IND vs ENG: ഹിറ്റ്മാന്‍ ബ്രില്യന്‍സ്, ഇംഗ്ലണ്ടിന്റെ വമ്പന്മാര്‍ മുട്ടുകുത്തി!, കൈയടിച്ച് ഫാന്‍സ്

ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യേണ്ടി വന്ന ഇംഗ്ലണ്ടിന്റെ വമ്പന്മാരൊക്കെ രണ്ടാം മത്സരത്തിലും ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ബൗളര്‍മാരുടെ കൃത്യമായ ബൗളിങ്ങിന് മുന്നില്‍ ഇംഗ്ലണ്ട് തകരുന്ന കാഴ്ചയാണ് കണ്ടത്.
ഇംഗ്ലണ്ടിന്റെ ടോപ് ഓഡറെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടിയതോടെ കൈയടി നേടുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ഒന്നാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ച ശേഷം ഇംഗ്ലണ്ടിനെ 102ന് അഞ്ച് എന്ന നിലയിലേക്ക് എത്തിച്ചതിന് പിന്നില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിന് വലിയ പങ്കുണ്ട്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ അന്തകരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും രണ്ടാം മത്സരത്തില്‍ മികവ് ആവര്‍ത്തിക്കാനായില്ല.

മൂന്നാം പേസര്‍ പ്രസിദ്ധ് കൃഷ്ണയുടെ ദൗര്‍ബല്യം മനസിലാക്കി കൃത്യ സമയത്ത് ഹര്‍ദിക് പാണ്ഡ്യയെ ഉപയോഗിച്ച രോഹിത്തിന്റെ തന്ത്രം ഫലിച്ചു. ഓപ്പണര്‍ ജേസണ്‍ റോയിയെ (23) പുറത്താക്കി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത് ഹര്‍ദിക്കാണ്. ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞതിന് ശേഷം യുസ് വേന്ദ്ര ചഹാലിനെ കൃത്യ സമയത്ത് രോഹിത് കളത്തിലിറക്കി.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

പിച്ചിലെ സ്പിന്നിന്റെ സ്വാധീനം മനസിലാക്കി ചഹാലിനെ പന്തേല്‍പ്പിച്ച ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ജോ റൂട്ട് (11), ബെന്‍ സ്‌റ്റോക്‌സ് (21), ജോണി ബെയര്‍സ്റ്റോ (38) എന്നീ മൂന്ന് പേരെയും ചഹാല്‍ പുറത്താക്കി. മോശം ഷോട്ടിന് ശ്രമിച്ചാണ് മൂന്ന് പേരും മടങ്ങിയത്. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ക്രീസിലെത്തിയപ്പോഴാണ് രോഹിത്തിന്റെ ബ്രില്യന്‍സ് കണ്ടത്.

മുഹമ്മദ് ഷമിക്ക് ബട്‌ലറുടെ മുകളിലുള്ള ആധിപത്യം മനസിലാക്കി ഷമിയെ തിരികെ എത്തിച്ച രോഹിത്തിന്റെ തന്ത്രം ഫലിച്ചു. നാല് റണ്‍സ് മാത്രമെടുത്ത ബട്‌ലറെ ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഏറ്റവും അപകടകാരിയായ താരത്തെയാണ് ഷമിയിലൂടെ തന്ത്രം മെനഞ്ഞ് രോഹിത് മടക്ക ടിക്കറ്റ് നല്‍കിയത്.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ലിയാം ലിവിങ്‌സ്റ്റണ്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നത് രോഹിത്തിന്റെ മറ്റൊരു തന്ത്രം. ഓഫ് സൈഡില്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞ് ലിവിങ്‌സ്റ്റണിനെ പ്രകോപിപ്പിച്ച തന്ത്രം ഫലിച്ചു. ഹര്‍ദിക് പാണ്ഡ്യയുടെ ഷോര്‍ട്ട് ബോളില്‍ വലിയ ഷോട്ടിന് ശ്രമിച്ച ലിവിങ്‌സ്റ്റണ്‍ ശ്രേയസ് അയ്യരുടെ കൈയില്‍ അവസാനിച്ചു.

നായകനെന്ന നിലയില്‍ രോഹിത് ടി20 പരമ്പരയിലും മികവ് കാട്ടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ രോഹിത്തിനായി. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ജയവും രോഹിത്തിന് നേടിക്കൊടുത്തു. ടി20 ലോകകപ്പ് വരാനിരിക്കെ ഹിറ്റ്മാന്റെ ക്യാപ്റ്റന്‍സി ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
ഇന്ത്യന്‍ പ്ലേയിങ് 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications