Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്‌റ്റോക്‌സിന്റെ ഇംഗ്ലണ്ട് ഇന്ത്യയെ തകര്‍ത്തേക്കും! അഞ്ചു കാരണങ്ങള്‍

സൗത്താഫ്രിക്കയുമായുള്ള കടുപ്പമേറിയ ടി20 പരമ്പരയ്ക്കു ശേഷം അതിനേക്കാള്‍ ബുദ്ധിമുട്ടേറിയ ഇംഗ്ലണ്ട് പര്യടനമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റും മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാറ്റിവയ്ക്കപ്പെട്ട അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്റ്റാണ് ഇത്തവണ നടക്കാന്‍ പോവുന്നത്. നിലവില്‍ ഇന്ത്യ പരമ്പരയില്‍ 2-1നു മുന്നിലാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ടെസ്റ്റ് സമനിലയായാലും ഇന്ത്യക്കു പരമ്പര കൈക്കലാക്കാം.

പക്ഷെ പുതിയ ക്യാപ്റ്റനും കോച്ചിനും കീഴില്‍ കൂടുതല്‍ ആവേശത്തോടെയായിരിക്കും ഇംഗ്ലീഷ് ടീം ഇന്ത്യയെ വരവേല്‍ക്കുക. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നതെങ്കില്‍ പരിശീലകന്‍ ബ്രെന്‍ഡന്‍ മക്കെല്ലമാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ വിജയിക്കുക ഇന്ത്യക്കു വളരെ കടുപ്പം തന്നെയായിരിക്കും. ഇതിന്റെ കാരണങ്ങള്‍ അറിയാം.

ഇംഗ്ലണ്ട് മാറിക്കഴിഞ്ഞു

ഇംഗ്ലണ്ട് മാറിക്കഴിഞ്ഞു

കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായി കൊമ്പുകോര്‍ത്ത ഇംഗ്ലീഷ് ടീമല്ല ഇപ്പോഴത്തേത്. അന്നു ഓപ്പണിങ് ജോടികളായ ഹസീബ് ഹമീദും റോറി ബേണ്‍സും വലിയ ഫ്‌ളോപ്പുകളായിരുന്നു. ഇത്തവണ അലെക്‌സ് ഹെല്‍സും സാക്ക് ക്രോളിയുമാണ് ഓപ്പണ്‍ ചെയ്യുക.
മാറ്റി പോട്‌സിന്റെ വരവോടെ ഇംഗ്ലീഷ് ബൗളിങും മെച്ചപ്പെട്ടിട്ടുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരും മിന്നുന്ന ഫോമിലാണ്. സാം കറെന്‍, ഓലി റോബിന്‍സണ്‍ തുടങ്ങിയവര്‍ തിരിച്ചുവരാനിരിക്കെ ഇംഗ്ലണ്ട് കൂടുതല്‍ അപകടകാരികളായി മാറും.

സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി

സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി

ബെന്‍ സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി ഇംഗ്ലണ്ടിന്റെ മറ്റൊരു പ്ലസ് പോയിന്റാണ്. വളരെ അറ്റാക്കിങ് ശൈലിയിലാണ് താരം ടീമിനെ നയിക്കുന്നത്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ടെസ്റ്റില്‍ അവസാന ദിനം 70 ഓവറുകളില്‍ നിന്നും 299 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്.
സമനിലയ്ക്കായി ശ്രമിക്കുന്നതിനു പകരം വിജയത്തിനായി അവര്‍ അഗ്രസീവായി ബാറ്റ് വീശി. സ്റ്റോക്‌സ് അതിവേഗ ഫിഫ്റ്റിയടിച്ചപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ ഒരു ഇംഗ്ലീഷ് താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയും നേടി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ബാറ്റിങില്‍ മാത്രമല്ല ബൗളിങ് ചേഞ്ചുകളിലം സ്റ്റോക്‌സ് മികവ് പുലര്‍ത്തിയിരുന്നു. അറ്റാക്കിങ് ഫീല്‍ഡ് ക്രമീകരണമായിരുന്നു താരം നടത്തിയത്.

Asia cup 2022: റിഷഭ് പുറത്താവും, പകരം ഡിക്കെ!, സഞ്ജുവുമില്ല- ഇന്ത്യന്‍ സാധ്യതാ ടീം

റൂട്ട്, ബെയര്‍‌സ്റ്റോ, ബ്രോഡ് എന്നിവരുടെ ഫോം

റൂട്ട്, ബെയര്‍‌സ്റ്റോ, ബ്രോഡ് എന്നിവരുടെ ഫോം

മുന്‍ നായകന്‍ ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തുടങ്ങിയവരെല്ലാം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഇംഗ്ലീഷ് ബാറ്റിഹ് ലൈനപ്പിലെ നെടുംതൂണ്‍ തന്നെയാണ് റൂട്ട്. കിവീസുമായുള്ള രണ്ടാം ടെസ്റ്റില്‍ വെറും 72 ബോളില്‍ ബെയര്‍സ്‌റ്റോ വാരിക്കൂട്ടിയത് 136 റണ്‍സായിരുന്നു. കഴിഞ്ഞ ആഷസിലെയും ഏറ്റവും മികച്ച ബാറ്റര്‍ അദ്ദേഹമായിരുന്നു. ബൗളിങിലാവട്ടെ ബ്രോഡ് തന്റെ പഴയ മാജിക് വീണ്ടെടുത്തു കഴിഞ്ഞു.

മക്കെല്ലം ഫാക്ടര്‍

മക്കെല്ലം ഫാക്ടര്‍

ബ്രെന്‍ഡന്‍ മക്കെല്ലത്തെ പുതിയ ടെസ്റ്റ് കോച്ചായി നിയമിച്ചത് ശരിക്കും ഇംഗ്ലണ്ടിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക് തന്നെയാണ്. ടെസ്റ്റ് ടീമിലേക്കു പുതിയ ഊര്‍ജം കൊണ്ടുവരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. നിര്‍ഭയമായ ശൈലിയുടെ പേരിലാണ് മക്കെല്ലം അറിയപ്പെടുന്നത്. അത് ഇംഗ്ലീഷ് ടീമിലും കൊണ്ടുവരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇന്ത്യ തീര്‍ച്ചയായും ഭയക്കേണ്ട കാര്യം തന്നെയാണിത്.

സച്ചിന്‍, ദാദ, ദ്രാവിഡ്, ലക്ഷ്മണ്‍ & കോലി, രോഹിത്, ധോണി, രാഹുല്‍; ഏതാണ് മികച്ച ഫാബ് 4 ?

ഇംഗ്ലണ്ടിലെ സാഹചര്യം

ഇംഗ്ലണ്ടിലെ സാഹചര്യം

ഇംഗ്ലണ്ടിലെ സാഹചര്യമായിരിക്കും ഇന്ത്യക്കു മുന്നിലുള്ള അഞ്ചാമത്തെ വെല്ലുവിളി. ടെസ്റ്റിനു മുമ്പ് ലെസ്റ്റര്‍ഷെയറുമായി ഒരേയൊരു സന്നാഹ മല്‍സരം മാത്രമേ ഇന്ത്യ കളിക്കുന്നുള്ളൂ. അതിനു ശേഷം മറ്റു പരിശീലന മല്‍സരങ്ങളൊന്നും ഇന്ത്യക്കില്ല. ഇത്രും ചെറിയ സമയത്തിനുള്ള ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെട്ട് അഞ്ചു ദിവസം ദൈര്‍ഘ്യമുള്ള ടെസ്റ്റില്‍ കളിക്കുകയെന്നത് ഇന്ത്യക്കു തടുപ്പമായിരിക്കും.

Story first published: Monday, June 20, 2022, 19:21 [IST]
Other articles published on Jun 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+