Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റില്‍ പേസ് ബൗളിങിനെതിരേ റിഷഭിനൊരു വീക്ക്‌നെസുണ്ട്! എന്തെന്നറിയാം

ഇംഗ്ലണ്ടിനെതിരേ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നിര്‍ണായക മുന്‍തൂക്കം നല്‍കിയത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയും കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സമീപകാലത്തു മോശം പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. ഇതോടെ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും റിഷഭ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

1

എന്നാല്‍ എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇവയ്‌ക്കെല്ലാം ഉജ്ജ്വല ബാറ്റിങിലൂടെ അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിങ് ആക്രമണത്തെ കൂസലില്ലാതെയാണ് റിഷഭ് നേരിട്ടത്. ആദ്യ ഇന്നിങ്‌സില്‍ 146ഉം രണ്ടാമിന്നിങ്‌സില്‍ 57ഉം റണ്‍സ് താരം നേടിയിരുന്നു. നിലവില്‍ ഇന്ത്യ 330ന് മുകളില്‍ ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു.

2

ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡുള്‍പ്പെട്ടവര്‍ക്കെതിരേ വളരെ ആത്മവിശ്വാസത്തോടെയാണ് റിഷഭ് പന്ത് ബാറ്റ് വീശിയത്. ആന്‍ഡേഴ്‌സനെതിരേ റിഷഭ് ക്രീസിനു പുറത്തേക്കിറങ്ങിയും റിവേഴ്‌സ് സ്വീപ്പുമെല്ലാം കളിക്കുന്നത് അവിശ്വസനീയ കാഴ്ചയായിരുന്നു. എന്നാല്‍ പേസര്‍മാരെ നേരിടുമ്പോള്‍ അദ്ദേഹത്തിനൊരു വീക്ക്‌നെസുണ്ടെന്നു കാണാം.

രോഹിത്തിനെ ധോണി ഓപ്പണറാക്കാന്‍ കാരണം കാര്‍ത്തിക്! ചാംപ്യന്‍സ് ട്രോഫിയില്‍ സംഭവിച്ചതറിയാം

3

ബാക്ക് ഫൂട്ടില്‍ കിടിലന്‍ പ്രകടനം റിഷഭ് കാഴ്ചവയ്ക്കുമ്പോള്‍ ഫ്രണ്ട് ഫൂട്ടില്‍ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ബാക്ക് ഫൂട്ടിലെ പ്രകടനം നോക്കിയാല്‍ 59 ആണ് റിഷഭ് പന്തിന്റെ ബാറ്റിങ് ശരാശരി. പക്ഷെ ഫ്രണ്ട് ഫൂട്ടില്‍ അദ്ദേഹത്തിനു ഈ മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. പേസര്‍മാര്‍ക്കെതിരേ 33 ആണ് റിഷഭിന്റെ ബാറ്റിങ് ശരാശരി.

4

അതേസമയം, എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ ബാറ്റിങ് പ്രകടനത്തോടെ ചില റെക്കോര്‍ഡുകളും റിഷഭ് പന്ത് സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയും നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറിയിരുന്നു. നേരത്തേ ഫാറൂഖ് എഞ്ചിനിയര്‍ക്കു മാത്രം അവകാശപ്പെട്ട നേട്ടമായിരുന്നു ഇത്. 1973ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെ മുംബൈയില്‍ വച്ചാണ് അദ്ദേഹം 121ഉം 66ഉം റണ്‍സെടുത്തത്.
കൂടാതെ ഇംഗ്ലണ്ടില്‍ വച്ച് ഒരു ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് റിഷഭ്. 2011ല്‍ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയറാണ് (71, 103*) ആദ്യമായി ഈ നേട്ടത്തിലെത്തിയത്.

ഫിനിഷറാക്കിയത് ഇഷ്ടമായില്ല, ഡിക്കെ ദേഷ്യം കൊണ്ട് ചുവന്നു!- വെളിപ്പെടുത്തി രോഹിത്

5

എഡ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 378 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. 132 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 245 റണ്‍സിനു ഓള്‍റൗണ്ടാവുകയായിരുന്നു. നാലാംദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ ഇന്ത്യ കൂടാരംകയറി. ചേതേശ്വര്‍ പുജാരയുടെയും (66) റിഷഭ് പന്തിന്റെയും (57) ഫിഫ്റ്റികളാണ് ഇന്ത്യയെ 245 വരെയെത്തിച്ചത്.

6

മറ്റാരും തന്നെ 30പ്ലസ് സ്‌കോര്‍ ചെയ്തില്ല. രവീന്ദ്ര ജഡേജ 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 19 റണ്‍സുമെടുത്തു. നാലു വിക്കറ്റുകള്‍ പിഴുത നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്റ്റുവര്‍ട്ട് ബ്രോഡും മാറ്റി പോട്‌സും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.ജെയിംസ് ആന്‍ഡേഴ്‌സനും ജാക്ക് ലീച്ചിനും ഓരോ വിക്കറ്റ് വീതം ലഭിക്കുകയും ചെയ്തു.

Story first published: Monday, July 4, 2022, 18:51 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+