IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
വൈറ്റ് ബോള്‍ ക്രിക്കറ്റിനേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് താന്‍ കൂടുതല്‍ അപകടകാരിയെന്നു അടിവരയിട്ട് റിഷഭ് പന്തിന്റെ മറ്റൊരു കിടിലന്‍ സെഞ്ച്വറി. ഐപിഎല്ലിലെയും ഇന്ത്യക്കൊപ്പം ടി20യിലെയും മോശം പ്രകടനങ്ങളുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട അദ്ദേഹം ഇവയ്‌ക്കെല്ലാം ടെസ്റ്റില്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പതറിയ ഇന്ത്യയുടെ രക്ഷകനായി അദ്ദേഹം മാറുകയായിരുന്നു. വെറും 89 ബോളുകളില്‍ നിന്നാണ് റിഷഭ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ച്വറി കൂടിയാണിത്.
നിശ്ചിത ഓവര്‍ ഫോര്‍മാറ്റിന്റെ ശൈലിയില്‍ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു റിഷഭ് കളിച്ചത്. വമ്പനൊരു റെക്കോര്‍ഡും അദ്ദേഹം തന്റെ പേരില്‍ ഈ മല്‍സരത്തില്‍ കുറിച്ചു. അന്താരാഷ്ട്ര കരിയറില്‍ നൂറാമത്തെ സിക്‌സര്‍ റിഷഭ് നേടിയിരുന്നു. ഇതോടെയാണ് ചരിത്രനേട്ടത്തിനും താരം അവകാശിയായത്.

ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് എഡ്ബാസ്റ്റണില്‍ റിഷഭ് പന്ത് നേടിയത്. വിദേശത്തു അദ്ദേഹത്തിന്റെ നാലാമത്തെ സെഞ്ച്വറി കൂടിയാണിത്. ഇംഗ്ലണ്ടിലെ ഓവല്‍, ഓസ്‌ട്രേലിയയിലെ സിഡ്‌നി, അഹമ്മദാബാദ്, സൗത്താഫ്രിക്കയിലെ ന്യൂലാന്‍ഡ്‌സ് എന്നീവിടങ്ങളിലായിരുന്നു താരത്തിന്റെ മറ്റു സെഞ്ച്വറികള്‍.
ഏഷ്യക്കു പുറത്ത് ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിനെ തേടിയെത്തി. താരത്തിന്റെ നാലാമത്തെ സെഞ്ച്വറിയായിരുന്നു ഈ ടെസ്റ്റിലേത്. മൂന്നു വീതം സെഞ്ച്വറികളുള്ള വിജയ് മഞ്ജരേക്കര്‍, അജയ് രാത്ര, വൃധിമാന്‍ സാഹ എന്നിവരാണ് ഈ ലിസ്റ്റില്‍ റിഷഭിനു പിന്നിലുള്ളവര്‍.

ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയാണ് എഡ്ബാസ്റ്റണില്‍ റിഷഭ് പന്ത് നേടിയത്. വിദേശത്തു അദ്ദേഹത്തിന്റെ നാലാമത്തെ സെഞ്ച്വറി കൂടിയാണിത്. ഇംഗ്ലണ്ടിലെ ഓവല്‍, ഓസ്‌ട്രേലിയയിലെ സിഡ്‌നി, അഹമ്മദാബാദ്, സൗത്താഫ്രിക്കയിലെ ന്യൂലാന്‍ഡ്‌സ് എന്നീവിടങ്ങളിലായിരുന്നു താരത്തിന്റെ മറ്റു സെഞ്ച്വറികള്‍.
ഏഷ്യക്കു പുറത്ത് ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിനെ തേടിയെത്തി. താരത്തിന്റെ നാലാമത്തെ സെഞ്ച്വറിയായിരുന്നു ഈ ടെസ്റ്റിലേത്. മൂന്നു വീതം സെഞ്ച്വറികളുള്ള വിജയ് മഞ്ജരേക്കര്‍, അജയ് രാത്ര, വൃധിമാന്‍ സാഹ എന്നിവരാണ് ഈ ലിസ്റ്റില്‍ റിഷഭിനു പിന്നിലുള്ളവര്‍.
IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടു ടെസ്റ്റ് സെഞ്ച്വറികളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബിലും റിഷഭ് പന്ത് അംഗമായിരിക്കുകയാണ്. നേരത്തേ മൂന്നു പേരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 1964ല്‍ ബുദി കുന്ദേരനാണ് ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടു സെഞ്ച്വറികളടിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
2009ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഈ നേട്ടമാവര്‍ത്തിച്ചു. അതിനു ശേഷം 2017ല്‍ വൃധിമാന്‍ സാഹയാണ് രണ്ടു സെഞ്ച്വറികളടിച്ച മൂന്നാമത്തെയാള്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റിഷഭും തന്റെ പേര് ഇവര്‍ക്കൊപ്പം ചേര്‍ത്തിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിക്‌സറുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടം റിഷഭ് പന്ത് സ്വന്തമാക്കുകയായിരുന്നു. ബാറ്റിങ് ഇതിഹാസമായ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം റെക്കോര്‍ഡ് അദ്ദേഹം പഴങ്കഥയാക്കുകയായിരുന്നു.
24 വയസ്സും 271 ദിവസവും പ്രായമുള്ളപ്പോഴാണ് റിഷഭ് 100ാം സിക്‌സറെന്ന നാഴികക്കല്ലിലെത്തിയത്. നേരത്തേ 25ാം വയസ്സിലായിരുന്നു സച്ചിന്റെ നേട്ടം. ഇതാണ് റിഷഭ് പഴങ്കഥയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ്. 25 വയസ്സും 77 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരം നാഴികക്കല്ല് തികച്ചത്.
ഓര്‍മയുണ്ടോ ടി20യിലെ കന്നി സൂപ്പര്‍ ഓവര്‍? ബോസായി ഗെയ്ല്‍! കിവികള്‍ വീണു

ടെസ്റ്റില്‍ 2000 റണ്‍സും ഈ ഇന്നിങ്‌സിനിടെ റിഷഭ് പന്ത് പൂര്‍ത്തിയാക്കിയിരുന്നു. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ഈ ഈ നേട്ടത്തിലെത്തിയ ലോകത്തിലെ നാലാമത്തെ വിക്കറ്റ് കീപ്പറായും അദ്ദേഹം മാറിയിരുന്നു. 52 ഇന്നിങ്‌സുകളില്‍ നിന്നാണ് റിഷഭ് ഈ നേട്ടത്തിലെത്തിയത്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ നായകന്‍ കുമാര്‍ സങ്കക്കാരയ്‌ക്കൊപ്പം ഇതോടെ അദ്ദേഹമെത്തി. നേരത്തേ സങ്കക്കാരയും 52 ഇന്നിങ്‌സുകളിലാണ് 2000ത്തിലത്തിയത്.
ഈ ലിസ്റ്റില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുളളവര്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (38 ഇന്നിങ്‌സ്), ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് (41), ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ (44) എന്നിവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications