Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ആരൊക്കെ ഇന്ത്യന്‍ ടീമില്‍?, ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകം, വ്യക്തമാക്കി ഗാംഗുലി

1

മുംബൈ: ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇന്ത്യയും വലിയ പ്രാധാന്യത്തോടെയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പിനെ കാണുന്നത്. ലോകകപ്പ് മുന്നില്‍ക്കണ്ട് ഒക്ടോബറിന് മുമ്പായി പ്രധാന ടീമുകളുമായെല്ലാം ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുകയാണ് ഇന്ത്യയുടെ ബി ടീം. പ്രധാന ടീം ഇംഗ്ലണ്ട് പരമ്പരയ്ക്കായി പുറപ്പെട്ട് കഴിഞ്ഞു.

ഒരു ടെസ്റ്റ് മൂന്ന് വീതം മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിനവും ടി20യുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുന്നത്. ശേഷം അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവരുമായെല്ലാം ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ഇതിലെയെല്ലാം പ്രകടനം വിലയിരുത്തിയാവും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നുറപ്പ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പര ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടി20 ലോകകപ്പില്‍ കളിപ്പിക്കാനുദ്ദേശിക്കുന്ന താരങ്ങളാവും ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുകയെന്നാണ് ഗാംഗുലി വ്യക്തമാക്കിയത്.

1

'ടി20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ദ്രാവിഡ് നിരീക്ഷിച്ച് വരികയാണ്. നിലവില്‍ താരങ്ങള്‍ക്ക് അവസരം നല്‍കി പ്രതിഭകാട്ടാന്‍ വഴിതുറക്കുകയാണ്. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കുന്ന താരങ്ങളാവും ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയുള്ളത്'- ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിലെ പിച്ച് ഓസ്‌ട്രേലിയയിലേതുപോലെയാണ്. മികച്ച പേസും ബൗണ്‍സും ഈ പിച്ചിലുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാനാവുന്നവര്‍ ടി20 ലോകകപ്പിലും തിളങ്ങുമെന്ന കണക്കൂട്ടലിലാവണം ടീം മാനേജ്‌മെന്റ്. ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്നത് സംബന്ധിച്ച് ഏറെക്കുറെ ധാരണയായിട്ടുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊക്കെ ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പാണ്.

'റെക്കോഡ് സൃഷ്ടിച്ചു, അതേ ദിവസം തന്നെ തിരുത്തപ്പെട്ടു', അറിയണം ഈ നാല് റെക്കോഡുകള്‍

2

ഇന്ത്യയെ പ്രധാനമായും ഇപ്പോള്‍ അലട്ടുന്നത് ആര് വിക്കറ്റ് കീപ്പറാവണമെന്ന ചോദ്യമാണ്. റിഷഭ് പന്തിനെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുമ്പോഴും അദ്ദേഹത്തിന്റെ ടി20യിലെ സമീപ കാല പ്രകടനം മോശമാണ്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ഫിനിഷറാണ് റിഷഭെങ്കിലും ഇതേ മികവ് അദ്ദേഹത്തിന് പരിമിത ഓവറില്‍ കാട്ടാനാവുന്നില്ല. അതുകൊണ്ട് തന്നെ പ്ലേയിങ് 11 റിഷഭിന് പകരക്കാരനെ തേടേണ്ട അവസ്ഥയിലാണ് ഇന്ത്യ.

ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക് എന്നീ വിക്കറ്റ് കീപ്പര്‍മാര്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവരിലൊരാളെ ഇന്ത്യ പ്ലേയിങ് 11ല്‍ വിക്കറ്റ് കീപ്പറാക്കുമോയെന്നത് കണ്ടറിയണം. മറ്റൊരു പ്രശ്‌നം സ്പിന്‍ നിരയിലാണ്. യുസ് വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ സ്പിന്‍ കൂട്ടുകെട്ട് ക്ലിക്കാവുമോയെന്ന ആശങ്കയുണ്ട്. ചഹാല്‍ അനുഭവസമ്പന്നനായ സ്പിന്നറാണെങ്കിലും സ്ഥിരത പ്രശ്‌നം. റണ്‍സ് വിട്ടുകൊടുക്കാനും മടികാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ രവി ബിഷ്‌നോയിയെ പരിഗണിക്കണമോയെന്നതും ടീം മാനേജ്‌മെന്റ് ചിന്തിക്കുന്ന വിഷയമാണ്.

പാകിസ്താന്‍ എതിരേ വന്നാല്‍ ഇവര്‍ വിടില്ല, ഗംഭീര റെക്കോഡ്, അഞ്ച് ഇന്ത്യന്‍ താരങ്ങളിതാ

3

പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം ഭുവനേശ്വര്‍ കുമാറും ഇടം പിടിച്ചേക്കും. ഹര്‍ദിക് പാണ്ഡ്യയുള്ളതിനാല്‍ നാലാം പേസറായി ആര് വേണമെന്നതാണ് ചോദ്യം. ഹര്‍ഷല്‍ പട്ടേല്‍ അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടുത്ത് വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ആവേഷ് ഖാന്‍ മികച്ച ലൈനും ലെങ്തുമുള്ള ബൗളറാണ്. പേസ് എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. ടി നടരാജന്‍, അര്‍ഷദീപ് സിങ് തുടങ്ങിയവരെ പരിഗണിക്കുമോ തുടങ്ങിയ പല ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. എന്തായാലും ഇംഗ്ലണ്ട് പരമ്പരയിലെ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Saturday, June 18, 2022, 16:48 [IST]
Other articles published on Jun 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+