ഡബ്ലിന്‍: മഴ രസംകൊല്ലിയായ ആദ്യ ടി20 മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെതിരേ ഇന്ത്യക്കു ജയം. മഴ നിയമപ്രകാരം രണ്ടു റണ്‍സിന്റെ ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 6.5 ഓവറില്‍ രണ്ടു വിക്കറ്റിനു 47 റണ്‍സില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നീട് മല്‍സരം പുനരാരംഭിക്കാനുമായില്ല. ഈ ഘട്ടത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 45 റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്.
ഇതോടെ ഇന്ത്യയെ രണ്ടു റണ്‍സിനു വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. റുതുരാജ് ഗെയ്ക്വാദും (19*) സഞ്ജു സാംസണുമായിരുന്നു (1*) കളി തടസ്സപ്പെടുമ്പോള്‍ ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (24), തിലക് വര്‍മ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അടുത്ത മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കും.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അയര്‍ലാന്‍ഡ് ഏഴു വിക്കറ്റ് നഷ്ടത്തിലായിരുന്നു 139 റണ്‍സിലെത്തിയത്. ഒരു ഘട്ടത്തില്‍ അവര്‍ 100 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ ചെറുത്തുനില്‍പ്പ് അയര്‍ലാന്‍ഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
എട്ടാം നമ്പറില്‍ ഇറങ്ങിയ ബാരി മക്കാര്‍ത്തിയുടെ (51*) കന്നി ഫിഫ്റ്റിയാണ് അവരുടെ മാനം കാത്തത്. 33 ബോളില്‍ നാലു വീതം ഫോറും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മക്കാര്‍ത്തിയെക്കൂടാതെ കേര്‍ട്ടിസ് കാംപെറാണ് (39) ഐറിഷ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 33 ബോളില്‍ താരം മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു. മറ്റാരും 20 റണ്‍സ് പോലും തികച്ചില്ല. മാര്‍ക്ക് അഡെയര്‍ (16), ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ക്യാപ്റ്റന്‍ ബുംറ ഈ മല്‍സരത്തില്‍ ഇന്ത്യക്കു നല്‍കിയത്. ആദ്യ ബോളില്‍ ഫോര്‍ വഴങ്ങിയെങ്കിലും രണ്ടാമത്തെയും അഞ്ചാമത്തെയും ബോളില്‍ വിക്കറ്റുകളെുത്ത ബുംറ അയര്‍ലാന്‍ഡിനെ ബാക്ക്ഫൂട്ടിലാക്കി.
ഹാരി ടെക്റ്ററിനെ പ്രസിദ്ധും നായകന്‍ പോള്‍ സ്റ്റിര്‍ങിനെ രവി ബിഷ്‌നോയിയും പുറത്താക്കിയതോടെ പവര്‍പ്ലേയില്‍ അയര്‍ലാന്‍ഡ് നാലാം വിക്കറ്റും കൈവിട്ടു. 11 ഓവറാവുമ്പോഴേക്കും ഡോക്രെല്‍, അഡെയര്‍ എന്നിവരും മടങ്ങിയതോടെ അയര്‍ലാന്‍ഡ് ആറിനു 59ലേക്കു കൂപ്പുകുത്തി.

കളിയില്‍ ഇന്ത്യ പൂര്‍ണമായി പിടിമുറുക്കവെയായിരുന്നു ഏഴാം വിക്കറ്റില്‍ കാംപെറും മക്കാര്‍ത്തിയും കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സുകളിലൂടെ തിരിച്ചടിച്ചത്. ഏഴാം വിക്കറ്റില്‍ 57 റണ്‍സാണ് ഈ സഖ്യം ചേര്‍ന്നെടുത്തത്. ഇതോടെ അയര്‍ലാന്‍ഡിന്റെ സ്‌കോര്‍ 100 പിന്നിടുകയും ചെയ്തു. 19 ഓവറുകള്‍ കഴിയുമ്പോള്‍ ഐറിഷ് സ്‌കോര്‍ ബോര്‍ഡില്‍ 117 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ.
എന്നാല്‍ അര്‍ഷ്ദീപെറിഞ്ഞ 20ാം ഓവറില്‍ 22 റണ്‍സ് അയര്‍ലാന്‍ഡ് വാരിക്കൂട്ടി. രണ്ടു സിക്‌സറും ഒരു ഫോറുമടക്കമായിരുന്നു ഇത്. ആറു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങിനു ഒരു വിക്കറ്റ് ലഭിച്ചു.
ടോസിനു ശേഷം ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മല്‍സരത്തിലൂടെ രണ്ടു പേരാണ് ഇന്ത്യക്കായി അരങ്ങേറിയത്. റിങ്കു സിങും പ്രസിദ്ധ് കൃഷ്ണയുമാണ് ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. റിങ്കുവിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതു ആദ്യ മല്‍സരമാണെങ്കില്‍ പ്രസിദ്ധ് നേരത്തേ ഏകദിനത്തില്‍ കളിച്ചുകഴിഞ്ഞ താരമാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ ബാറ്റിങില്‍ നിരാശപ്പെടുത്തിയെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഈ കളിയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പുതുമുഖ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ടീമിന്റെ ഭാഗമാണെങ്കിലും സഞ്ജുവിന് വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.
അയര്‍ലാന്‍ഡ്- ആന്‍ഡ്രു ബാല്‍ബിര്‍ണി, പോള്‍ സ്റ്റിര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍ക്കര്‍ ടക്കര്‍, ഹാരി ടെക്റ്റര്‍, കേര്‍ട്ടിസ് കംപെര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക്ക് അഡെയര്‍, ബാരി മക്കാര്‍ത്തി, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.