
ഇന്നത്തെ മല്‍സരത്തിന്റെ വേദിയായ ട്രെന്റ് ബ്രിഡ്ജിലെ പിച്ചിലേക്കു വരികയാണെങ്കില്‍ ബാറ്റിങിലെ വളരെയധികം തുണയ്ക്കുന്ന പിച്ചാണിത്. ബൗളര്‍മാര്‍ക്കു ഇവിടെ വലിയ പ്രതീക്ഷയ്ക്കു വകയില്ല. അതുകൊണ്ടു തന്നെ ചെറിയൊരു അബദ്ധം പോലും ബൗളര്‍മാര്‍ പ്രഹരിക്കപ്പെടാന്‍ ഇടയാക്കും. പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ ഒരു ഹൈ സ്‌കോറിങ് മല്‍സരം തന്നെ നമുക്ക് ഇന്നു പ്രതീക്ഷിക്കാം.
സഞ്ജുവിനു മറ്റൊരു അവസരം കൂടി! ഇത്തവണ സിംബാബ്‌വെയിലേക്ക്- നയിക്കാന്‍ ധവാന്‍

ഇന്ത്യയെ സംബന്ധിച്ച് മല്‍സരഫലം അപ്രസക്തമായതിനാല്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കൂടുതലാണ്. രണ്ടാം ടി20ക്കു ശേഷം സംസാരിക്കവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇതേക്കുറിച്ച് സൂചന നല്‍കുകയും ചെയ്തിരുന്നു. ഇനിയം അവസരം ലഭിക്കാതെ പുറത്തിരിക്കുന്നവരെ ഈ കളിയില്‍ പരീക്ഷിച്ചേക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കൊന്നും അവസരം ലഭിച്ചിട്ടില്ല. എല്ലാവരെയും ഇന്നു കളിപ്പിക്കാന്‍ സാധ്യതയും കുറവാണ്. ചിലരെയെങ്കിലും ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മോശം ഫോം ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ആദ്യ ടി20യില്‍ വിശ്രമമനുവദിക്കപ്പെട്ട അദ്ദേഹത്തെ രണ്ടാം ടി20യില്‍ ഇന്ത്യ കളിപ്പിച്ചിരുന്നു. ഇതനായി മികച്ച ഫോമിലുള്ള ദീപക് ഹൂഡയെ പുറത്തിരുത്തേണ്ടി വരികയും ചെയ്തിരുന്നു. കോലിക്കു വെറും ഒരു റണ്‍സാണ് കളിയില്‍ നേടാനായത്. ഹൂഡയെ ഒഴിവാക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കോലിക്കു പകരം മൂന്നാം ടി20യില്‍ ഹൂഡയെ ഇന്ത്യ തിരിച്ചുവിളിക്കുമോയെന്നാണ് അറിയാനുള്ളത്.

രോഹിതും റിഷഭ് പന്തുമായിരുന്നു കഴിഞ്ഞ മല്‍സരത്തില്‍ ഓപ്പണ്‍ ചെയ്തത്. ഈ കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തിരുന്നു. 49 റണ്‍സാണ് ഇരുവരും ആദ്യ വിക്കറ്റില്‍ നേടിയത്. വളരെ അഗ്രസീവായ ബാറ്റിങായിരുന്നു ഈ ജോടി കാഴ്ചവച്ചത്. ഇന്നത്തെ മല്‍സരത്തിലും രോഹിത്- റിഷഭ് സഖ്യം തന്നെ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വിരാട് കോലി/ ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍/ രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍/ ആവേശ് ഖാന്‍.
ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, സാം കറെന്‍, ക്രിസ് ജോര്‍ഡന്‍, ഡേവിഡ് വില്ലി, റിച്ചാര്‍ഡ് ഗ്ലീസന്‍, മാത്യു പാര്‍ക്കിന്‍സണ്‍.


Click it and Unblock the Notifications











