
ഇപ്പോള്‍ ദ്രാവിഡിന്റെ പരിശീലനത്തിലിറങ്ങുന്ന ഇന്ത്യന്‍ ടീം നായകനായ രോഹിത്തിന് ഈ നാണക്കേട് നേരിടേണ്ടി വന്നിരിക്കുന്നു. ഇംഗ്ലണ്ടില്‍ ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് രോഹിത്. ഇംഗ്ലണ്ടില്‍ ഏഴ് സെഞ്ച്വറി നേടിയ ഏക സന്ദര്‍ശക ബാറ്റ്‌സ്മാനാണ് രോഹിത്. 2019ല്‍ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.
ഇംഗ്ലണ്ടില്‍ കൂടുതല്‍ റണ്‍സുള്ള വിദേശ ബാറ്റ്‌സ്മാനെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 1411 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 1393 റണ്‍സുമായി ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തും 1387 റണ്‍സുമായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് മൂന്നാം സ്ഥാനത്തുമാണുള്ളത്.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

ഇംഗ്ലണ്ടില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുള്ള സന്ദര്‍ശക ബാറ്റ്‌സ്മാനും രോഹിത്താണ്. നിലവില്‍ 14 ഫിഫ്റ്റി പ്ലസ് സ്‌കോറാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ദ്രാവിഡിനും വിരാട് കോലിക്കും കെയ്ന്‍ വില്യംസണിനും 13 തവണയാണ് ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചത്. ഇന്ന് വിരാട് കോലി 50ലധികം റണ്‍സ് നേടിയാല്‍ രോഹിത്തിനൊപ്പമെത്താനാവും.

ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ കസറി. ഇംഗ്ലണ്ടിനെ 246 എന്ന സ്‌കോറിലേക്കൊതുക്കിയത് രോഹിത്തിന്റെ നായക മികവാണ്. മികച്ച തുടക്കം ലഭിച്ചിട്ടും ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ തളക്കാന്‍ ഇന്ത്യക്ക് സാധിച്ചു. കൃത്യമായ ഫീല്‍ഡ് പ്ലേയ്‌സ്‌മെന്റും ബൗളിങ്ങില്‍ കൃത്യമായ മാറ്റം വരുത്തുകയും ചെയ്ത രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കൈയടിക്കാതെ വയ്യ.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

നാല് വിക്കറ്റ് നേടിയ യുസ് വേന്ദ്ര ചഹാലാണ് ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഏറ്റവും കൈയടി നേടിയത്. ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ചഹാല്‍ കാഴ്ചവെച്ചത്. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങിയാണ് ചഹാലിന്റെ നാല് വിക്കറ്റ് പ്രകടനം. ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും പങ്കിട്ടു.


Click it and Unblock the Notifications












