
ശ്രേയസ് അയ്യര്‍
ടി20യില്‍ ശ്രേയസ് അയ്യരുടെ പ്രകടനം അത്ര പോരെന്ന് തന്നെ പറയാം. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ ശ്രേയസ് അയ്യര്‍ അവസരം അര്‍ഹിക്കുന്ന താരങ്ങളിലൊരാളാണ്. ഇന്ത്യക്കായി 26 ഏകദിനം കളിച്ച ശ്രേയസ് 41.17 ശരാശരിയില്‍ 947 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 9 ഫിഫ്റ്റിയും ഉള്‍പ്പെടും. നിലയുറപ്പിച്ച് കളിക്കാന്‍ ശ്രേയസ് മിടുക്കനാണ്.
നേരത്തെ ടോപ് ഓഡറില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള ശ്രേയസിനെ ഇന്ത്യക്ക് കോലിയുടെ പകരക്കാരനായി പരിഗണിക്കാവുന്നതാണ്. മൂന്നാം നമ്പറില്‍ കളിക്കാന്‍ നിലവില്‍ ഏറ്റവും മികച്ച താരം ശ്രേയസ് അയ്യര്‍ തന്നെയാണ്. ഇംഗ്ലണ്ടില്‍ നേരത്തെ കളിച്ച് പരിചയസമ്പത്തും ശ്രേയസിനുണ്ട്. എന്നാല്‍ സമീപകാലത്തായി ഷോര്‍ട്ട് ബോളുകളില്‍ കുടുങ്ങുന്നതാണ് ശ്രേയസിന്റെ പ്രശ്‌നം.
ജനിച്ചത് വിദേശത്ത്, എന്നാല്‍ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചു, അഞ്ച് പ്രമുഖ താരങ്ങളിതാ

ഇഷാന്‍ കിഷന്‍
മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ഇഷാന്‍ കിഷന്‍. നിലവില്‍ ഏകദിന ടീമില്‍ ഇഷാന് വലിയ അവസരം ലഭിച്ചിട്ടില്ല. വിരാട് കോലി കളിച്ചാല്‍ ഇഷാന്‍ പ്ലേയിങ് 11 പുറത്തിരിക്കേണ്ടി വരും. കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ഇഷാന്‍. ടി20 പരമ്പരയില്‍ ഇന്ത്യ കാര്യമായ അവസരം നല്‍കാത്ത താരം വലിയ ഫോമിലുമല്ല. അതുകൊണ്ട് തന്നെ ഫോമിലേക്കെത്താന്‍ ഇഷാന് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്.
മൂന്ന് ഏകദിനത്തില്‍ നിന്ന് 88 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇതില്‍ അരങ്ങേറ്റ ഏകദിനത്തിലെ ഫിഫ്റ്റിയും ഉള്‍പ്പെടും. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണര്‍മാരായി എത്തുമ്പോള്‍ മൂന്നാം നമ്പറില്‍ ഇഷാനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് എത്തുമെന്നതിനാല്‍ മൂന്നാം നമ്പറില്‍ ഇടം കൈയനായ ഇഷാനെ ഇന്ത്യ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും.
'എങ്ക അപ്പാ റിച്ച് ഡാ', ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് തന്നെ കോടികളുടെ ആസ്തി, അഞ്ച് പേരിതാ

സൂര്യകുമാര്‍ യാദവ്
സൂര്യകുമാര്‍ യാദവ് നിലവില്‍ നാലാം നമ്പറിലാണ് ഇന്ത്യക്കായാണ് കളിക്കുന്നത്. ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറിയടക്കം നേടി കസറിയ സൂര്യകുമാര്‍ യാദവിനെ ഇന്ത്യക്ക് മൂന്നാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണ്. കൂടുതല്‍ പന്ത് നേരിടാനുള്ള അവസരം നല്‍കിയാല്‍ ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചേക്കും.
അനുഭവസമ്പന്നനായ സൂര്യകുമാര്‍ കോലിയുടെ അഭാവം മൂന്നാം നമ്പറില്‍ നികത്താന്‍ കെല്‍പ്പുള്ളവനാണ്. ശ്രേയസ് അയ്യരിനെയോ ഇഷാന്‍ കിഷനെയോ പകരം നാലാം നമ്പറില്‍ കളിപ്പിക്കുകയും ചെയ്യാം. നിലയുറുപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും കെല്‍പ്പുള്ള സൂര്യകുമാറിനെ ഇന്ത്യക്ക് മൂന്നാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications












