Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഒന്നിനും കൊള്ളാത്ത കോച്ച്', ദ്രാവിഡ് മാറി ശാസ്ത്രിയോ, കേസ്റ്റണോ തിരികെ വരണം!

ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പരാജയത്തെ അഭിമുഖീകരിക്കവെ കോച്ച് രാഹുല്‍ ദ്രാവിഡിനു സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഒന്നിനും കൊള്ളാത്ത കോച്ചാണ് ദ്രാവിഡെന്നും അദ്ദേഹത്തെ മാറ്റി രവി ശാസ്ത്രിയെയോ, ഗാരി കേസ്റ്റണെയോ തിരികെ കൊണ്ടു വരണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

378 റണ്‍സിന്റെ അത്ര അനായാസമല്ലാത്ത വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. പക്ഷെ അവസാന ദിനം ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവര്‍ക്കു ജയിക്കാന്‍ 119 റണ്‍സ് കൂടി മതി. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഫ്‌ളോപ്പായതാണ് ജയിക്കുമെന്ന് കരുതിയ ടെസ്റ്റില്‍ ടീമിനു തിരിച്ചടിയായത്.

1

ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ ചില മോശം തീരുമാനങ്ങളും ഇംഗ്ലണ്ടിനു റണ്‍ചേസ് എളുപ്പമാക്കി. ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്ക് തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. നാലാം ദിനം വളരെ അനായാസമാണ് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് വാരിക്കൂട്ടിയത്. ബുംറ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയതൊഴിച്ചാല്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ മറ്റാര്‍ക്കും വിക്കറ്റ് ലഭിച്ചില്ല.

2

വിദേശത്തു ഒരുപാട് പരമ്പരകളില്‍ ഇന്ത്യ വിജയം കൊയ്തിട്ടും എന്തുകൊണടായിരുന്നു എല്ലാവരും രവി ശാസ്ത്രിയെ വിമര്‍ശിച്ചുകൊണ്ടിരുന്നത്. പക്ഷെ രാഹുല്‍ ദ്രാവിഡിനു കീഴില്‍ ഇന്ത്യക്കു വിജയങ്ങളൊന്നുമില്ല. പക്ഷെ ആരും ഇതിനെ ചോദ്യവും ചെയ്യുന്നില്ലെന്നായിരുന്നു ഒരു യൂസറുടെ വിമര്‍ശനം.

IND vs ENG: 'ശുദ്ധ മണ്ടത്തരം', ബുംറ കാട്ടുന്നത് അബദ്ധങ്ങളുടെ പെരുമഴ, വിമര്‍ശിച്ച് പീറ്റേഴ്‌സണ്‍

3

അതിശയിപ്പിക്കുന്ന തന്ത്രങ്ങള്‍ കൊണ്ടുവന്നിരുന്ന എലൈറ്റ് ബൗളിങ് കോച്ചായിരുന്നു ഭരത് അരുണ്‍. എന്നാല്‍ ഇപ്പോഴത്തെ ബൗളിങ് കോച്ചായ പരസ് മാംബ്രെ ആവശ്യപ്പെടുന്ന നിലവാരത്തിലും താഴെയാണെന്നായിരുന്നു ഒരു വിമര്‍ശനം.

4

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ എല്ലാം മേഖലയിലും ലീഡ് നേടി അനായാസം നമ്മള്‍ ജയിച്ചു.
രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിലും ബൗളിങിലും എല്ലാ വിഭാഗത്തിലും തോല്‍ക്കുകയും ചെയ്തിരിക്കുകയാണ്.
എവിടെയാണ് പ്ലാന്‍? ബോള്‍ ഒന്നും ചെയ്യുന്നില്ലെന്നും വെയ്റ്റിങ് ഗെയിം കളിക്കണമെന്നും ദ്രാവിഡിന് ഇന്ത്യന്‍ ടീമിനോടു പറയാന്‍ പാടില്ലേ? ബാറ്റിലേക്കു ബോള്‍ ചെയ്യരുതെന്നും ഷോര്‍ട്ട് ബോളോ, വൈഡോ എറിയരുതെന്നും എന്തുകൊണ്ടാണ് ദ്രാവിഡ് ടീമിനോടു പറയാത്തതെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

IND vs ENG: 'കൈവിട്ട കളി', ഇന്ത്യയുടെ ഈ അബദ്ധങ്ങള്‍ തിരിച്ചടിയായി, എന്തൊക്കെയെന്നറിയാം

5

കഴിഞ്ഞ വര്‍ഷം ഇതേ ബൗളിങ് ആക്രമണം കൊണ്ടാണ് ഇതേ എതിരാളികള്‍ക്കെതിരേ, ഇതേ ടെസ്റ്റ് പരമ്പരയില്‍ നമ്മള്‍ മല്‍സരങ്ങള്‍ വിജയിച്ചത്. ഇടക്കാലത്ത് എന്താണ് മാറിയത്? ക്യാപ്റ്റനും കോച്ചിങ് സ്റ്റാഫും മാത്രമാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഗാബ ടെസ്റ്റിലെ നാലാം ഇന്നിങ്‌സ് ഓര്‍മിക്കൂ. നാലാം ഇന്നിങ്‌സില്‍ അത്ര നല്ല ചരിത്രമില്ലാത്ത പിച്ചിലും വേദിയിലുമാണ് ഇന്ത്യ റണ്‍ചേസ് നടത്തി വിജയിച്ചത്. പുതിയ കോച്ചിങ് സ്റ്റാഫിനോടു ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും ഒരു യൂസര്‍ കുറിച്ചു.

6

ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കു തെറ്റായ ചോയ്‌സായിരുന്നു രാഹുല്‍ ദ്രാവിഡെന്നായിരുന്നു ഒരു വിമര്‍ശനം.
രാഹുല്‍ ദ്രാവിഡിന് ഈ ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു നോക്കൗട്ട് റൗണ്ടിലേക്കു പോലും യോഗ്യത നേടാനായില്ല. അണ്ടര്‍ 19 ടീമുകളെ പരിശീലിപ്പിക്കുന്നതില്‍ ദ്രാവിഡ് മിടുക്കനാണ്. രവി ശാസ്ത്രിയേയോ, ഗാരി കേസ്റ്റണിനെയോ ഇന്ത്യ കോച്ച് സ്ഥാനത്തേക്കു തിരികെ കൊണ്ടു വരണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

7

രവി ശാസ്ത്രിയായിരുന്നു ഇപ്പോള്‍ ഇന്ത്യന്‍ കോച്ചെങ്കില്‍ ഒരുപാട് കുറ്റപ്പെടുത്തലുകള്‍ ഇതികം ആരംഭിച്ചിട്ടുണ്ടാവുമായിരുന്നു. നാലാമിന്നിങ്‌സിലെ മോശം ബൗളിങിനെ തുടര്‍ന്ന് വിദേശത്തു ഇന്ത്യ തോല്‍ക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ടെസ്റ്റായിരിക്കും എഡ്ബാസ്റ്റണിലേതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

8

2006-07 മുതല്‍ 200 പ്ലസ് സ്‌കോര്‍ പ്രതിരോധിക്കവെ രണ്ടു തവണ മാത്രമേ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. രണ്ടു ഈ വര്‍ഷത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തിലാണ്. ജൊഹാനസ്ബര്‍ഗ്, കേപ്ടൗണ്‍ ടെസ്റ്റുകളിലായിരുന്നു ഇത്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒന്നു പോലും ഇല്ലാതിരുന്ന ഇടത്താണ് തുടരെ രണ്ടു ടെസ്റ്റുകള്‍ ഈ തരത്തില്‍ ഇന്ത്യ തോറ്റത്. ഇപ്പോള്‍ മൂന്നാമത്തെ പരാജയത്തിന്റെ വക്കിലുമാണ്. ഒരു ഘട്ടത്തില്‍ പുതിയ കോച്ചിങ് സ്റ്റാഫിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു.

Story first published: Tuesday, July 5, 2022, 14:07 [IST]
Other articles published on Jul 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+