Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തടക്കമുള്ളവര്‍ ഫ്‌ളോപ്പായാല്‍ ഒരുത്തനും മിണ്ടില്ല! കോലിക്കെതിരേ മാത്രം എന്താണിത്?

ബാറ്റിങിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ പേരില്‍ വിരാട് കോലിയെ പലരും വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഇപ്പോഴും അദ്ദേഹത്തെ പിന്തുണച്ച് സംസാരിക്കുന്നത്. അക്കൂട്ടത്തില്‍ പെടുന്നയാളാണ് മുന്‍ ബാറ്റിങ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വീണ്ടും കോലിയെ അനുകൂലിച്ച് അദ്ദേഹം പ്രതികരിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടുമായി അവസാനമായി കളിച്ച ടി20 പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും കോലി നിരാശപ്പെടുത്തിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി അദ്ദേഹത്തിനു നേടാനായത് വെറും 12 റണ്‍സായിരുന്നു.

1

രോഹിത് ശര്‍മയോ ഇന്ത്യന്‍ ടീമിലെ വേറെ ഏതെങ്കിലും റണ്‍സ് നേടാതിരിക്കുമ്പോള്‍ ആരും എന്താണ് ഇതേക്കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം ഇപ്പോള്‍ ടി20 ക്രിക്കറ്റില്‍ അറ്റാക്കിങ് ക്രിക്കറ്റാണ് കളിക്കുന്നത്. അതു വിജയിച്ചില്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. വിരാട് കോലിയും ടീമിന്റെ ഈ ശൈലിക്കു അനുസരിച്ചാണ് ബാറ്റ് വീശിയത്. ഇതേക്കുറിച്ച്് നന്നായി ആലോചിച്ച് തീരുമാനമെടുക്കാന്‍ നമുക്ക് നല്ലൊരു സെലക്ഷന്‍ കമ്മിറ്റിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2

അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ടി20 ലോകകപ്പിലെ ഇന്ത്യയുടെ കോമ്പിനേഷന്‍ തീരുമാനിക്കാനുള്ള നല്ലൊരു അവസരമായിരിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കാന്‍ രണ്ടോ, അതിലധികമോ മാസംക കൂടി സമയമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഏഷ്യാ കപ്പില്‍ നല്ല ടീമുകള്‍ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ടൂര്‍ണ മെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്കു ലോകകപ്പ് സ്‌ക്വാഡിനെ തീരുമാനിക്കാം. ധൃതി പിടിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോലിയെ മാത്രം ട്രോളാന്‍ വരട്ടെ!, നായകനായ ശേഷം രോഹിത് എങ്ങനെ?, കണക്കുകളിതാ

3

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര വിരാട് കോലിയെ സംബന്ധിച്ച് ശരിയായ സമയത്തു തന്നെയാണ് വന്നിരിക്കുന്നതെന്നു സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു. മോശം ഫോമിലുള്ളപ്പോള്‍ ഏകദിന പരമ്പരയില്‍ കൡക്കാന്‍ ഇതിനേക്കാല്‍ നല്ല സമയം കോലിക്കു ഇനി ലഭിക്കാനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകദിന പരമ്പര വളര നല്ല സമയത്താണ് നടക്കാന്‍ പോവുന്നത്.

4

പരമ്പരയില്‍ കുറച്ചു റണ്‍സെടുത്ത് വിരാട് കോലിക്കു ഒന്നു സെറ്റാവാന്‍ സാധിക്കും. സാഹചര്യങ്ങള്‍ മനസ്സിലാക്കാനും വായുവില്‍ സ്വിങുണ്ടോ, പിച്ചില്‍ ബൗണ്‍സുണ്ടോ എന്നൊക്കെ തിരിച്ചറിയാന്‍ കഴിയും. കോലിക്കു ഇതു വളരെ മികച്ച ഫോര്‍മാറ്റാണന്നാണ് താന്‍ കരുതുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

IND vs ZIM: ധവാന്‍ - പൃഥ്വി ഓപ്പണിങ്, സഞ്ജു മൂന്നാമന്‍- ഇതാ ഇന്ത്യയുടെ ബെസ്റ്റ് ടീം

5

സ്വന്തം ഫോം പോലും കണക്കിലെടുക്കാതെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ അറ്റാക്കിങ് ശൈലിക്കു അനുസരിച്ച് ബാറ്റ് വീശിയ വിരാട് കോലിയെ ഗവാസ്‌കര്‍ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യ അറ്റാക്കിങ് ക്രിക്കറ്റിന്റെ പുതിയ ശൈലിയിലേക്കു മാറിയപ്പോള്‍ താനും കുറഞ്ഞ ബോളില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുകയാണെങ്കില്‍ അതു ടീമിനും വ്യക്തിപരമായി തനിക്കും അതോടൊപ്പം ടീമിനും ഗുണം ചെയ്യുമെന്നു കോലിക്കു തോന്നിയിട്ടുണ്ടാവുമെന്നു ഗവാസ്‌കര്‍ വിശദമാക്കി.

6

രണ്ടിന്നിങ്‌സിലും വളരെ അറ്റാക്കിങ് ഷോട്ടിനു മുതിര്‍ന്നായിരുന്നു കോലി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. മൂന്നാം ടി20യില്‍ അടുത്തടുത്ത ബോളില്‍ സിക്‌സറും ബൗണ്ടറിയും ലഭിച്ചിട്ടും തൊട്ടടുത്ത ബോളിലും സമാനമായ ഷോട്ടിനായിരുന്നു അദ്ദേഹം ശ്രമിച്ചത്.

Story first published: Monday, July 11, 2022, 23:06 [IST]
Other articles published on Jul 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+