IND vs ENG: 4,6, ഔട്ട്, വീണ്ടും നിരാശപ്പെടുത്തി കോലി, ടി20 ലോകകപ്പ് മറക്കാം!, ഹൂഡ വരണം

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി വിരാട് കോലി. ഡേവിഡ് വില്ലിയെ ഫോറും സിക്‌സും പറത്തി കോലി വലിയ പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ആദ്യ ടി20 കളിക്കാതിരുന്ന കോലിക്ക് രണ്ടാം ടി20യിലും തിളങ്ങാനായിരുന്നില്ല. ഇപ്പോള്‍ വീണ്ടും നിരാശപ്പെടുത്തിയതോടെ ടി20 ലോകകപ്പിലേക്കുള്ള വാതില്‍ കോലിക്ക് മുന്നില്‍ അടയുകയാണെന്ന് പറയാം.
കോലിക്ക് മുന്നിലെ അവസാന അവസരമായിരുന്നു ഇതെന്ന് പറയാം. ഇംഗ്ലണ്ടിലെ കോലിയുടെ പ്രകടനം വിലയിരുത്തിയാലും ടി20 ലോകകപ്പിലേക്ക് പരിഗണിക്കുകയെന്ന സൂചന നേരത്തെ തന്നെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞതാണ്. പഴയ കണക്കുകള്‍ നിരത്തി ഇനിയും കോലിക്ക് മുന്നോട്ട് പോകാനാവില്ല. നിലവിലെ സാഹചര്യത്തില്‍ മികച്ച യുവതാരങ്ങള്‍ അവസരം കാത്തിരിക്കെ കോലിക്ക് വഴിമാറിക്കൊടുക്കേണ്ടതായി വരും.

ദീപക് ഹൂഡ മിന്നും ഫോമില്‍ കളിക്കുന്നതാണ് കോലിക്ക് മുന്നിലെ പ്രധാന ഭീഷണി. കോലി വന്നതോടെ അവസാന രണ്ട് ടി20യിലും ഹൂഡ പ്ലേയിങ് 11 പുറത്താണ്. ഇതിനെതിരേ വ്യാപക വിമര്‍ശനം ഇതിനോടകം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. താരങ്ങള്‍ക്ക് വേണ്ടി ടീമിന്റെ നിലവാരം നഷ്ടപ്പെടുത്തരുതെന്നാണ് ആരാധകര്‍ പറയുന്നത്.
കോലി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നിരാശപ്പെടുത്തുകയാണ്. ഒരു ഫോര്‍മാറ്റിലും മികവ് കാട്ടാനാവാത്ത കോലി ടി20യില്‍ നിന്ന് മാറി യുവതാരങ്ങള്‍ക്ക് വഴിമാറണമെന്ന് കപില്‍ ദേവടക്കം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും നിലനില്‍ക്കെ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

കോലി രണ്ട് മത്സരങ്ങളിലെങ്കിലും ബാറ്റ് ചെയ്ത ടി20 പരമ്പരയിലെ ഏറ്റവും മോശം രണ്ടാമത്തെ പ്രകടനമാണിത്. 2018ല്‍ അയര്‍ലന്‍ഡിനെതിരേ രണ്ട് മത്സരത്തില്‍ നിന്ന് 9 റണ്‍സാണ് കോലി നേടിയത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സരത്തില്‍ നിന്ന് നേടിയത് വെറും 12 റണ്‍സാണ്. കണക്കുകള്‍ കോലിക്കെതിരാണെന്നിരിക്കെ അദ്ദേഹത്തെ ബെഞ്ചിലിരുത്തുക എന്ന കടുത്ത തീരുമാനത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയേക്കും.

കോലിക്ക് പുറത്തിരിക്കേണ്ടി വന്നാല്‍ ദീപക് ഹൂഡക്കും സഞ്ജു സാംസണിനും സാധ്യതകള്‍ തെളിയും. ഹൂഡ പന്തുകൊണ്ടും ടീമിന് ഗുണം ചെയ്യുന്ന താരമാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാനുള്ള മികവുമുണ്ട്. അയര്‍ലന്‍ഡ് പരമ്പരയില്‍ സെഞ്ച്വറി നേടുകയും ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ച ഹൂഡയെ മാറ്റിനിര്‍ത്തുക സെലക്ടര്‍മാര്‍ക്കും എളുപ്പമാവില്ല.
Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. വിരാട് കോലിയെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ചിലപ്പോള്‍ വിരാട് കോലിയുടെ കരിയറിലെ അവസാന ടി20 പരമ്പരയായി ഇത് മാറിയേക്കും. അപമാനിക്കപ്പെട്ട് പുറത്താക്കാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത താരമാണെന്നിരിക്കെ കോലി സ്വയം കളമൊഴിയാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications