തിലകിന് എന്തിന് ഇത്ര പിന്തുണ? ഒഴിവാക്കേണ്ടത് അവനെ!! പാവം സഞ്ജു; കട്ടക്കലിപ്പില്‍ ശ്രീകാന്ത്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പുറത്താക്കിയതിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയായിരുന്നു അദ്ദേഹം സഞ്ജുവിനെ പിന്തുണച്ച് സംസാരിച്ചത്.
ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും യഥാര്‍ഥത്തില്‍ പുറത്തു പോവേണ്ടിയിരുന്നത് തിലക് വര്‍മയാണെന്നും ദീര്‍ഘകാലമായി ഒന്നും തന്നെ ചെയ്യാതിരുന്നിട്ടും ഇത്രയുമധികം എന്തിനാണ് പിന്തുണ നല്‍കുന്നതെന്നും ശ്രീകാന്ത് ചോദിക്കുന്നു.

സഞ്ജു പുറത്തിരിക്കേണ്ടയാളല്ല
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിയില്‍ സഞ്ജു സാംസണിനെ പുറത്തിരുത്തിയ തീരുമാനത്തെ അതിരൂക്ഷമായിട്ടാണ് കെ ശ്രീകാന്ത് വിമര്‍ശിച്ചത്.
'വൈഭവ് സൂര്യവംശിക്ക് അരങ്ങേറാന്‍ അവസരം നല്‍കിയത് നല്ല കാര്യം തന്നെ. പക്ഷെ അതിന്റെ പേരില്‍ സഞ്ജു സാസണിനെ ഇന്ത്യ ഒഴിവാക്കാന്‍ പാടില്ല. പകരം തിലക് വര്‍മയെ ഒഴിവാക്കാമായിരുന്നു. ഈ മാച്ചില്‍ ഫിനിഷറായി അവന്‍ (11 ബോളില്‍ 24*) തിളങ്ങിയെന്നത് ശരി തന്നെ.
പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ കോച്ചായിരുന്നെങ്കില്‍ പ്ലെയിങ് ഇലവനില്‍ നിന്നുമൊഴിവാക്കുക തിലക് വര്‍മയെയാണ്. വൈഭവ് സൂര്യവംശിയെ ഓപ്പണിങില്‍ തന്നെ ഇറങ്ങി സഞ്ജു സാംസണിനെ താഴേക്കു മാറ്റും. എന്റെ ഇലവന്‍ അതായിരിക്കും'- ശ്രീകാന്ത് വ്യക്തമാക്കി.
തിലക് എന്താണ് ചെയ്തത്?
കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. എന്നിട്ടും ഇപ്പോള്‍ അവനോടു കാണിച്ച ഈ അവഗണന അല്‍പ്പം കടന്നു പോയി.
വൈഭവ് സൂര്യവംശി വളര അഗ്രസീവായി ബാറ്റ് ചെയ്യുന്നവനും വമ്പന്‍ സിക്‌സറുകളടിക്കാന്‍ സാധിക്കുന്നയാളുമാണ്. പക്ഷെ അതിനര്‍ഥം സഞ്ജുവിനെ ഒഴിവാക്കണമെന്നല്ല.
സഞ്ജുവും വൈഭവും ഒരുമിച്ച് ഇലവനില്‍ വേണം. തിലക് വര്‍മയ്ക്കു അവര്‍ നിരന്തരം പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ്. അനെ ഒഴിവാവാക്കി സഞ്ജുവിനെ നിലനിര്‍ത്താന്‍ അവര്‍ക്കു ഗട്ട്‌സില്ല.
വൈഭവും അഭിഷേക് ശര്‍മയും ഓപ്പണിങില്‍ വന്ന ശേഷം സഞ്ജുവിനെ മൂന്നോ, നാലോ നമ്പറില്‍ കളിപ്പിക്കണം. വേറെയൊന്നും ചെയ്യാന്‍ കഴിയില്ല. അവന്‍ ഈ പൊസിഷനുകളില്‍ നേരത്തേ ബാറ്റ് ചെയ്തിട്ടുമുള്ളതാണ്.

തിലക് വര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമൊന്നും അല്ല. അങ്ങനെ നില്‍ക്കുമ്പോഴാണ് വൈസ് ക്യാപ്റ്റന്‍സി കൂടി അവനെ ഏല്‍പ്പിച്ചിരിക്കുന്നത്'- ശ്രീകാന്ത് ആഞ്ഞടിക്കുന്നു.
ബിഷ്‌നോയ്ക്ക് വിമര്‍ശനം
ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യില്‍ ഇന്ത്യന്‍ പരാജയത്തിന് കാരണക്കാരനായ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിക്കെതിരേയും ആഞ്ഞടിച്ചിരിക്കുകയാണ് കെ ശ്രീകാന്ത്. നാലോവറില്‍ 15 ഇക്കോണമി റേറ്റില്‍ ബിഷ്‌നോയ് വാരിക്കോരി നല്‍കിയത് 60 റണ്‍സാണ്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. മൂന്നു നോ ബോളുകളും രണ്ടു വൈഡുകളും താരം എറിഞ്ഞിരുന്നു.
'ഏറെ നിര്‍ണായകമായിട്ടുള്ള 17ാം ഓവറില്‍ രവി ബിഷ്‌നോയിയെ കൊണ്ട് ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യിക്കാന്‍ പാടില്ലായിരുന്നു. 28 റണ്‍സാണ് ഈ ഓവറിറില്‍ അവന്‍ വിട്ടുകൊടുത്തത്. ഈ ഒറ്റ ഓവറിലാണ് ഇന്ത്യ കളി തോറ്റത്. ഇംഗ്ലണ്ടിനു ബിഷ്‌നോയ് മല്‍സരം ദാനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ പകുതി മല്‍സരങ്ങളില്‍ പോലും ബിഷ്‌നോയ് കളിച്ചിട്ടില്ലെന്നു കാണാം. പിന്നെ എങ്ങനെയാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു വന്നതെന്നു അറിയില്ല'-ശ്രീകാന്ത് തുറന്നടിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


