IND vs ENG: അവന്‍ ടീമിന്റെ നിര്‍ണ്ണായക താരം, എന്നാല്‍ ആ പിഴവ് ആവര്‍ത്തിക്കാതെ നോക്കണം- ലക്ഷ്മണ്‍
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാലിന് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിലെ പേസ് പിച്ചില്‍ മികച്ച ബാറ്റിങ് പ്രകടനമെന്നത് ഏതൊരു ബാറ്റ്‌സ്മാന്റെയും സ്വപ്‌നമാണെങ്കിലും അത് അത്ര എളുപ്പമല്ല. ഡ്യൂക്‌സ് ബോളിലെ സ്വിങ്ങും കൂടി ചേരുമ്പോള്‍ ഇംഗ്ലണ്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായി മാറിയേക്കും.
Also Read: IND vs ENG: 'ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് തീരുമാനിക്കപ്പെടുന്ന പരമ്പര'- ജാക് ലീച്ച്

2014ല്‍ 3-1നും 2018ല്‍ 4-1നും ഇംഗ്ലണ്ടില്‍ പരമ്പര കൈവിട്ട ഇന്ത്യ 14 വര്‍ഷത്തിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടില്‍ സ്വപ്‌നം കാണുന്നത്. 2014ലെ പരമ്പരയില്‍ അജിന്‍ക്യ രഹാനെ ലോര്‍ഡ്‌സില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോഴായിരുന്നു രഹാനെയുടെ ക്ലാസിക് ഇന്നിങ്‌സ്. ഇപ്പോഴിതാ രഹാനെയുടെ 2014ലെ ഇന്നിങ്‌സിനെ പ്രശംസിക്കുന്നതോടൊപ്പം വരാനിരിക്കുന്ന പരമ്പരയില്‍ രഹാനെക്ക് ഉപദേശവും നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
Also Read: IND vs ENG: 'മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും', ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് ആകാശ്

രഹാനെ ഇന്ത്യയുടെ നിര്‍ണ്ണായക താരം
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വളരെ പ്രാധാന്യമുള്ള താരമാണ് അജിന്‍ക്യ രഹാനെ. പ്രധാനമായും വിദേശ മൈതാനത്ത്. ലോര്‍ഡ്‌സിലും മെല്‍ബണിലും ഒരിക്കല്‍ ദക്ഷിണാഫ്രിക്കയിലും അവന്റെ നടത്തിയ ബാറ്റിങ് പ്രകടനം ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഒരു കാര്യം രഹാനെയുടെ മനസിലുണ്ടാവണം.ഷോര്‍ട്ട് പിച്ച് പന്തുകളെ ശ്രദ്ധിക്കണം.ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലടക്കം ഈ പിഴവ് കണ്ടതാണ്-ലക്ഷ്മണ്‍ പറഞ്ഞു.
Also Read: പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷ, മൂന്ന് പേരിതാ

സമീപകാല പ്രകടനം മോശം
മികച്ച റെക്കോഡുള്ള ക്ലാസിക് ബാറ്റ്‌സ്മാനാണെങ്കിലും സമീപകാലത്തായി സ്ഥിരത കണ്ടെത്താന്‍ അജിന്‍ക്യ രഹാനെക്കാവുന്നില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണില്‍ സെഞ്ച്വറി നേടിയ ശേഷം 13 ഇന്നിങ്‌സ് അദ്ദേഹം കളിച്ചപ്പോള്‍ അര്‍ധ സെഞ്ച്വറി നേടാനായത് ഒരു തവണ മാത്രം. അവസാനമായി ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ 10 ഇന്നിങ്‌സില്‍ നിന്ന് രണ്ട് തവണ മാത്രമാണ് അദ്ദേഹത്തിന് 50ന് മുകളില്‍ റണ്‍സ് നേടാനായത്.
Also Read: IND vs ENG: 'കോലിപ്പടയോട് ഇംഗ്ലണ്ട് കണക്ക് തീര്‍ക്കും', മുന്നറിയിപ്പ് നല്‍കി മുന്‍ ഇംഗ്ലണ്ട് താരം

മികവ് കാട്ടിയില്ലെങ്കില്‍ പുറത്തേക്ക്
അജിന്‍ക്യ രഹാനെയെ സംബന്ധിച്ച് നിര്‍ണ്ണായക പരമ്പരയാണ് ഇംഗ്ലണ്ടിലേത്. ഹനുമ വിഹാരി,കെ എല്‍ രാഹുല്‍ തുടങ്ങിയ പ്രതിഭാശാലികള്‍ പുറത്ത് അവസരം കാത്ത് നില്‍ക്കുന്നതിനാല്‍ രഹാനെക്ക് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 33കാരനായ താരത്തിന് തിളങ്ങാനാവാത്ത പക്ഷം പകരക്കാരെ തേടാന്‍ ഇന്ത്യ നിര്‍ബന്ധിതരായേക്കും. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രഹാനെ. കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്തത് രഹാനെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications