Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബാറ്റിങ്ങില്‍ ഫ്‌ളോപ്പ്, പക്ഷെ റെക്കോഡിട്ട് റിഷഭ്, ധോണിക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

1

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഒരു റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായതെങ്കിലും റെക്കോഡ് നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യക്കുവേണ്ടി 50 ടി20 കളിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് റിഷഭ് നേടിയെടുത്തത്. നേരത്തെ എംഎസ് ധോണിക്ക് മാത്രമാണ് ഈ റെക്കോഡ് സ്വന്തമാക്കാനായത്. ഇപ്പോള്‍ ധോണിക്കൊപ്പം എലൈറ്റ് ക്ലബ്ബിലേക്ക് റിഷഭ് പന്തും എത്തിയിരിക്കുകയാണ്.

ഇന്ത്യക്കായി 50 ടി20 കളിക്കുന്ന 14ാമത്തെ താരമാണ് റിഷഭ്. ധോണി 98 ടി20കളാണ് ഇന്ത്യക്കായി കളിച്ചത്. റിഷഭ് ഇതിനോടകം 50 മത്സരം കളിച്ച് കഴിഞ്ഞു. ഭാവിയില്‍ ധോണിയുടെ റെക്കോഡിനെ റിഷഭ് മറികടക്കാനുള്ള സാധ്യതകളേറെയാണ്. 2017 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് റിഷഭ് തന്റെ ആദ്യ ടി20 മത്സരം കളിക്കുന്നത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ തന്നെ തന്റെ 50ാം ടി20 കളിക്കാനും റിഷഭിനായിരിക്കുകയാണ്.

1

മത്സരത്തിലൂടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഒരു റെക്കോഡ് സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ ടി20 മത്സരം കളിക്കുന്ന താരമെന്ന നേട്ടത്തിലേക്കാണ് രോഹിത് എത്തിയത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 ഇംഗ്ലണ്ടിന്റെ 128ാമത്തെ മത്സരമായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ 99 മത്സരം കളിച്ച വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്.

2

എംഎസ് ധോണി (98), സുരേഷ് റെയ്‌ന (78), ശിഖര്‍ ധവാന്‍ (68), ഭുവനേശ്വര്‍ കുമാര്‍ (68), ഹര്‍ദിക് പാണ്ഡ്യ (63), യുസ് വേന്ദ്ര ചഹാല്‍ (62) എന്നിവരൊക്കെയാണ് ഈ പട്ടികയില്‍ കോലിക്ക് പിന്നാലെയുള്ളത്. മൂന്നാം ടി20 ജയിച്ചിരുന്നെങ്കില്‍ ക്യാപ്റ്റനായ ശേഷം തുടര്‍ച്ചയായി 20 ജയമെന്ന റെക്കോഡ് നേട്ടത്തിലേക്കെത്താന്‍ രോഹിത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യ തോറ്റു.

ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

3

റിഷഭ് പന്തിന്റെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ടെസ്റ്റില്‍ അദ്ദേഹം പകരം വെക്കാനില്ലാത്ത പ്രതിഭാസമായി വളര്‍ന്നെങ്കിലും പരിമിത ഓവറിലെ അവസ്ഥ അങ്ങനെയല്ല. 43 ഇന്നിങ്‌സില്‍ നിന്ന് 767 റണ്‍സാണ് റിഷഭ് പന്ത് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് റിഷഭ്. എന്നാല്‍ അതിനൊത്ത പ്രകടനം അദ്ദേഹം ഇപ്പോള്‍ നടത്തുന്നില്ല.

4

മൂന്നാം ടി20 17 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രോഹിത് ശര്‍മ (11), വിരാട് കോലി (11), റിഷഭ് പന്ത് (1), ശ്രേയസ് അയ്യര്‍ (28), ദിനേഷ് കാര്‍ത്തിക് (6) എന്നിവരൊന്നും തിളങ്ങാതെ പോയ മത്സരത്തില്‍ ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിയാണ്.

അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

5

55 പന്തില്‍ 117 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇതില്‍ 14 ഫോറും 6 സിക്‌സും ഉള്‍പ്പെടും. 212ന് മുകളിലായിരുന്നു സൂര്യയുടെ സ്‌ട്രൈക്കറേറ്റ്. ഇന്ത്യക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാര്‍. നേരത്തെ കെ എല്‍ രാഹുലാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യയുടെ ടി20യിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന റെക്കോഡും സൂര്യ സ്വന്തം പേരിലാക്കി.

6

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി സൂര്യകുമാര്‍ യാദവ് മാറിക്കഴിഞ്ഞു. രോഹിത് ശര്‍മക്ക് കീഴില്‍ ലോകകപ്പ് എന്ന വലിയ സ്വപ്‌നത്തിലേക്കടുക്കുകയാണ് ഇന്ത്യ.

Story first published: Monday, July 11, 2022, 10:26 [IST]
Other articles published on Jul 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+