IND vs IRE: ശ്രേയസിന്റെ വഴിയടച്ച് ഹൂഡ ഹീറോയിസം, ഇടിവെട്ട് സെഞ്ച്വറി- എലൈറ്റ് ലിസ്റ്റില്‍
ഡബ്ലിന്‍: ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള ശ്രേയസ് അയ്യരുടെ വഴിയടച്ചിരിക്കുകയാണ് ദീപക് ഹൂഡ. അയര്‍ലാന്‍ഡുമായുള്ള രണ്ടാം ടി20യിലെ ഇടിവെട്ട് സെഞ്ച്വറിയോടെ ടീമില്‍ തന്റെ സ്ഥാനം ഉറപ്പാക്കിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍. 104 റണ്‍സാണ് മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹൂഡ അടിച്ചെടുത്തത്. വെറും 57 ബോളില്‍ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.
നേരത്തേ നടന്ന ആദ്യ ടി20യുല്‍ ഓപ്പണറായി ഇറങ്ങിയ താരം പുറത്താവാതെ 47 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു. ഇത്തവണ ഹൂഡ അതു സെഞ്ച്വറിയാക്കി മാറ്റുകയായിരുന്നു. 100ലെത്താന്‍ 55 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടിവന്നുള്ളൂ.

അന്താരാഷ്ട്ര ടി20യിലെ മൂന്നാമത്തെ ഇന്നിങ്‌സില്‍ തന്നെയാണ് ദീപക ഹൂഡ സെഞ്ച്വറിയെന്ന മാജിക്കല്‍ നമ്പറിലെത്തിയത്. ടീം ഒരു വിക്കറ്റിനു 13 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു ഹൂഡ ക്രീസിലേക്കു വന്നത്. രണ്ടാം വിക്കറ്റില്‍ സഞ്ജുവിനോടൊപ്പം 176 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിനു സാധിച്ചു. ടി20ിയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് കൂടിയാണിത്. 27 ബോളുകളില്‍ നിന്നായിരുന്നു ഹൂഡ ഫിഫ്റ്റിയിലെത്തിയത്. പിന്നീട് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 200ന് മുകളിലേക്കു കുതിക്കുകയായിരുന്നു.
6,6,6! തകര്‍ത്തടിച്ച് ധോണി, ക്യാച്ചെന്നു ലാറ, അല്ലെന്നു അംപയര്‍- അന്നു സംഭവിച്ചത്

ഇന്ത്യക്കു വേണ്ടി ടി20യില്‍ സെഞ്ച്വറിയടിച്ച നാലാമത്തെ താരമായി ദീപക് ഹൂഡ മാറിയിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന എന്നിവര്‍ മാത്രമേ നേരത്തേ ഇന്ത്യക്കു വേണ്ടി ടി20യില്‍ സെഞ്ച്വറി കുറിച്ചിട്ടുള്ളൂ. രോഹിത് ടി20യില്‍ വാരിക്കൂട്ടിയത് നാലു സെഞ്ച്വറികളാണ്. രാഹുല്‍ രണ്ടു സെഞ്ച്വറികള്‍ നേടിയപ്പോള്‍ റെയ്‌ന ഒരു സെഞ്ച്വറിയും കുറിച്ചു.
ഓപ്പണറല്ലാതെ കളിച്ച് സെഞ്ച്വറി കണ്ടെത്തിയ രണ്ടാമത്തെ താരമെന്ന നേട്ടത്തിനും ഹൂഡ അവകാശിയായി. നേരത്തേ റെയ്‌നയ്ക്കു മാത്രമേ ഇതിനായിട്ടുള്ളൂ.
കുറ്റി തെറിപ്പിച്ചു, ഗെയ്ല്‍ യൂനിവേഴ്‌സല്‍ ബോസെങ്കില്‍ വീരു അതുക്കുംമേലെ!

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ദീപക് ഹൂഡ കടന്നുപോവുന്നത്. ഈ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം. 168 സ്‌ട്രൈക്ക് റേറ്റോടെ 294 റണ്‍സാണ് ഹൂഡ നേടിയത്.
പിന്നീട് ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പവും അദ്ദേഹം ബാറ്റിങ് ഫോം തുടര്‍ന്നു. 137 സ്‌ട്രൈക്ക് റേറ്റില്‍ ഹൂഡ അടിച്ചെടുത്തത് 451 റണ്‍സാണ്. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ താരം നിര്‍ണയക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

സെഞ്ച്വറി നേട്ടത്തോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ് ദീപക് ഹൂഡ. ശ്രേയസ് അയ്യരുടെ സ്ഥാനമാണ് ഇതോടെ ഭീഷണിയിലായിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കൂടിയാണെന്നത് ശ്രേയസിനു മേല്‍ ഹൂഡയ്്ക്കു മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. ടോപ്പ് ഓര്‍ഡറില്‍ മാത്രമല്‍ ഫിനിഷറായും കളിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം.
സൗത്താഫ്രിക്കയുമായുള്ള തൊട്ടുമുമ്പത്തെ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഹൂഡ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അേദ്ദഹത്തിനു കളിക്കാന്‍ അവസരം കിട്ടിയില്ല. എന്നാല്‍ അയര്‍ലാന്‍ഡിനെതിരേ ടീമിലേക്കു നറുക്കുവീണപ്പോള്‍ അതു താരം ശരിക്കും വിനിയോഗിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications