For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഫോമിലെത്താന്‍ കോലിക്കു ഒരവസരം കൂടി നഷ്ടം! മുതലെടുക്കാന്‍ ശ്രേയസ്

മൂന്നാം ടി20ക്കിടെ അദ്ദേഹത്തിനു പരിക്കേറ്റിരുന്നു

ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചതു പോലെ തന്നെ സംഭവിച്ചു. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ വിരാട് കോലിയില്ലാതെ ഇന്ത്യ ഇറങ്ങി. അദ്ദേഹം ഈ കളിയിലുണ്ടാവില്ലെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതു യാഥാര്‍ഥ്യമാവുകയും ചെയ്തു. കോലിക്കു പകരം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ശ്രേയസ് അയ്യരാണ്.

ഫോം വീണ്ടെടുത്ത് ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള ഒരവസരം കൂടിയാണ് കോലിക്കു ഈ കളിയില്‍ പുറത്തിരിക്കേണ്ടി വന്നതിലൂടെ നഷ്ടമായിരിക്കുന്നത്.

1

ഇംഗ്ലണ്ടുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിനിടെ വിരാട് കോലിക്കു നാഭീപ്രദേശത്തു നിസാരമായ പരിക്കേറ്റിരുന്നു. ഇപ്പോഴും ഈ ഭാഗത്തു ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യ ഏകദിനത്തില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ കോലി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്തുമെന്നാണ് വിവരം. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം അടുത്ത ഞായറാഴ്ചയാണ്.

2

വിരാട് കോലിയുടെ അഭാവത്തെ തുടര്‍ന്നു ശ്രേയസിനു ടീമിലേക്കു നറുക്കുവീഴുകയായിരുന്നു. നേരത്തേ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയപ്പോള്‍ പകരം കളിച്ചത് അദ്ദേഹമായിരുന്നു. അന്നു അവസരം ശ്രേയസ് നന്നായി മുതലെടുക്കുകയും ചെയ്തിരുന്നു. മൂന്നു മല്‍സരങ്ങളിലും പുറത്താവാതെ ഫിഫ്റ്റിയടിച്ച താരം പ്ലെയര്‍ ഓഫ് ദി സീരീസുമായിരുന്നു.

ഇതാണോ ഫിനിഷര്‍, ഡിക്കെയെ എന്തിന് ലോകകപ്പ് ടീമിലെടുക്കണം?- ഏഴിലും ഫ്ളോപ്പ്

3

വിരാട് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ ഇംഗ്ലണ്ട് പര്യടനം. അദ്ദേഹത്തിനും ബാറ്റിങില്‍ ഇവിടെയും തിളങ്ങാനായില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കാനാണ് ടീം മാനേജ്‌മെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ നടന്ന ഏക ടെസ്റ്റിലും അതിനു ശേഷം കളിച്ച ടി20 പരമ്പരയിലും കോലി ഫ്‌ളോപ്പായിരുന്നു.

T20 World cup 2022: ടൂര്‍ണമെന്റിനു മുമ്പ് ഇവര്‍ രാജ്യം മാറും! മുംബൈയുടെ വെടിക്കെട്ട് താരവും

4

രണ്ടു ടി20കളില്‍ നിന്നും നേടിയത് വെറും 12 റണ്‍സായിരുന്നു. അതിനാല്‍ തന്നെ ഏകദിന പരമ്പര അദ്ദേഹത്തെ സംബന്ധിച്ച് അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. അതില്‍ ഒരു മല്‍സരം ഇപ്പോള്‍ പരിക്കു കാരണം കോലിക്കു നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്.

ആദ്യ ഏകദിനത്തിലെ പ്ലെയിങ് ഇലവന്‍

ആദ്യ ഏകദിനത്തിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്‌ലേ.

Story first published: Tuesday, July 12, 2022, 17:44 [IST]
Other articles published on Jul 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+