'എങ്ക അപ്പാ റിച്ച് ഡാ', ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് തന്നെ കോടികളുടെ ആസ്തി, അഞ്ച് പേരിതാ

ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങളുടെയും കരിയര്‍ പരിശോധിച്ചാല്‍ അവരെല്ലാം കഷ്ടപ്പാടുകളോട് പടവെട്ടി വളര്‍ന്നുവന്നവരാണെന്ന് കാണാന്‍ സാധിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ ലോക ക്രിക്കറ്റിലെ പല പ്രശസ്തരും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ആവിശ്യത്തിന് പരിശീലന സംവിധാനങ്ങളോടെ പണമോ ഇല്ലാതെ കഷ്ടപ്പെട്ടവര്‍ പലരും ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളാവുകയും പിന്നീട് കോടീശ്വരന്മാരാവുകയും ചെയ്തു.
പ്രതിസന്ധികളെ മറികടന്ന് ക്രിക്കറ്റ് താരമായി വലിയ ഉന്നതിയിലേക്കെത്തിയവര്‍ ഏറെയാണെങ്കിലും ക്രിക്കറ്റ് താരമാകുന്നതിന് മുമ്പ് തന്നെ കോടികളുടെ സമ്പാദ്യമുള്ളവര്‍ വളരെ ചുരുക്കമാണ്. ഇത്തരത്തില്‍ ക്രിക്കറ്റിലേക്കെത്തുന്നതിന് മുമ്പ് തന്നെ വലിയ ആസ്തിയുണ്ടായിരുന്ന അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

നവാബ് മന്‍സൂര്‍ അലി ഖൗന്‍ പട്ടൗഡി
മുന്‍ ഇന്ത്യന്‍ താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി പ്രശസ്തമായ പട്ടൗഡി കുടുംബത്തിലെ അംഗമായിരുന്നു. റോയല്‍ ഫാമിലിയായ പട്ടൗട്ടി കുടുംബത്തിലെ മന്‍സൂറിന്റെ പിതാവും ക്രിക്കറ്റ് താരമായിരുന്നു. ഇന്ത്യയുടെ നായകനായിട്ടുള്ള താരമാണ് മന്‍സൂര്‍. 21ാം വയസില്‍ അദ്ദേഹത്തെ തേടി നായക പദവിയെത്തി. രാജ്യത്തിനായി 46 ടെസ്റ്റുകള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിനോടുള്ള ആഗ്രഹം കൊണ്ട് കളിക്കാരനായതാണ് അദ്ദേഹം. ഇതിന് മുമ്പ് തന്നെ കോടികളുടെ ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

സൗരവ് ഗാംഗുലി
കൊല്‍ക്കത്തയുടെ രാജകുമാരനാണ് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് തന്നെ കോടികളുടെ ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഗാംഗുലിയുടെ പിതാവിന് കൊല്‍ക്കത്തയില്‍ പ്രിന്റ് ബിസിനസുണ്ടായിരുന്നു. ഗാംഗുലിയുടെ പിതാവ് ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരിലൊരാളായിരുന്നു. ബാല്യകാലത്ത് മഹാരാജ് എന്നാണ് ഗാംഗുലി അറിയപ്പെട്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ദാദയെന്നാണ് ഗാംഗുലിയെ വിളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നായകന്മാരിലൊരാളാണ് ഗാംഗുലി. ഒത്തുകളി ആരോപണത്തില്‍ തകര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഗാംഗുലിയുടെ പങ്ക് വളരെ വലുതാണ്.

മുത്തയ്യ മുരളീധരന്‍
മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ക്രിക്കറ്റ് താരമാവുന്നതിന് മുമ്പ് വലിയ ആസ്തിയുള്ള താരമായിരുന്നു. ടെസ്റ്റില്‍ 800 വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളീധരന്‍. തമിഴ്‌നാട്ടിലാണ് അദ്ദേഹത്തിന്റെ കുടുംബവേരുകള്‍. പിന്നീട് ശ്രീലങ്കയിലെ കാന്‍ഡിയിലേക്ക് ഇവര്‍ കുടിയേറുകയായിരുന്നു. മുരളീധരന്റെ പിതാവ് സിന്നസ്വാമിക്ക് ബിസ്‌കറ്റിന്റെ ബിസിനസ്സായിരുന്നു. വലിയ സമ്പാദ്യം കുടുംബപരമായി മുരളീധരനുണ്ടായിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിച്ച ശേഷം പരിശീലകനെന്ന നിലയിലും മുരളീധരന്‍ സജീവമാണ്.
അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

വിജയ് മെര്‍ച്ചന്റ്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് മര്‍ച്ചന്റും വലിയ ആസ്തിയുള്ള താരങ്ങളിലൊരാളാണ്. ഫാക്ടറിയും വലിയ വ്യാപാര ശൃംഗലയുമുള്ള കുടുംബത്തിലാണ് വിജയിയുടെ ജനനം. ഇന്ത്യക്കായി 10 ടെസ്റ്റ് അദ്ദേഹം കളിച്ചിട്ടുണ്ട്. ഫസ്റ്റക്ലാസ് ക്രിക്കറ്റിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വിജയ്. ഇന്ത്യക്കായി 10 ടെസ്റ്റില്‍ നിന്്‌ന 859 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഫിഫ്റ്റിയും ഉള്‍പ്പെടും. 154 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ആര്യമാന്‍ ബിര്‍ള
ആര്യമാന്‍ ബിര്‍ള
ഇന്ത്യയുടെ ഏറ്റവും സമ്പാദ്യമുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ആര്യമാന്‍ ബിര്‍ള. വ്യവസായി കുമാര്‍ മംഗളം ബിര്‍ളയുടെ മകനാണ് ആര്യമാന്‍ ബിര്‍ള. ആഭ്യന്തര ക്രിക്കറ്റിലാണ് അദ്ദേഹം ശോഭിച്ചത്. കുച്ച് ബീഹാര്‍ ട്രോഫി കളിച്ചാണ് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റിയത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും ഭാഗമായിരുന്നു. മികച്ച താരമായിരുന്നെങ്കിലും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തിന് പ്രതീക്ഷിച്ച ഉയരം കീഴടക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications