Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു ബെഞ്ചില്‍!! ഇനി ചാന്‍സില്ല? ഇന്ത്യയുടെ 11 ഇങ്ങനെ, കാരണം നിരത്തി ചോപ്ര

ഇംഗ്ലണ്ടുമായി ഇന്നു രാത്രി ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 പോരാട്ടത്തിനുള്ള ഇന്ത്യയുടെ ബെസ്റ്റ് ടീം കോമ്പിനേഷന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് കളി തുടങ്ങാനിരിക്കുന്വത്. അഞ്ചു മല്‍സരങ്ങളുടെ ദൈര്‍ഘ്യമേറിയ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക.

ദിവസങ്ങള്‍ക്കു മുമ്പ് അയര്‍ലാന്‍ഡില്‍ നടന്ന രണ്ടു ടി20കളുടെ പരമ്പരയില്‍ 0-2ന്റെ നാണക്കേട് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും നേരിട്ടിരുന്നു. അതിനു പ്രായശ്ചിത്തം ചെയ്യാന്‍ ലഭിക്കുന്ന അവസരം കൂടിയാവും ഇംഗ്ലണ്ടുമായുള്ള പരമ്പര, അതിനാല്‍ ജയത്തോടെ തന്ന തുടക്കം കുറിക്കാനും ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്.

VAIBHAB SOORYAVANSHI

വൈഭവിനെ ഇറക്കണം

ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു ആദ്യമായി വിളിക്കപ്പെട്ട വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ ആദ്യ ടി20യില്‍ ഇന്ത്യ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരണമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം. അതു സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണെന്നു അദ്ദേഹം പറയുന്നു.

'വൈഭവ് സൂര്യവംശിക്കു അവസരം നല്‍കിയേ തീരൂവെന്ന സാഹചര്യത്തില്‍ നമ്മള്‍ ഇപ്പോള്‍ എത്തിനില്‍ക്കുകയാണ്. കാരണം അയര്‍ലാന്‍ഡിനോടു തോറ്റ ശേഷമാണ് നമ്മള്‍ വീണ്ടും കളിക്കാനിറങ്ങുന്നത്. അടുത്ത അഞ്ചു മല്‍സരങ്ങളില്‍ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ ഇതിലൊരാള്‍ക്കു മൂന്നെണ്ണത്തിലും മറ്റെയാള്‍ക്കു രണ്ടെണ്ണത്തിലും അവസരം നല്‍കാമെന്നു നിങ്ങള്‍ക്കു തീരുമാനിക്കാം.

അയര്‍ലാന്‍ഡിനെതിരേയുള്ള പരമ്പര ജയിച്ചാണ് ഇംഗ്ലണ്ടിനെതിരേ നമ്മള്‍ കളിക്കുന്നതെങ്കില്‍ ഇംഗ്ലണ്ടിനെതിരേ വൈഭവിനെ കുറേക്കൂടി കഴിഞ്ഞ് പരീക്ഷിക്കാമെന്നു ഞാന്‍ പറയുമായിരുന്നു. സഞ്ജുവിന് ഒന്നോ, രണ്ടോ മല്‍സങ്ങളില്‍ കൂടി അവസരം നല്‍കി നോക്കാമെന്നാണ് എന്റെ തലച്ചോറിന്റെ ഒരു ഭാഗം പറയുന്നത്.

ഇവയിലും അദ്ദേഹത്തിന് ബാറ്റിങില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാനത്തെ മൂന്ന് മല്‍സരരങ്ങളില്‍ പകരം വൈഭവിനെ കളിപ്പിക്കാം. പക്ഷെ അത്രത്തോളം ക്ഷമ ടീം മാനേജ്‌മെന്റിനുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല. കാരണം അയര്‍ലാന്‍ഡിനെതിരായ തോല്‍വി ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്'- ചോപ്ര വിശദമാക്കി.

'അതുകൊണ്ടു തന്നെ എനിക്കു തോന്നുന്നത് അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈഭവ് സൂര്യവംശി തന്നെയാവും ഇന്ത്യക്കായി ഓപ്പണിങില്‍ കളിക്കുകയെന്നാണ്. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനായിരിക്കും.

നാലില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. അദ്ദേഹം തീര്‍ച്ചയായും റണ്‍സ് നേടിയേ തീരൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ തന്റെ അധികാരം ടീമില്‍ സ്ഥാപിക്കാനും ശ്രേയസിനു കഴിയില്ല. തുടര്‍ന്നുള്ള അഞ്ച്, ആറ് സ്ഥാനങ്ങളില്‍ തിലക് വര്‍മയും ശിവം ദുബയുമുണ്ടാും'- ചോപ്ര ചൂണ്ടിക്കാട്ടി.

SHREYAS GAMBHIR

അയര്‍ലാന്‍ഡുമായുള്ള പരമ്പരയില്‍ ആദ്യ ടി20യില്‍ അഭിഷേക് 49 റണ്‍സ് കുറിച്ചിരുന്നു. പക്ഷെ രണ്ടാമത്തേതില്‍ ഗോള്‍ഡന്‍ ഡെക്കായി. സഞ്ജുവാകട്ടെ ആദ്യ കളിയില്‍ അഞ്ചു റണ്ണെടുത്ത് ബൗള്‍ഡായി. രണ്ടാമത്തേതില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു. ശ്രേയസിന് രണ്ടു കളിയില്‍ നേടാനായത് വെറും 13 റണ്‍സാണ്.

ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേലിനെയോ, സൂര്യാന്‍ഷ് ഷെഡ്‌ഗെയെയോ കളിപ്പിക്കാമെന്നാണ് ചോപ്രയുടെ അഭിപ്രായം. 'ഏഴില്‍ അക്ഷറിനെയോ, കൂടുതല്‍ അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഷെഡ്‌ഗെയെയോ പരീക്ഷിക്കാം. ഹര്‍ഷിത് റാണയാണ് എട്ടാം നമ്പറില്‍. തുടര്‍ന്ന് മൂന്നു ബൗളര്‍മാരായി അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, രവി ബിഷ്‌നോയ് എന്നിവരാണ് ടീമില്‍ വേണ്ടത്'- ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആദ്യ ടി20ക്കായി ചോപ്രയുടെ 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍/ സൂര്യാന്‍ഷ് ഷെഡ്‌ഗെ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, രവി ബിഷ്‌നോയ്.

Story first published: Wednesday, July 1, 2026, 12:46 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+