IND vs ENG: 9 മാസം, ഇന്ത്യ പരീക്ഷിച്ചത് ഏഴ് ക്യാപ്റ്റന്മാരെ!, വില്ലന്‍ പരിക്ക്, വലിയ ആശങ്ക

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ നായകനാക്കിയിരിക്കുകയാണ്. 35 വര്‍ഷത്തിന് ശേഷം ഒരു പേസ് ബൗളര്‍ ഇന്ത്യയുടെ നായകനാവുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും അതിലും വലിയ ആശങ്കയായി മറ്റൊരു കാര്യമുണ്ട്. കഴിഞ്ഞ 9 മാസത്തിനുള്ളില്‍ ഏഴ് ക്യാപ്റ്റന്മാരെയാണ് ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിച്ചത്. പരിക്കും മത്സരങ്ങളുടെ കൂടുതലും താരങ്ങളെ തളര്‍ത്തുന്നു.
2021ലെ ഇന്ത്യയുടെ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് പരമ്പരകളില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കെ എല്‍ രാഹുലിനെ ഇന്ത്യ നായകനാക്കി. വിരാട് കോലിയുടെയും രോഹിത്തിന്റെയും അഭാവത്തിലായിരുന്നു ഇത്. പിന്നീട് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും ന്യൂസീലന്‍ഡ് പര്യടനത്തിലും വിരാട് കോലിയാണ് ഇന്ത്യയെ നയിച്ചത്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.

ഇതിന് ശേഷം ഇക്കഴിഞ്ഞ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. കെ എല്‍ രാഹുലിനെയാണ് നായകനായി നിശ്ചയിച്ചതെങ്കിലും മത്സരം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് രാഹുലിന് പരിക്കേറ്റതോടെ റിഷഭിനെ ഇന്ത്യ നായകനായി നിയമിക്കുകയായിരുന്നു. അതിന് ശേഷം നടന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയെ നായകനായി നിയമിച്ചു.
ഇപ്പോഴിതാ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ നായകനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാര്‍ നായകനാവുന്ന പതിവ് ശൈലിയുടെ പൊളിച്ചെഴുത്താണ് ഇപ്പോള്‍ ഇന്ത്യ ബുംറയെ നായകനാക്കി ചെയ്തിരിക്കുന്നത്. 35 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു പേസറെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നത്. എന്നാല്‍ മറ്റ് പല ടീമുകളും പേസര്‍മാരെ നായകനാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്.
IND vs ENG: ആരെ തഴയും?, തലപുകച്ച രാഹുല്‍ ദ്രാവിഡ്, മുന്നില്‍ മൂന്ന് വെല്ലുവിളി!

ഇന്ത്യയെ പരിക്ക് കാര്യമായി ബാധിക്കുന്നുണ്ട്. നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് വളരെ വലിയ തലവേദനയാണ്. നിലവില്‍ അമിത ഭാരം രോഹിത്തിനുണ്ടെന്ന് പ്രമുഖരടക്കം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഭാവി നായകനെന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന കെ എല്‍ രാഹുലിന് ഇടക്കിടെ പരിക്കേല്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് പരിക്കേറ്റ രാഹുലിന് ഓഗസ്റ്റില്‍ നടക്കുന്ന ഏഷ്യാ കപ്പടക്കം നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ട്.

റിഷഭ് പന്തിന്റെ അമിത ഭാരവും പ്രശ്‌നമാണ്. വയറ് കൂടിയതിനാല്‍ ഇരുന്ന് കീപ്പിങ് ചെയ്യാന്‍ പോലും അദ്ദേഹത്തിനാവുന്നില്ല. ഈ സാഹചര്യത്തില്‍ റിഷഭിന്റെ ഫിറ്റ്‌നസും ആശങ്കപ്പെടുത്തുന്നു. ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റ്‌നസോടെ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു. കൂടുതല്‍ താരങ്ങള്‍ നായക പദവിയിലേക്ക് എത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു തരത്തില്‍ പോസിറ്റീവാണ്. എന്നാല്‍ താരങ്ങളുടെ ഇടക്കിടെയുള്ള പരിക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ.
59, 53, രണ്ട് ഇന്നിങ്‌സിലും പാക് നിര തകര്‍ന്നടിഞ്ഞു, നാണംകെട്ട് തലതാഴ്ത്തി, ഓര്‍മയുണ്ടോ?

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാന്‍ പോകവെ ഇന്ത്യക്ക് താരങ്ങളുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ താരങ്ങള്‍ രണ്ട് മാസം തുടര്‍ച്ചയായി കളിക്കേണ്ടി വരുന്നത് ഫിറ്റ്‌നസില്‍ വലിയ പ്രശ്‌നമുണ്ടാക്കുന്നു. താരങ്ങളുടെ അമിത മത്സരഭാരത്തെ നിയന്ത്രിക്കാത്ത പക്ഷം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമായതിനാല്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications