Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 35 വര്‍ഷത്തിനു ശേഷം അതു സംഭവിച്ചിട്ടില്ല, ടെസ്റ്റില്‍ ജയം ഇന്ത്യക്കു തന്നെ!

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. മല്‍സരത്തില്‍ ഇന്ത്യ മുന്‍തൂക്കം നേടിക്കഴിഞ്ഞുവെങ്കിലും ഇംഗ്ലണ്ടിന്റെ സാധ്യത പൂര്‍ണമായി തള്ളാനും സാധിക്കില്ല. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ ടെസ്റ്റില്‍ ഇന്ത്യ തന്നെ വിജയം നേടാന്‍ സാധ്യത കൂടുതലാണ്.

1

ഒരു ദിവസം ബാക്കിനില്‍ക്കെ 300ന് മുകളില്‍ ലീഡ് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനു റണ്‍ചേസ് എളുപ്പമായിരിക്കില്ല. റണ്‍ചേസില്‍ മറ്റു ടീമുകള്‍ക്കെതിരേ ഇന്ത്യയുടെ റെക്കോര്‍ഡും ഈ ടെസ്റ്റില്‍ ടീമിനെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നു. പുതിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ കന്നി ടെസ്റ്റില്‍ തന്നെ വിജയം കൊയ്യാമെന്ന ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ.

2

കഴിഞ്ഞ 35 വര്‍ഷത്തെ ചരിത്രമെടുക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഒരു ടീമിനും ഇതുവരെ 250ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു വിജയിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ എഡ്ബാസ്റ്റണില്‍ ഇപ്പോള്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ മറികടക്കണമെങ്കില്‍ ബെന്‍ സ്‌റ്റോക്‌സിനും സംഘത്തിനും ഈ ചരിത്രം തിരുത്തിക്കുറിക്കേണ്ടതായി വരും. അതു സംഭവിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

3

ടെസ്റ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ഇന്ത്യക്കെതിരേ വെറും രണ്ടു ടീമുകള്‍ക്കു മാത്രമേ 250ന് മുകളില്‍ വിജയലക്ഷ്യം ചേസ് ചെയ്തു വിജയിക്കാനായിട്ടുള്ളൂ. ഒന്ന് ഓസ്‌ട്രേലിയയാണെങ്കില്‍ മറ്റൊന്ന് വെസ്റ്റ് ഇന്‍ഡീസാണ്.
1977ല്‍ ഓസ്‌ട്രേലിയ 339 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ചേസ് ചെയ്ത് വിജയക്കൊടി പാറിച്ചിട്ടുണ്ട്. 10 വര്‍ഷങ്ങള്‍ക്കു ശേഷം 87ല്‍ വെസ്റ്റ് ഇന്‍ഡീസ് 276 റണ്‍സും ചേസ് ചെയ്തു വിജയിച്ചു. അതിനു ശേഷം മറ്റൊരു ടീമിനെയും 250ന് മുകളില്‍ സ്‌കോര്‍ വിജയകരമായി ചേസ് ചെയ്യാന്‍ ഇന്ത്യ അനുവദിച്ചിട്ടില്ല.

4

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ നാലാം ദിനം രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റിനു 201 റണ്‍സെന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും (7*) റണ്ണൊന്നുമെടുക്കാതെ ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ക്രീസിലുള്ളത്. നാലു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ ഇപ്പോള്‍ 333 റണ്‍സിനു മുന്നിലാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു 132 റണ്‍സ് ലീഡുണ്ടായിരുന്നു.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

5

ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ചേതേശ്വര്‍ പുജാരയും (66) റിഷഭ് പന്തും (57) ഫിഫ്റ്റികള്‍ നേടി. ശുഭ്മാന്‍ ഗില്‍ (4), ഹനുമാ വിഹാരി (11), വിരാട് കോലി (20), ശ്രേയസ് അയ്യര്‍ (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിലെ ടോട്ടലായ 416 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 284 റണ്‍സിനു പുറത്താവുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍).

ഇംഗ്ലണ്ട്- അലെക്‌സ് ലീസ്, സാക്ക് ക്രോളി, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), മാറ്റി പോട്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Monday, July 4, 2022, 16:44 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+