Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ജയത്തോടെ തുടങ്ങാനുറച്ച് ശ്രേയസിന്റെ ടീം ഇന്ത്യ

ബെല്‍ഫാസ്റ്റ്: പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ വിജയത്തോടെ തുടങ്ങാനുറച്ചാണ് അയര്‍ലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യയിറങ്ങുന്നത്. ഐസിസി ടി20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇന്ത്യ ആദ്യമായി കളിച്ച ടി20 പരമ്പര കൂടിയാണിത്. അന്നു ടീമിനു കിരീടം നേടിത്തന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തു മാത്രമല്ല.

ഈ പരമ്പരയില്‍ ടീമില്‍ പോലുമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. മൂന്നു പുതുമുഖ താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി, മിഡിയം പേസ് ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെ, പേസര്‍ പ്രിന്‍സ് യാദവ് എന്നിവരാണിത്.

SHREYAS IYER

രണ്ടു ടി20കളാണ് ഐറിഷ് മണ്ണില്‍ ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയ്ക്കു ശേഷം ശ്രേയസും സംഘവും നേരെ ഇംഗ്ലണ്ടിലേക്കു പറക്കും. അവിടെ അഞ്ചു ടി29കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20യില്‍ ശ്രേയസ് തന്നെ ടീമിനെ നയിക്കുമ്പോള്‍ ഏകദിനത്തില്‍ ശുഭ്മന്‍ ഗില്‍ ക്യാപ്റ്റനായി തിരിച്ചെത്തുകയും ചെയ്യും.

IND vs IRE: സഞ്ജു ഭയക്കണോ? ആദ്യ ടി20യിലെ വാട്ടര്‍ ബോയ്‌സ് ഇവര്‍!! ഗംഭീര്‍ ഉറപ്പിച്ചു

IND vs IRE: സഞ്ജു ഭയക്കണോ? ആദ്യ ടി20യിലെ വാട്ടര്‍ ബോയ്‌സ് ഇവര്‍!! ഗംഭീര്‍ ഉറപ്പിച്ചു


ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, സൂര്യാന്‍ഷ് ഷെഡ്‌ഗെ.

അയര്‍ലാന്‍ഡ് സ്‌ക്വാഡ്

ലോര്‍ക്കന്‍ ടക്കര്‍ (ക്യാപ്റ്റന്‍), റോസ് അഡൈര്‍, ബെന്‍ കാലിറ്റ്‌സ്, ഗാരെത്ത് ഡെലാനി, ജോര്‍ജ് ഡോക്രെല്‍, സ്റ്റീഫന്‍ ഡോഹെനി, മാത്യു ഹംഫ്രീസ്, ഗാവിന്‍ ഹോയി, മാത്യു ഹോളാര്‍ഡ്, ലിയാം മക്കാര്‍ത്തി, ജയ് മുന്ദ്ര, ഹാരി ടെക്ടര്‍, ടിം ടെക്ടര്‍, റൂബന്‍ വില്‍സണ്‍.

Story first published: Friday, June 26, 2026, 12:10 [IST]
Other articles published on Jun 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+