IND vs IRE: ഡികെ, സഞ്ജു, ഇഷാന്‍; ആര് വിക്കറ്റ് കാക്കണം? രോഹന്‍ ഗവാസ്‌കര്‍ പറയുന്നു
ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. രണ്ടു മല്‍സരങ്ങളുടെ പരമ്പരയാണ് ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യ അയര്‍ലാന്‍ഡില്‍ കളിക്കുന്നത്. ഹാര്‍ദിക്ക് ഇന്ത്യയെ ആദ്യമായി നയിക്കുന്ന പരമ്പരയും കൂടിയാണിത്. രോഹിത് ശര്‍മയും സംഘവും ഇംഗ്ലണ്ട് പര്യടത്തിലായതിനാലാണ് അയര്‍ലാന്‍ഡിലേക്കു മറ്റൊരു സംഘത്തെ ഇന്ത്യ അയച്ചത്.
മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. പരിചയസമ്പന്നനായ ദിനേഷ് കാര്‍ത്തിക്കൊപ്പം യുവതാരങ്ങളായ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരും മല്‍സരരംഗത്തുണ്ട്. റിഷഭ് പന്ത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പമായതിനാലാണ് സഞ്ജുവിനെ ടീമിലേക്കു തിരിച്ചുവിളിച്ചത്. അയര്‍ലാന്‍ഡിനെതിരേ ആരെ വിക്കറ്റ് കീപ്പറാക്കണമെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ താരവും സുനില്‍ ഗവാസ്‌കറുടെ മകനുമായ രോഹന്‍ ഗവാസ്‌കര്‍.

അയര്‍ലാന്‍ഡിഡിനെതിരേ ദിനേശ് കാര്‍ത്തിക്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ ഈ മൂന്നു പേരെയും ഇന്ത്യക്കു ഒരുമിച്ച് കളിപ്പിക്കാവുന്നതാണ്. പക്ഷെ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ഞാന്‍ ഈ റോല്‍ നല്‍കുക ഡിക്കെയ്ക്കായിരിക്കും. സഞ്ജു, ഇഷാന്‍ എന്നിവരെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും സ്‌പോര്‍ട്‌സ് 18നോടു സംസാരിക്കവെ രോഹന്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

പരിക്കില്‍ നിന്നും മോചിതനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തിയ പരമ്പര കൂടിയാണ് അയര്‍ലാന്‍ഡിനെതിരേയുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ പരിക്കേറ്റ സൂര്യ സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു.
വരാനിരിക്കുന്ന ടി20 ലോകപ്പില്‍ ഏറ്റവുമാദ്യം ഇന്ത്യന്‍ ടീമില്‍ പേരുണ്ടാവേണ്ട താരങ്ങളിലൊരാളാണ് സൂര്യയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ലോകകപ്പ് കളിക്കല്‍ ഇവര്‍ക്ക് ഹോബി! കൂടുതല്‍ തവണ കളിച്ചവരെ അറിയാം

ബാറ്റിങില്‍ വളരെയേറെ വൈവിധ്യമുള്ള, അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണ് അദ്ദേഹം. സൂര്യ മികച്ച ഫോമില്‍ തന്നെ തുടരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ പരമ്പരയില്‍ നന്നായി ബാറ്റ് ചെയ്ത് റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രോഹന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്കു വളരെ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കും. പക്ഷെ വിക്കറ്റുകളെടുക്കാനോ, മികച്ച ഇക്കോണമി റേറ്റ് കാക്കാനോ കഴിഞ്ഞില്ലെങ്കില്‍ എത്ര വേഗതയില്‍ ബൗള്‍ ചെയ്തിട്ടം കാര്യമില്ല. ഉമ്രാന്‍ മാലിക്ക് എല്ലാം ഉള്‍പ്പെടുന്ന ഒരു പാക്കേജ് പോലെയാണ് തോന്നിയത്. ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിക്കുന്നതു കാണാന്‍ വളരെ ആകാംക്ഷയോടെയാണ് നമ്മളെല്ലാം കാത്തിരിക്കുന്നതെന്നും രോഹന്‍ വിശദമാക്കി.
വെജിറ്റേറിയനായ വീരുവിനെ ചിക്കന്‍ കഴിപ്പിച്ച സച്ചിന്‍, പറഞ്ഞത് ഒരൊറ്റ കാര്യം!

ഇന്ത്യന്‍ ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications