Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആന്‍ഡേഴ്‌സിനെതിരേ റിഷഭിന്റെ റിവേഴ്‌സ് സ്വീപ്പ്- പിന്നില്‍ ശാസ്ത്രി!

ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കിടിലന്‍ ഇന്നിങ്‌സിലൂടെ റിഷഭ് പന്ത് ഇന്ത്യയുടെ രക്ഷകനായി മാറിയിരുന്നു. അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു ആദ്യദിനം താരം കളിച്ചത്. വെറും 111 ബോളില്‍ 20 ബൗണ്ടറികളു നാലു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. 89 ബോളുകളിലായിരുന്നു റിഷഭ് തന്റെ അഞ്ചാമത്ത ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

വളരെ വൈവിധ്യമാര്‍ന്ന നിരവധി ഷോട്ടുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ക്രീസിനു പുറത്തേക്കിറങ്ങിയും റിവേഴ്‌സ് സ്വീപ്പ് കളിച്ചുമെല്ലാം അദ്ദേഹം പ്രഹരിച്ചിരുന്നു.

1

ആദ്യമായിട്ടല്ല ആന്‍ഡേഴ്‌സനെതിരേ റിഷഭ് റിവേഴ്‌സ് സ്വീപ്പ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചപ്പോഴും അത്തരത്തിലുള്ള അവിശ്വസനീയ ഷോട്ടുകളിലൂടെ റിഷഭ് ആശ്ചര്യപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ താരം കളിക്കുന്നതിനു പിന്നില്‍ മുന്‍ കോച്ച് രവി ശാസ്ത്രിയാണ്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ റിഷഭിന്റെ ബാറ്റിങ് മറ്റൊരു ലെവലിലേക്കുയര്‍ത്തുകയായിരുന്നു.

2

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെ കമന്ററി പറയവെയായിരുന്നു റിഷഭ് പന്തിനു താന്‍ മുമ്പ് നല്‍കിയ ഉപദേശത്തക്കുറിച്ച് രവി ശാസ്ത്രി വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ടീമിന്റൈ കോച്ചായിരിക്കെ ഞാന്‍ റിഷഭിനോടു ഒരു കാര്യം പറഞ്ഞിരുന്നു.

ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

3

എല്ലായ്‌പ്പോഴും നീ ഒരേ തരത്തില്‍ വിക്കറ്റ് വലിച്ചെറിയുന്നത് കണ്ട് എനിക്കു ബോറടിക്കുന്നു. നിനക്കും ബോറടിക്കുന്നില്ലേ? നിനക്ക് എന്തുകൊണ്ട് വ്യത്യസ്തമായി എന്തെങ്കിലും ശ്രമിച്ചു കൂടേ? റിവേഴ്‌സ് സ്വീപ്പ് എന്തെങ്കിലും ശ്രമിക്കൂ. അപ്പോള്‍ അവന്റെ കണ്ണുകളിലെ തെളിച്ചം ഞാന്‍ കണ്ടുവെന്നും ശാസ്ത്രി തുറന്നു പറഞ്ഞു. ഒരു താരത്തിന്റെ കഴിവിനെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

4

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ രണ്ടാം ന്യൂബോളില്‍ റിവേഴ്‌സ് സ്വീപ്പ് കളിച്ചു. അതിനു പിന്നാലെ നടന്ന ജോഫ്ര ആര്‍ച്ചറിനെതിരേ കുറേക്കൂടി വേഗത്തിലും ഇതേ ഷോട്ട് കളിച്ചതായി രവി ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ ജാക്ക് ലീച്ചിനെതിരേ കുറച്ചു തവണ റിഷഭ് റിവേഴ്‌സ് സ്വീപ്പുകള്‍ കളിച്ചു. അടുത്ത ടെസ്റ്റില്‍ ആന്‍ഡേഴ്‌സനെതിരേയും അവന്‍ അതു ചെയ്തു. നിശ്ചിത ഓവര്‍ പരമ്പയില്‍ ഒരുപടി കൂടി കടന്ന് അവരുടെ ഏറ്റവും വേഗമറിയ ബൗളറായ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ റിഷഭ് വിജയകരമായി റിവേഴ്‌സ് സ്വീപ്പ് കളിച്ചിരുന്നതായി ശാസ്ത്രി വിശദമാക്കി.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

5

ഇതേ സമീപനം തന്നെയായിരുന്നു എഡ്ബാസ്റ്റണില്‍ ഇപ്പോള്‍ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും റിഷഭ് പന്ത് സ്വീകരിച്ചത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ അഞ്ചു വിക്കറ്റിനു 98 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു റിഷഭും രവീന്ദ്ര ജഡേജയും ക്രീസില്‍ ഒരുമിച്ചത്.
തുടക്കം മുതല്‍ തന്റെ സ്വതസിദ്ധമായ ശൈയിലില്‍ റിഷഭ് ആക്രമിച്ചു കളിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങുകയായിരുന്നു. ബൗളര്‍മാരെ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് മാറി മാറി പരീക്ഷിച്ചെങ്കിലും റിഷഭ് ആരോടും ദയ കാണിച്ചില്ല. പ്രത്യേകിച്ചും സ്പിന്നര്‍ ജാക്ക് ലീച്ചായിരുന്നു ഏറ്റവും നന്നായി തല്ലുവാങ്ങിയത്.ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 222 റണ്‍സ് റിഷഭ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

Story first published: Saturday, July 2, 2022, 11:07 [IST]
Other articles published on Jul 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+