Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലോകകപ്പ് കളിക്കണോ, ഇംഗ്ലീഷ് പരീക്ഷ ജയിക്കണം!! ഇല്ലെങ്കില്‍ 5 പേര്‍ക്ക് 8ന്റ പണി

ഐസിസി ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കവെ അതിനുള്ള ഏറ്റവും മികച്ച തയ്യാറെടുപ്പ് കൂടിയാണ് ഇംഗ്ലണ്ടുമായി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പര. സൗത്താഫ്രിക്കയാണ് ഏകദിന ലോകകപ്പിന്റെ പ്രധാന വേദി. അടുത്തേതിന് ഏറെക്കുറെ സമാനമായ പിച്ചും സാഹചര്യങ്ങളുമാണ് ഇംഗ്ലണ്ടിലേത്.

അതിനാല്‍ തന്നെ ഈ പരമ്പരയില്‍ മിന്നിക്കുന്നവര്‍ക്ക് ലോകകപ്പ് സ്‌ക്വാഡിലേക്കു മുന്‍തൂക്കം ലഭിക്കുമെന്നതും ഉറപ്പാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇതേക്കുറിച്ച് സൂചനകളും നല്‍കിക്കഴിഞ്ഞു.

ROHIT SHARMA

ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലെങ്കിലും സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ തിളങ്ങാന്‍ സാധിക്കുന്ന താരങ്ങളും സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍

എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായിട്ടുള്ള ചില ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് പരമ്പര ഏറെ നിര്‍ണായകമാണെന്നു കാണാം. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ അതു അവരുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

ഭയക്കേണ്ടത് ഈ താരങ്ങള്‍

ഇന്ത്യന്‍ ടീമിലെ അഞ്ചു താരങ്ങള്‍ക്കാണ് ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര ഏറെ നിര്‍ണായകമായി മാറിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെയാള്‍ ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ്. അടുത്ത ലോകകപ്പില്‍ കൂടി കളിച്ച ശേഷം വിരമിക്കുകയെന്ന ആഗ്രഹമാണ് മറ്റു രണ്ടു ഫോര്‍മാറ്റുകളും അദ്ദേഹം മതിയാക്കാനുള്ള പ്രധാന കാരണം.

പക്ഷെ ഫോമും ഫിറ്റ്‌നസുമെല്ലാം ഹിറ്റ്മാന് മുന്നില്‍ വില്ലനായി നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ രോഹിത്തിന്റെ ലോകകപ്പ് പങ്കാളിത്തം ഇപ്പോഴും സംശയത്തില്‍ തന്നെയാണ്. എന്നാല്‍ ഈ സംശയങ്ങള്‍ക്കെല്ലാം മറുപടി നല്‍കാന്‍ രോഹിത്തിനു ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച അവസരമാണ് ഇംഗ്ലണ്ടുമായുള്ള പരമ്പര.

ഒരു സെഞ്ച്വറിയോ, കുറഞ്ഞത് രണ്ട് ഫിഫ്റ്റി പ്ലസ് സ്‌കോറുകളോ കുറിക്കാനായാല്‍ അദ്ദേഹത്തിനു എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാം. അതോടൊപ്പം സെലക്ഷന്‍ കമ്മിറ്റിയുടെയും ബിസിസിഐയുടെയും സംശയങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യാം.

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

IND vs ENG: അവന് ഇന്ത്യന്‍ ടീമിലെന്ത് കാര്യം? തിലകും സഞ്ജുവുമല്ല!! ആഞ്ഞടിച്ച് മുന്‍ താരം

രോഹിത്തിന്റെ ഓപ്പണിങ് റോള്‍ മോഹിച്ച് യുവതാരം യശസ്വി ജയ്‌സ്വാള്‍ തൊട്ടു പിറകെ തന്നെയുണ്ട്. നേരത്തേ ഏകദിനത്തില്‍ ഓപ്പണിങ് റോളില്‍ ഇറങ്ങിയപ്പോള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു.

ആറു ഏകദിനങ്ങളിലാണ് ജയ്‌സ്വാള്‍ ഇതിനകം കളിച്ചത്. 71.25 എന്ന കിടിലന്‍ ശരാശരിയില്‍ 292 റണ്‍സും അടിച്ചെടുത്തു. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും. രോഹിത്തിനു ഇംഗ്ലണ്ടില്‍ തിളങ്ങാനായില്ലെങ്കില്‍ അതു ജയ്‌സ്വാളിന്റെ തിരിച്ചുവരവ് സാധ്യതയും വര്‍ധിപ്പിക്കും. അതിനാല്‍ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ ഹിറ്റ്മാന് തിളങ്ങിയേ തീരൂ.

രോഹിത് കഴിഞ്ഞാല്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര നിര്‍ണായകമായ മറ്റുള്ളവര്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും ബാക്കപ്പായ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അഭാവമാണ് ദുബെയ്ക്കു ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തത്.

AXAR PATEL

ലോകകപ്പ് സ്‌ക്വാഡിലേക്കു സീം ബൗളിങ് ഓള്‍റൗണ്ടറുടെ റോളിലേക്കു അവകാശവാദമുന്നയിക്കാന്‍ ദുബെയ്ക്കു ലഭിച്ച സുവര്‍ണാവസരമാണിത്. അതിനാല്‍ തന്നെ അതു പരമാവധി മുതലാക്കാനും അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. ഈ പരമ്പരയ്ക്കു ശേഷം ദുബെയ്ക്കു ഇനിയൊരു ഏകദിന സീരീസില്‍ അവസരം ലഭിക്കുമോയെന്നതും സംശയമാണ്.

അക്ഷര്‍ കുറച്ചുമുമ്പ് വരെ വൈറ്റ്‌ബോള്‍ ടീമുകളിലെ അവിഭാജ്യ ഘടകം തന്നെയായിരുന്നു. പക്ഷെ സമീപകാലത്തു ബാറ്റിങിലും ബൗളിങിലുമെല്ലാം വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

ഈ കാരണത്താല്‍ തന്നെ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനും ഇളക്കം തട്ടിയിട്ടുണ്ട്. വാഷിങ്ടണിന്റെയും സാഹചര്യം സമാനം തന്നെയാണ്. ബാറ്റിങിലോ, ബൗളിങിലോ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല.

പേസ് ബൗളിങില്‍ ഒരുപാട് പേര്‍ മല്‍സരംഗത്തുള്ളതിനാല്‍ പ്രസിദ്ധിന് ഇപ്പോള്‍ കാര്യങ്ങള്‍ അത്ര എളിപ്പമല്ല. ജസ്പ്രീത് ബുറയ്‌ക്കൊപ്പം പേസാക്രമണത്തില്‍ പങ്കാളിയാവാന്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരടക്കമുള്ളവര്‍ രംഗത്തുണ്ട്.

കൂടാതെ പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍ തുടങ്ങിയ പുതിയ താരോദയങ്ങളും ഉയര്‍ന്നു വരികയാണ്. അതിനാല്‍ ഇംഗ്ലണ്ടില്‍ തന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാനായില്ലെങ്കില്‍ പ്രസിദ്ധും കുഴപ്പത്തിലാവും.

Story first published: Tuesday, July 14, 2026, 17:11 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+