IND vs ENG: വേണ്ടത് ആറ് റണ്‍സ്, വമ്പന്‍ റെക്കോഡിനരികെ രോഹിത് - ധവാന്‍ കൂട്ടുകെട്ട്

ഓവല്‍: ഇന്ത്യ - ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഓവലില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും കാത്ത് വമ്പന്‍ റെക്കോഡ്. ഏകദിനത്തില്‍ 5000 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കുന്ന രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോഡാണ് രോഹിത്തിനെയും ധവാനെയും കാത്തിരിക്കുന്നത്.
111 ഇന്നിങ്‌സില്‍ നിന്ന് 4994 റണ്‍സാണ് രോഹിത് - ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പേരിലുള്ളത്. 136 ഇന്നിങ്‌സില്‍ നിന്ന് 6609 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഓപ്പണിങ് കൂട്ടുകെട്ടെന്ന ബഹുമതിയും രോഹിത്തിനെയും ധവാനെയും കാത്തിരിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് - ഡെസ്‌മൊണ്ട് ഹെയ്‌നിസ്, ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ എന്നിവരാണ് ഈ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള മറ്റുള്ളവര്‍.

ആറ് റണ്‍സ് മാത്രമാണ് ഈ റെക്കോഡിലേക്കെത്താന്‍ രോഹിത് - ധവാന്‍ കൂട്ടുകെട്ടിന് വേണ്ടത്. അതുകൊണ്ട് തന്നെ അനായാസമായി ഇവര്‍ ഈ നാഴികക്കല്ല് പിന്നിട്ടേക്കും. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഏകദിനത്തില്‍ ഇടവേളക്ക് ശേഷമാണ് ശിഖര്‍ ധവാന്റെ വരവ്. രണ്ട് പേരും ഇന്ത്യക്കൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്.

ശിഖര്‍ ധവാന്‍ നിലവില്‍ ഏകദിനത്തിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന താരമാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമാണ് ധവാന്‍. ഇന്ത്യക്കായി 149 ഏകദിനം കളിച്ച ധവാന്‍ 45.54 ശരാശരിയില്‍ 6284 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 17 സെഞ്ച്വറിയും 35 ഫിഫ്റ്റിയും ഉള്‍പ്പെടും. 68 ടി20യില്‍ നിന്ന് 1759 റണ്‍സും 34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സും ധവാന്റെ പേരിലുണ്ട്.
ജനിച്ചത് വിദേശത്ത്, എന്നാല്‍ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചു, അഞ്ച് പ്രമുഖ താരങ്ങളിതാ

രോഹിത് ശര്‍മ 230 ഏകദിനങ്ങളില്‍ നിന്ന് 9283 റണ്‍സാണ് നേടിയത്. 48.6 എന്ന ഗംഭീര ശരാശരിയുള്ള രോഹിത് 29 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 44 ഫിഫ്റ്റിയും ഏകദിനത്തില്‍ നേടിയിട്ടുണ്ട്. 45 ടെസ്റ്റില്‍ നിന്ന് 3137 റണ്‍സും 128 ടി20യില്‍ നിന്ന് 3379 റണ്‍സും രോഹിത്തിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ രോഹിത്തിന്റെ പ്രകടനമാണ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുക.

സച്ചിനും ഗാംഗുലിയും 1996-2007 കാലയളവിനുള്ളില്‍ 136 ഇന്നിങ്‌സുകളിലാണ് ഒരുമിച്ച് ഓപ്പണ്‍ ചെയ്തത്. 21 സെഞ്ച്വറിയും 23 ഫിഫ്റ്റിയും ഈ കൂട്ടുകെട്ടില്‍ പിറന്നു. ഗില്‍ക്രിസ്റ്റും ഗെയ്ഡനും 2001-2008 കാലയളവിലാണ് ഓപ്പണര്‍മാരായത്. 16 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും ഈ കൂട്ടുകെട്ടിലുണ്ട്. 2013ലാണ് രോഹിത് - ധവാന്‍ കൂട്ടുകെട്ടിനെ ഇന്ത്യ ആദ്യമായി പരിഗണിച്ചത്. 17 സെഞ്ച്വറിയും 15 ഫിഫ്റ്റിയും ഈ കൂട്ടുകെട്ടില്‍ പിറന്നു.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ഇംഗ്ലണ്ടിനെതിരേ ഇന്ന് വിരാട് കോലി കളിക്കില്ലെന്നാണ് വിവരം. പരിക്കേറ്റ കോലി കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ രോഹിത് - ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രണ്ട് പേരും ചേര്‍ന്ന് നല്‍കുന്ന തുടക്കം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പര 2-1ന് ഇന്ത്യ നേടിയെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications