Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: സഞ്ജു ഭയക്കണോ? ആദ്യ ടി20യിലെ വാട്ടര്‍ ബോയ്‌സ് ഇവര്‍!! ഗംഭീര്‍ ഉറപ്പിച്ചു

ബെല്‍ഫാസ്റ്റ്: ടി20 ലോകകപ്പ് ചാംപ്യന്‍മാരായ ടീം ഇന്ത്യ ഒരു നീണ്ട ബ്രേക്കിനു ശേഷം വീണ്ടും ടി20യിലേക്കു തിരിച്ചെത്തുകയാണ്. അയര്‍ലാന്‍ഡുമായുള്ള ഇന്ത്യയുടെ രണ്ടു ടി20കളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച ബെല്‍ഫാസ്റ്റില്‍ തുടക്കമാവുകയാണ്. വൈകീട്ട് ആറു മണി മുതലാണ് മല്‍സരം.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ പുതുതുടക്കം തേടിയാവും ഇന്ത്യയിറങ്ങുക. സമ്പൂര്‍ണ വിജയം തന്നെയാവും പരമ്പരയില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. അതിശക്തമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ യുകെയിലേക്കു അയച്ചത്.

പക്ഷെ പരിക്കു കാരണം ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും ടീമിന്റെ ഭാഗമല്ല. ജസ്പ്രീത് ബുംറയ്ക്കു വിശ്രമവും നല്‍കിയിരിക്കുകയാണ്. എങ്കിലും ഇവരുടെയെല്ലാം അഭാവം നികത്താന്‍ ശേഷിയുള്ള മികച്ച താരങ്ങള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിലുണ്ട്.

VAIBHAV SOORYAVANSHI

ആദ്യ ടി20യില്‍ ബെസ്റ്റ് ഇലവനെ ഇറക്കി ജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ശ്രേയസിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ആദ്യ കളിയില്‍ അവസരമില്ലാതെ ബെഞ്ചില്‍ ഇരിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

വാട്ടര്‍ബോയ്‌സ് റെഡി

ഒന്നാം ടി20യില്‍ വാട്ടര്‍ ബോയ് ആയേക്കാവുന്ന ആദ്യത്തെയാള്‍ പുതുമുഖവും കൗമാര ബാറ്റിങ് സെന്‍സേഷനുമായ വൈഭവ് സൂര്യവംശിയായിരിക്കും. കേള്‍ക്കുമ്പോള്‍ ആര്‍ക്കും ഇതു ആശ്ചര്യമായി തോന്നിയേക്കാം. കാരണം ഇത്ര ഗംഭീര ഫോമില്‍ നില്‍ക്കവെ വൈഭവിനെ ബെഞ്ചില്‍ ഇരുത്താന്‍ ആരെങ്കിലും ആഗ്രഹിക്കുമോ എന്നതാവും ചോദ്യം.

ആദ്യ കളിയില്‍ 15കാരനെ കളിപ്പിക്കാതിരിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. സീനിയര്‍ ടീമിനൊപ്പം വൈഭവിന്റെ ആദ്യ പരമ്പരയാണിത്. സ്വാഭാവികമായും അതിന്റെ വലിയ സമ്മര്‍ദ്ദം താരത്തിനുണ്ടാവും.

ധൃതി പിടിച്ച് ആദ്യ കളിയില്‍ തന്നെ ഇറക്കുന്നതിനു പകരം ടീമുമായി ഒത്തിണങ്ങാനുള്ള സമയം വൈഭവിനു നല്‍കാനായിരിക്കും കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാന്‍.

ടീമിലെ താരങ്ങളുമായും ഡ്രസിങ് റൂമുമായുമെല്ലാം പൊരുത്തപ്പെട്ട ശേഷം ഞായറാഴ്ചത്തെ രണ്ടാം ടി20യില്‍ താരത്തെ കയറൂരിവിടാനിയിക്കും അദ്ദേഹം ആഗ്രഹിക്കുക.

അതിനാല്‍ ആദ്യ ടി20യില്‍ തന്റെ വിശ്വസ്ത ജോടികളായ സഞ്ജു സാംസണ്‍- അഭിഷേക് ശര്‍മ എന്നിവരെ തന്നെയാവും കോച്ച് ആശ്രയിക്കുക. മാത്രമല്ല, കഴിഞ്ഞ ടി20 ലോകകപ്പില്‍ വലിയ വിജയമായിരുന്ന ഈ സഖ്യം ഒരു തുടര്‍ച്ചയും അര്‍ഹിക്കുന്നുണ്ട്.

വൈഭവ് കഴിഞ്ഞാല്‍ ആദ്യ ടി20യില്‍ അവസരം ലഭിക്കാനിടയില്ലാത്ത രണ്ടാമത്തെയാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. സീനിയര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനായിരിക്കും ഇലവനിലേക്കു നറുക്കുവീഴുക.

അയര്‍ലാന്‍ഡിലെ പേസും ബൗണ്‍സുമുള്ള പിച്ചില്‍ രണ്ടു പേരെയും ഇന്ത്യക്കു ആവശ്യവുമില്ല. കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററും ബൗളറുമെല്ലാം അക്ഷറാണ്. അതിനാല്‍ വാഷി ബെഞ്ചിലാവുകയും ചെയ്യും.

WASHINGTON SUNDAR

പുതുമുഖ മീഡിയം പേസ് ഓള്‍റൗണ്ടര്‍ സൂര്യാന്‍ഷ് ഷെഡ്‌ഗെയാവും ആദ്യ കളിയിലെ മറ്റൊരു വാട്ടര്‍ ബോയ്. നിതീഷ് കുമാര്‍ റെഡ്ഡി അവസാന നിമിഷം പരിക്കേറ്റ് പിന്‍മാറിയതോടൊണ് അദ്ദേഹം ടീമിലേക്കു വന്നത്. പക്ഷെ ഷെഡ്‌ഗേയെ കളിപ്പിക്കാന്‍ സാധ്യതയില്ല. പകരം ശിവം ദുബെയായിരിക്കും ഏക മീഡിയം പേസ് ഓള്‍റൗണ്ടറുടെ റോളിലുണ്ടാവുക.

ഫാസ്റ്റ് ബൗളറും പുതുമുഖവുമായ പ്രിന്‍സ് യാദവാണ് ആദ്യ ടി20യില്‍ ബെഞ്ചിലിരിക്കാന്‍ സാധ്യതയുള്ള നാലാമത്തെയാള്‍. അര്‍ഷ്ദീപ് സിങും പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയുമാവും പേസര്‍മാരായി ടീമിലേക്കു വന്നേക്കുക. അതിനാല്‍ പ്രിന്‍സ് അവസരവും പ്രതീക്ഷിക്കേണ്ടതില്ല.

ഇന്ത്യന്‍ ടി20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി, പ്രസിദ്ധ് കൃഷ്ണ.

Story first published: Wednesday, June 24, 2026, 18:05 [IST]
Other articles published on Jun 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+