സെഞ്ച്വറിയില്ലാതെ 1000 ദിനങ്ങള്‍, വലിയ നാണക്കേടിലേക്ക് കോലി!, രക്ഷപെടാന്‍ ഒരു വഴി മാത്രം

ഓള്‍ഡ് ട്രഫോര്‍ഡ്: ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഒരു കാലത്ത് സെഞ്ച്വറികള്‍ വാരിക്കൂട്ടിയ കോലിക്ക് ഇപ്പോള്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ പ്രയാസപ്പെടുകയാണ്. സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനില്‍ നിന്ന് സാങ്കേതിക പിഴവ് മാത്രമുള്ള ബാറ്റ്‌സ്മാനായി കോലി മാറിയിരിക്കുന്നു. ഇന്ത്യന്‍ ടീമിലെ കോലിയുടെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യ ചിഹ്നമായിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി വലിയൊരു നാണക്കേടിന് തൊട്ടടുത്താണ്. സെഞ്ച്വറിയില്ലാതെ 1000 ദിനങ്ങളോടാണ് കോലി അടുക്കുന്നത്. ഈ നാണക്കേട് ഒഴിവാക്കാന്‍ ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രഫോര്‍ഡ് വേദിയായ മൂന്നാം ഏകദിനത്തില്‍ കോലിക്ക് സെഞ്ച്വറി നേടേണ്ടതായുണ്ട്. വലിയ നാണക്കേടില്‍ നിന്ന് രക്ഷപെടാന്‍ സെഞ്ച്വറിയല്ലാതെ മറ്റൊരു മാര്‍ഗവും നിലവില്‍ കോലിക്ക് മുന്നിലില്ലെന്ന് പറയാം.

കോലി തന്റെ 70 അന്താരാഷ്ട്ര സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത് കരിയറില്‍ 4114 ദിവസം കൊണ്ടാണ്. എന്നാല്‍ 71ാം സെഞ്ച്വറിയിലേക്കുള്ള കാത്തിരിപ്പ് നീണ്ട് നീണ്ട് പോകുന്നു. കൃത്യമായി പറഞ്ഞാല്‍ അവസാന സെഞ്ച്വറി പിറന്നിട്ട് 966 ദിവസമായിരിക്കുന്നു. ഓള്‍ഡ് ട്രഫോര്‍ഡില്‍ സെഞ്ച്വറി നേടിയില്ലെങ്കില്‍ സെഞ്ച്വറിയില്ലാത്ത 1000 ദിവസങ്ങളെന്ന നാണക്കേടിലേക്ക് കോലിക്ക് പേരു ചേര്‍ക്കേണ്ടി വരും.

കാരണം ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം കളിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കോലി മടങ്ങിയെത്തുക ഏഷ്യാ കപ്പിലൂടെയാവും. ഇക്കാലയളവില്‍ സെഞ്ച്വറിയില്ലാത്ത 1000 ദിവസങ്ങളെന്ന നാണക്കേട് കോലിയുടെ പേരിലേക്കെത്തും. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്. ഇതിന് ശേഷം സെഞ്ച്വറിക്കായി കോലിയുടെ കാത്തിരിപ്പ് നീണ്ട് നീണ്ട് പോകുന്നു.
ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

ഏഷ്യാ കപ്പ് ആരംഭിക്കുന്നത് ഓഗസ്റ്റ് 27നാണ്. ഇതിന് മുമ്പ് ആവിശ്യത്തിന് വിശ്രമം കോലിക്ക് ലഭിക്കും. തിരിച്ചെത്തിയ ശേഷം കോലിയുടെ പ്രകടനം എങ്ങനെയാവുമെന്നതാവും ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക. ഇതിനിടെ മറ്റൊരു പ്രശ്‌നംകൂടിയുണ്ട്. ശ്രീലങ്കയാണ് ഏഷ്യാ കപ്പിന് വേദിയാവുന്നത്. നിലവില്‍ ശ്രീലങ്കയില്‍ ആഭ്യന്തര പ്രക്ഷോഭം നടക്കുന്നതിനാല്‍ ടൂര്‍ണമെന്റിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ടൂര്‍ണമെന്റ് നീണ്ട് പോയാല്‍ കോലിക്കത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്.

ഏഷ്യാ കപ്പില്‍ മികവ് കാട്ടാത്ത പക്ഷം ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നതും കോലിക്ക് മുന്നില്‍ വലിയ വെല്ലുവിളിയായി മാറും. ഇംഗ്ലണ്ടിനെതിരായ പരമ്പര കോലിക്ക് ഫോമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നെങ്കിലും അദ്ദേഹത്തിനത് മുതലാക്കാനായില്ല. ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍. ആദ്യ ടി20 കളിക്കാതിരുന്ന കോലി രണ്ടാം ടി20യില്‍ 1 റണ്‍സും മൂന്നാം ടി20യില്‍ 11 റണ്‍സുമാണ് നേടിയത്. ആദ്യ ഏകദിനം നഷ്ടമായ കോലി രണ്ടാം ഏകദിനത്തില്‍ 16 റണ്‍സാണ് നേടിയത്.
ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ കോലിക്ക് മൂന്നാം ഏകദിനത്തിലും കാര്യമായൊന്നും ചെയ്യാനായേക്കില്ല. ഓഫ് സൈഡ് കെണിയില്‍ മനപ്പൂര്‍വം കോലി തലവെച്ചുകൊടുക്കുകയാണ്. രണ്ടാം ഏകദിനത്തില്‍ കോലി പുറത്തായതും ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ അനാവശ്യമായി തലവെച്ചാണ്. അതുകൊണ്ട് തന്നെ കോലി സ്വയം തെറ്റ് തിരുത്താത്ത പക്ഷം വീണ്ടും വീണ്ടും ഫ്‌ളോപ്പായി തുടരും.

പ്രമുഖരായ മുന്‍ താരങ്ങളെല്ലാം നിലവില്‍ കോലിക്ക് നല്‍കിയിരിക്കുന്ന ഉപദേശം വിശ്രമം എടുക്കാനാണ്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയടക്കം ഇതാണ് പറഞ്ഞത്. എന്തായാലും കോലിക്ക് വിന്‍ഡീസ് പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇടവേളക്ക് മുമ്പ് ഓള്‍ഡ് ട്രഫോര്‍ഡില്‍ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications