IND vs ENG: ഇന്ത്യയുടെ ഭാവി ടെസ്റ്റ് നായകനായി ബുംറ മതി, റിഷഭ് വേണ്ട!, മൂന്ന് കാരണങ്ങളിതാ

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലൂടെ ഇന്ത്യയുടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജസ്പ്രീത് ബുംറ. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ നായകനായി ഒരു പേസര്‍ എത്തുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് ബുംറയെത്തേടി നായകസ്ഥാനമെത്തിയത്. നേരത്തെ തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ആഗ്രഹം ബുംറ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

രോഹിത്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായ ബുംറ അരങ്ങേറ്റ മത്സരം ആഘോഷമാക്കുകയാണ്. ബാറ്റുകൊണ്ട് കസറിയതിന് പിന്നാലെ പന്തുകൊണ്ടും അദ്ദേഹം മിന്നിച്ചു. രോഹിത് ശര്‍മ അധികനാള്‍ ഇന്ത്യയുടെ ടെസ്റ്റ് നായകനായി തുടരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരിലൊരാളെ ഇന്ത്യ നായകനായി പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ ഇന്ത്യ ഭാവി ടെസ്റ്റ് നായകനായി ജസ്പ്രീത് ബുംറയെ പരിഗണിക്കുന്നതാവും കൂടുതല്‍ നന്നാവുക. ഇതിന്റെ മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

സമ്മര്‍ദ്ദമില്ലാത്ത നായകന്‍
യുവ താരങ്ങളെ നായകന്മാരുക്കുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി സമ്മര്‍ദ്ദമാണ്. സമ്മര്‍ദ്ദത്തിനടിമപ്പെട്ട് താരങ്ങളുടെ പ്രകടനം മോശമാവുന്നതാണ് കൂടുതല്‍ തവണയും കണ്ടിട്ടുള്ളത്. എന്നാല്‍ ഇവരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് ബുംറ. സമ്മര്‍ദ്ദം എന്തെന്ന് അറിയാത്ത രീതിയിലാണ് ബുംറ നായകനായുള്ള അരങ്ങേറ്റത്തില്‍ കളിച്ചത്.
ബാറ്റിങ്ങിനിറങ്ങി അതിവേഗം റണ്‍സുയര്‍ത്തിയ ബുംറ പുറത്താവാതെ 16 പന്തില്‍ 31 റണ്‍സാണ് നേടിയത്. രണ്ടാം ദിനത്തില്‍ മൂന്ന് വിക്കറ്റുമായി ഇംഗ്ലണ്ടിനെ വിറപ്പിക്കാനും ബുംറക്കായി. നായകനെന്ന നിലയില്‍ പ്രകടനംകൊണ്ട് കൈയടി നേടാന്‍ ബുംറക്ക് സാധിക്കുന്നു. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും ആസ്വദിച്ചു കളിക്കാനും ബുംറക്കാവുന്നുണ്ട്. ഇത് ഒരു നായകന്റെ അംഗീകരിക്കപ്പെടേണ്ട കഴിവാണ്. ബുംറക്ക് നായകനെന്ന നിലയില്‍ വലിയ കരിയര്‍ തന്നെ സൃഷ്ടിക്കാനായേക്കും.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ബൗളിങ് ചെയ്ഞ്ചുകളില്‍ മിടുക്കുകാട്ടി
ഇന്ത്യയുടെ 416 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ ടോപ് ഓഡറിനെ തകര്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. അലെക്‌സ് ലീസ് (6), സാക് ക്രോളി (9), ഒല്ലി പോപ് (10), ജോ റൂട്ട് (31), ജാക് ലീച്ച് (0) എന്നിവരെ രണ്ടാം ദിനത്തില്‍ത്തന്നെ മടക്കാന്‍ ഇന്ത്യക്കായി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും മുഹമ്മദ് സിറാജും ചേര്‍ന്നാണ് മൂന്നാം ദിനം ഇംഗ്ലണ്ടിലെ വരിഞ്ഞ് മുറുക്കിയത്.
കൃത്യമായ ബൗളിങ് ചെയിഞ്ചിലൂടെ ഇംഗ്ലണ്ടിന് മുകളില്‍ സമ്മര്‍ദ്ദം നിലനിര്‍ത്താനും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും ഇന്ത്യക്കായി. ബുംറയുടെ ബൗളിങ് ചെയ്ഞ്ചുകള്‍ കൃത്യമായിരുന്നുവെന്നുവേണം പറയാന്‍. താരങ്ങളെ അറിഞ്ഞ് ഫീല്‍ഡൊരുക്കാനും ബൗളിങ്ങിന്റെ ലൈനും ലൈങ്തും ക്രമീകരിക്കാനുമെല്ലാം ബുംറക്ക് സാധിച്ചു. നായകനെന്ന നിലയില്‍ ബുംറയുടെ മിടുക്കു തന്നെയാണിത്.
'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

ശാന്തതയോടെ നയിക്കുന്ന നായകന്‍
ജസ്പ്രീത് ബുംറയുടെ ഏറ്റവും മികച്ച സ്വഭാവങ്ങളിലൊന്ന് ശാന്തതയോടെ ടീമിനെ നയിക്കുന്നുവെന്നതാണ്. അധികം ആക്രമണോത്സകത കാട്ടുന്നില്ലെങ്കിലും എതിരാളികളെ വിറപ്പിക്കാനുള്ള മരുന്ന് ബുംറയെന്ന നായകനുണ്ട്. എതിരാളികളെ ധൈര്യത്തോടെ നേരിടുന്നു. ഭയമില്ലെന്നും എന്തും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം തന്റെ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെപ്പോലെ കരുത്തരായ എതിരാളികളോട് ധൈര്യത്തോടെ പോരാടാനുള്ള മനക്കരുത്ത് തന്നെ ബുംറയുടെ നായക മികവിനെ എടുത്തു കാട്ടുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്കെത്തിക്കാന്‍ ബുംറയെന്ന നായകന് സാധിക്കുമെന്ന് തന്നെ നിലവിലെ പ്രകടനങ്ങള്‍ പരിശോധിച്ച് വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications