Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആര് നേടും?, വമ്പന്‍ നാഴികക്കല്ലിനായി മത്സരിച്ച് കോലിയും രോഹിത്തും

1

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് രണ്ടാം ടി20യിലും ജയിക്കാനായാല്‍ പരമ്പര നേട്ടത്തിലേക്കെത്താനാവും. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പന്മാരെല്ലാം രണ്ടാം ടി20യിലൂടെ ഇന്ത്യന്‍ നിരയിലേക്കെത്തും. ഇതോടെ പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്.

ഇന്ത്യയുടെ ജയത്തിനെക്കാളും പ്രാധാന്യത്തോടെ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കോലി നിരാശപ്പെടുത്തിയാല്‍ ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ സ്ഥാനം പോലും നഷ്ടമായേക്കും. നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങുന്ന കോലി രോഹിത്തിനൊപ്പം ഒരു നാഴികക്കല്ലിനായുള്ള പോരാട്ടത്തിലാണ്. ടി20യില്‍ കൂടുതല്‍ ബൗണ്ടറികളുള്ള താരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനത്തിനായാണ് കോലിയും രോഹിത്തും പോരാടുന്നത്.

1

കോലി 97 ടി20യില്‍ നിന്ന് 298 ബൗണ്ടറികളുമായി രണ്ടാം സ്ഥാനത്താണ്. ടി20യില്‍ 300 ബൗണ്ടറികളെന്ന നേട്ടത്തിലേക്കെത്തുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടത്തിന് തൊട്ടടുത്താണ് കോലി. അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 104 മത്സരത്തില്‍ നിന്ന് 325 ബൗണ്ടറിയാണ് സ്റ്റിര്‍ലിങ് നേടിയത്.

T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യക്ക് വേണ്ടത് ബെസ്റ്റ് 11, കോലിയടക്കം തെറിക്കുമോ?

2

രോഹിത് ശര്‍മയും ഈ റെക്കോഡില്‍ സ്ഥാനത്തിനായി പോരാടുകയാണ്. 126 ടി20യില്‍ നിന്ന് 298 ബൗണ്ടറികളാണ് രോഹിത്തിന്റെ പേരിലുമുള്ളത്. രണ്ട് പേരും രണ്ട് ബൗണ്ടറികള്‍ കൂടി നേടിയാല്‍ 300 ബൗണ്ടറികള്‍ ടി20യില്‍ നേടാനാവും. ഇവരിലാരാവും ആദ്യം ഈ നേട്ടത്തിലേക്കെത്തുകയെന്നതാണ് കണ്ടറിയേണ്ടത്. ഇന്നത്തെ മത്സരം കഴിയുമ്പോള്‍ ഈ റെക്കോഡിലെ രണ്ടാം സ്ഥാനത്ത് ആരാവുമെന്നത് കണ്ടറിയണം.

3

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 രോഹിത് ശര്‍മ കളിച്ചെങ്കിലും വിരാട് കോലിയില്ലായിരുന്നു. ഇപ്പോള്‍ വിരാട് കോലി തിരിച്ചെത്തുമ്പോള്‍ രോഹിത്തിനൊപ്പം ഓപ്പണറായേക്കുമെന്ന റിപ്പോര്‍ട്ടാണുള്ളത്. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് മികച്ച പ്രകടനത്തോടെ ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനാവുമോയെന്നത് കണ്ടറിയണം.

IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

4

ആദ്യ മത്സരത്തില്‍ രോഹിത് അഞ്ച് ബൗണ്ടറികളാണ് നേടിയത്. വെടിക്കെട്ട് തുടക്കം നല്‍കാനാവും രണ്ടാം മത്സരത്തിലും രോഹിത് ശ്രമിക്കുക. എന്നാല്‍ മോശം ഫോമിലുള്ള കോലിക്ക് എത്രത്തോളം തിളങ്ങാനാവുമെന്നത് കണ്ടറിയേണ്ടതാണ്. രോഹിത്തും കോലിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമായി മത്സരം മാറിയാല്‍ ഇന്ത്യക്കത് നേട്ടമാവും.

5

ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിന് എന്തുവിലകൊടുത്തും തിരിച്ചുവരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ജോസ് ബട്‌ലര്‍ നയിക്കുന്ന ആതിഥേയര്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെ ഉയര്‍ത്തിയേക്കും. കോലി തിരിച്ചുവരുമ്പോള്‍ ഇഷാന്‍ കിഷനെ ഇന്ത്യ ഒഴിവാക്കാനാണ് സാധ്യത. മിന്നും ഫോമിലുള്ള ദീപക് ഹൂഡയെ മാറ്റാന്‍ സാധ്യതയില്ല. അദ്ദേഹം മൂന്നാം നമ്പറില്‍ തുടരുമ്പോള്‍ മോശം ഫോമിലുള്ള ഇഷാന് പകരം കോലി ഓപ്പണിങ്ങിലേക്കെത്താനാണ് സാധ്യത

Story first published: Saturday, July 9, 2022, 15:39 [IST]
Other articles published on Jul 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+