IND vs ENG: സിറാജിനെ വിടാതെ ഇംഗ്ലണ്ട് ആരാധകര്‍, പന്തുവെച്ച് എറിഞ്ഞു, വിരാട് കോലി കട്ടകലിപ്പില്‍
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഒന്നാം ദിനം നേരിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ വെറും 78 റണ്‍സിനാണ് ഓള്‍ഔട്ടായത്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന് ജയിച്ച ആവേശത്തില്‍ ലീഡ്‌സില്‍ ഇറങ്ങിയ ഇന്ത്യയോട് ഇംഗ്ലണ്ട് നിര കണക്കുതീര്‍ത്തുവെന്ന് തന്നെ പറയാം.
ലോര്‍ഡ്‌സിലെ ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായ പ്രധാനി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജാണ്. എട്ട് വിക്കറ്റുമായി ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് സിറാജ് നടത്തിയത്. ആക്രമണോത്സുകതയോടെ പന്തെറിയുന്ന സിറാജ് നേരത്തെ തന്നെ ഇംഗ്ലണ്ട് ആരാധകരുടെ കണ്ണിലെ കരടായിരുന്നു. ഇപ്പോഴിതാ മൂന്നാം ടെസ്റ്റിനിടെ മുഹമ്മദ് സിറാജിനെതിരേ പന്ത് വെച്ച് കാണികളിലാരോ എറിഞ്ഞിരിക്കുകയാണ്.

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെ പന്ത് വെച്ച് എറിഞ്ഞ വിവരം സിറാജ് പരാതിപ്പെട്ടതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അംപയറോട് സംസാരിക്കുകയും ഇംഗ്ലണ്ട് കാണികളില്‍ നിന്നുള്ള മോശം പെരുമാറ്റത്തിന്റെ നിരാശ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എന്താണ് സത്യത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ആദ്യ ദിനത്തിന് ശേഷം തുറന്ന് പറഞ്ഞിരിക്കുകയാണ്.
'കാണികളിലെ ആരോ ഒരാള്‍ മുഹമ്മദ് സിറാജിനെതിരേ പന്തുകൊണ്ട് എറിഞ്ഞെന്നാണ് കരുതുന്നത്. അത് കോലിയെ വളരെയധികം നിരാശനാക്കി. നിങ്ങള്‍ക്ക് പറയാനുള്ളത് എന്ത് വേണെങ്കിലും പറഞ്ഞുകൊള്ളു,പക്ഷെ ഫീല്‍ഡര്‍മാര്‍ക്ക് നേരെ സാധനങ്ങള്‍ വലിച്ചെറിയരുത്. അത് ക്രിക്കറ്റിന് അനുയോജ്യമായിരിക്കുമെന്ന് കരുതുന്നില്ല'- റിഷഭ് പറഞ്ഞു.

അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും മുഹമ്മദ് സിറാജിന് നേരെ ഇത്തരത്തില്‍ കാണികളില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായിരുന്നു. മോശം പദപ്രയോഗങ്ങള്‍ നടത്തുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത ഓസീസ് കാണികളെ അന്ന് സ്‌റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read : IND vs ENG: 'ദുരന്തമാവുന്ന നായകന്‍', കോലിയുടെ വലിയ പിഴ, ഇന്ത്യക്ക് അടിതെറ്റിയ മൂന്ന് കാരണങ്ങളിതാ
ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി ഇന്ത്യയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത് സിറാജായിരുന്നു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ത്തന്നെ സിറാജിന്റെ ബൗളിങ്ങിനെ പ്രശംസിച്ചിരുന്നു. മികച്ച ലൈനും ലെങ്തും കീപ്പ് ചെയ്ത് പന്തെറിയുന്ന സിറാജിനെ നേരിടാന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടും എന്നതിനാലാണ് മാനസികമായി തളര്‍ത്തുന്നതിന് കാണികളില്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്.

ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെതിരേ കോര്‍ക്ക് വെച്ചും കാണികള്‍ എറിഞ്ഞിരുന്നു. അതെടുത്ത് തിരിച്ചെറിയാന്‍ കോലി രാഹുലിനോട് ആഗ്യം കാട്ടുന്നതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന താരങ്ങളെ ശാരീരികമായി ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇതിനെതിരേ ഔദ്യോഗികമായി പരാതി നല്‍കാനും സാധ്യതകളുണ്ട്.
Also Read : IND vs ENG: 'സച്ചിന്‍ അന്ന് സിഡ്‌നിയില്‍ ചെയ്തതാണ് കോലിയും ചെയ്യേണ്ടത്', ഉപദേശിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഇത്തരത്തിലുള്ള പ്രകോപനങ്ങളെയൊക്കെ അതേ രീതിയില്‍ നേരിടുന്ന താരമാണ്. ആദ്യ ഇംഗ്ലണ്ട് പര്യടനത്തിനിടെ കാണികളില്‍ നിന്ന് പ്രകോപനപരമായ സമീപനം ഉണ്ടായപ്പോള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ കോലി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കാണികളുടെ മോശം പെരുമാറ്റത്തിനെതിരേ എന്നും അദ്ദേഹം ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ഓസീസ് താരം സ്റ്റീവ് സ്മിത്ത് കളിക്കാനിറങ്ങിയപ്പോള്‍ കൂകി കളിയാക്കിയ കാണികളോട് കൈയടിക്കാനാണ് കോലി ആവിശ്യപ്പെട്ടത്. കാണികളുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റം കോലിയെ വല്ലാതെ ചൊടിപ്പിച്ചുവെന്ന് മത്സരത്തിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications