 മാസത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ കളിയിലേത്.

ദീര്‍ഘകാലം കളിക്കളത്തില്‍ നിന്നും വിട്ടുനിന്നിട്ടും തന്റെ ബൗളിങിനു ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു ആദ്യ ഓവറില്‍ തന്നെ ബുംറ കാണിച്ചുതന്നു. രണ്ടു വിക്കറ്റുകളാണ് അദ്ദേഹം ആദ്യ ഓവറില്‍ കട പുഴക്കിയത്. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ ബൗണ്ടറിയോടെയാണ് ബുംറ തുടങ്ങിയത്. പാഡിലേക്കു വന്ന ബോള്‍ സ്‌ക്വയര്‍ ലെഗിലൂടെ ബാല്‍ബിര്‍ണി ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു.

JASPRIT BUMRAH

പക്ഷെ ഇതു വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ തുടക്കം മാത്രമായിരുന്നു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ലെങ്ത് ബോളായിരുന്നു അത്. സ്വിങ് ചെയ്ത ബോള്‍ പിച്ച് ചെയ്ത ശേഷം അകത്തേക്കു കയറി. ഇന്‍സൈഡ് എഡ്ജായാണ് ബാല്‍ബിര്‍ണി ബൗള്‍ഡായത്. എന്താണ് സംഭവിച്ചതെന്നറിയാതെ അവിശ്വസനീയതയോടെ നിന്ന ശേഷം താരം ഗ്രൗണ്ട് വിടുകയായിരുന്നു.

ലോര്‍ക്കന്‍ ടക്കറാണ് മൂന്നാമനായി ക്രീസിലെത്തിയത്. അടുത്ത രണ്ടു ബോളിലും ടക്കര്‍ക്കു റണ്ണെടുക്കാനായില്ല. സമ്മര്‍ദ്ദത്തിലേക്കു വീണ ടക്കര്‍ അഞ്ചാമത്തെ ബോളില്‍ പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ലെങ്ത്ത് ബോള്‍. വിക്കറ്റിനു പിറകിലേക്കു ബോള്‍ കോരിയിടാനുള്ള ടക്കറുടെ ശ്രമം പാളി. ബോള്‍ പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്യാന്‍ താരത്തിനായില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ അനായാസം ടക്കറിനെ പിടികൂടുകയും ചെയ്തു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ബുംറ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മല്‍സരത്തിലൂടെ രണ്ടു താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും ചെയ്തു. ഐപിഎല്ലിലൂടെ ശ്രദ്ധേയനായ ഫിനിഷര്‍ റിങ്കു സിങും പേസര്‍ പ്രസിദ്ധ് കൃഷ്ണയുമാണ് കന്നി മല്‍സരം കളിച്ചത്. വന്‍ ബാറ്റിങ് തകര്‍ച്ചയാണ് അയര്‍ലാന്‍ഡിനു നേരിട്ടത്. ഏഴോവറുകള്‍ കഴിയുമ്പോള്‍ ഐറിഷ് ടീം അഞ്ചു വിക്കറ്റിനു 35 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്.

TOSS

പ്ലെയിങ് ഇലവന്‍

ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

Story first published: Friday, August 18, 2023, 20:18 [IST]
Other articles published on Aug 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+