For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇനി 'ഫൈനല്‍', കോലിക്ക് ഇതു ലാസ്റ്റ് ചാന്‍സ്- പ്രിവ്യു, സാധ്യതാ ടീം

ഞായറാഴ്ച വൈകീട്ട് മാഞ്ചസ്റ്ററിലാണ് മല്‍സരം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ദൗത്യം വിജയത്തോടെ അവസാനിപ്പിക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും കഴിയുമോ? ഇതിനുള്ള ഉത്തരം വൈകാതെ ലഭിക്കും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് കളിയാരംഭിക്കുന്നത്.

പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പം നില്‍ക്കുന്നതിനാല്‍ മൂന്നാമങ്കം ഫൈനലിനു തുല്യമായി മാറിയിരിക്കുകയാണ്. മല്‍സരം സോണിയുടെ വിവിധ ചാനലുകളിലും സോണി ലിവ് ആപ്പിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

1

ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കുന്ന ജയമായിരുന്നു ഓവലിലെ ആദ്യ കളിയില്‍ ഇന്ത്യ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയുടെ ആറു വിക്കറ്റ് നേട്ടവും രോഹിത് ശര്‍മയുടെ അപരാജിത ഫിഫ്റ്റിയും ഇന്ത്യക്കു പത്തു വിക്കറ്റിന്റെ വമ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ടി20 പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ അനായം സ്വന്തമാക്കുമെന്ന് ആരാധകര്‍ ഉറപ്പിക്കുക്കുകയും ചെയ്തിരുന്നു.

2

പക്ഷെ മുറിവേറ്റ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ശക്തമായി തന്നെ തിരിച്ചടിച്ചു. ലോക ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന കളി കെട്ടഴിച്ച അവര്‍ ബൗളിങ് മികവില്‍ ഇന്ത്യയെ 100 റണ്‍സിനു തകര്‍ത്തുവിട്ടു. വിരാട് കോലി ടീമിലേക്കു മടങ്ങിയെത്തിയിട്ടും അത് ഇന്ത്യന്‍ ബാറ്റിങില്‍ ഒരു ചലവനും സൃഷ്ടിച്ചില്ല.
247 റണ്‍സായിരുന്നു ഇന്ത്യക്കു കളി ജയിച്ച് പരമ്പരയില്‍ അപരാജിത ലീഡ് നേടാന്‍ വേണ്ടിയിരുന്നത്. പക്ഷെ ഈ സ്‌കോര്‍ ഇന്ത്യക്കു എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. വെറും 38.5 ഓവറില്‍ ഇന്ത്യയുടെ ചേസ് അവസാനിച്ചു. 146 റണ്‍സാണ് നേടാനായത്.

IND vs WI: റിഷഭ്, ഇഷാന്‍, ഡികെ, സഞ്ജു- ഇവരില്‍ സഞ്ജു ടോപ്‌സ്‌കോറര്‍! എന്നിട്ടും പുറത്ത്

3

മുന്‍ നായകന്‍ വിരാട് കോലിക്കു തന്റെ ഫോം വീണ്ടെടുത്ത് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള അവസാനത്തെ അവസരം കൂടിയായിരിക്കും ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം. കാരണം ഈ മല്‍സരത്തിനു ശേഷം അദ്ദേഹത്തെ ഉടന്‍ ദേശീയ ടീമിനൊപ്പം കാണില്ല.
ഈ മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുന്ന ഏഷ്യാ കപ്പിലായിരിക്കും അദ്ദേഹം അടുത്തതായി കളിക്കുക. എന്നാല്‍ നിലവിലെ ഫോമില്‍ കോലിയെ ഏഷ്യാ കപ്പില്‍ ഉള്‍പ്പെടുത്തുമോയെന്ന കാര്യം പോലും സംശയമാണ്

4

മൂന്നാമങ്കത്തിനു ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ബാറ്റിങ് നിരയുടെ മോശം ഫോമാണ്. ബൗളര്‍മാര്‍ രണ്ടു മല്‍സരങ്ങളിലും തങ്ങളുടെ റോള്‍ ഭംഗിയാക്കിയിരുന്നു. പക്ഷെ ബാറ്റിങ് നിരയുടെ കാര്യം ഇങ്ങനെയല്ല. ആദ്യ കളിയില്‍ രോഹിത് ശര്‍മയുടെ അപരാജിത ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല. ആദ്യ കളിയില്‍ രോഹിത്തും ശിഖര്‍ ധവാനും (31*) മാത്രമേ ബാറ്റ് ചെയ്തിരുന്നുള്ളൂ.

ഹെല്‍മറ്റൂരിയാല്‍ ഇവരെ ഭയക്കണം! അടിച്ചു നിരപ്പാക്കും- അഞ്ച് ബാറ്റര്‍മാരെ അറിയാം

5

രണ്ടാമത്തെ കളിയിലാണ് ഇന്ത്യന്‍ ബാറ്റിങ് പരീക്ഷിക്കപ്പെട്ടത്. അതില്‍ ടീം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. മൂന്നാമത്തെ മല്‍സരത്തില്‍ ബാറ്റിങ് നിര കൂടി ക്ലിക്കായാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ.

6

ഓള്‍ഡ് ട്രാഫോര്‍ഡിലെ പിച്ച് മികച്ച ബൗണ്‍സ് നല്‍കുന്നതിനാല്‍ പേസര്‍മാര്‍ക്കു ഇതിന്റെ ആനുകൂല്യം തീര്‍ച്ചയായും ലഭിക്കും. അതിനാല്‍ തന്നെ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബൗളിങ് തന്നെയായിരിക്കും തിരഞ്ഞെടുക്കുക.
രണ്ടാമത്തെ മല്‍സരത്തിലെ ടീമില്‍ ഇന്ത്യ്കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കുറവാണ്. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ കളിപ്പിച്ചേക്കും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.

ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്‌സ്റ്റണ്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മോയിന്‍ അലി, ഡേവിഡ് വില്ലി, ബ്രൈഡണ്‍ കാര്‍സെ, ക്രെയ്ഗ് ഒവേര്‍ട്ടന്‍, റീസ്സ് ടോപ്പ്‌ലേ.

Story first published: Friday, July 15, 2022, 11:23 [IST]
Other articles published on Jul 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+