IND vs ENG: 'സൂര്യ ദി ഹീറോ', ഇടിവെട്ട് സെഞ്ച്വറി, നേടിയെടുത്ത എല്ലാ റെക്കോഡുകളുമിതാ

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 17 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും 2-1ന് പരമ്പര നേട്ടം അലമാരയിലെത്തിക്കാനായി. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം ടി20യില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോഴും ഇന്ത്യക്ക് തോല്‍വിയിലും അഭിമാനമായിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. അവസാന ഓവര്‍വരെ ഇംഗ്ലണ്ടിനെ തോല്‍വി ഭയത്തോടെ നിര്‍ത്തി ഇടിവെട്ട് സെഞ്ച്വറിയാണ് സൂര്യകുമാര്‍ നേടിയെടുത്തത്.
55 പന്തില്‍ 14 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 117 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. 212.72 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അന്താരാഷ്ട്ര ടി20യില്‍ 10ല്‍ കൂടുതല്‍ ഇന്നിങ്‌സ് കളിച്ചവരില്‍ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള ഏക താരമാണ് സൂര്യ. 170ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

നാലാം നമ്പറിലിറങ്ങി ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് സൂര്യ. നേരത്തെ ഇന്ത്യയുടെ കെ എല്‍ രാഹുലാണ് ഈ നേട്ടത്തിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു രാഹുലിന്റെ നേട്ടം. റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനെന്ന റെക്കോഡും സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരേയും ഇംഗ്ലണ്ടിനെതിരേയും രാഹുല്‍ റണ്‍സ് പിന്തുടരുമ്പോഴാണ് സെഞ്ച്വറി നേടിയത്.
IND vs WI: 'നോ റെസ്റ്റ്', രോഹിത്തും കോലിയും ബുംറയും ടി20 പരമ്പര കളിക്കും, റിപ്പോര്‍ട്ട്

രോഹിത് ശര്‍മ ഇംഗ്ലണ്ടിനെതിരേ നേരത്തെ റണ്‍സ് പിന്തുടരുമ്പോള്‍ സെഞ്ച്വറി നേടിയിരുന്നു. ഇപ്പോഴിതാ സൂര്യകുമാറും ഇംഗ്ലണ്ടിനെതിരേ തന്നെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഉയര്‍ന്ന രണ്ടാമത്തെ ടി20 വ്യക്തിഗത സ്‌കോറെന്ന നേട്ടത്തിലേക്കും സൂര്യയെത്തി. 118 റണ്‍സുമായി രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. സൂര്യകുമാര്‍ 117 റണ്‍സിനാണ് പുറത്തായത്. 111 റണ്‍സ് നേടിയ രോഹിത്തിന്റെ തന്നെ റെക്കോഡിനെ പിന്നിലാക്കിയാണ് സൂര്യ രണ്ടാം സ്ഥാനത്തേക്കെത്തിയത്.

ഇന്ത്യക്കായി ടി20യില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാണ് സൂര്യ. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരാണ് സൂര്യകുമാറിന് മുമ്പ് സെഞ്ച്വറി നേടിയവര്‍. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യയുടെ പ്രതീക്ഷകളെ സജീവമാക്കുന്ന പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ കളിച്ച് മികവ് കാട്ടിയാണ് സൂര്യ ഇന്ത്യന്‍ ടീമിലേക്കെത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ഇത്രയും മികച്ച നിലയിലേക്കെത്തിച്ചത് സൂര്യകുമാര്‍ യാദവിന്റെ (117) സെഞ്ച്വറി പ്രകടനമാണ്. ഇന്ത്യ തോറ്റതോടെ നായകനായ ശേഷം തുടര്‍ച്ചയായ 20 ജയമെന്ന റെക്കോഡില്‍ റിക്കി പോണ്ടിങ്ങിനൊപ്പമെത്താന്‍ രോഹിത് ശര്‍മക്കായില്ല.
Asia Cup: ഇന്ത്യ-പാക് പോരാട്ടത്തില്‍ കൂടുതല്‍ ജയം ആര്‍ക്ക്?, 14 തവണ ഏറ്റുമുട്ടി, കണക്കുകളിതാ

ഇന്ത്യയുടെ തോല്‍വിയിലും സൂര്യകുമാറിന്റെ പ്രകടനം ആരാധകരെ സന്തോഷിപ്പിക്കുന്നു. വലിയ പ്രശംസകളാണ് സൂര്യകുമാറിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആത്മവിശ്വാസത്തോടെ കളിക്കുന്ന സൂര്യ ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പുചീട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് സൂര്യ കാഴ്ചവെച്ചതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications