വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പന്ത് യൂസ്‌ലെസ്! പകുതി അവസരം സഞ്ജുവിന് നല്‍കൂ- ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

ഇംഗ്ലണ്ടിനെതിരേ ഒരു കളിയില്‍ മാത്രമ ഉള്‍പ്പെടുത്തിയിട്ടുള്ളൂ

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ ഒരേയൊരു മല്‍സരത്തില്‍ മാത്രം ഉള്‍പ്പെടുത്തി ബാക്കിയുള്ളവയില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം രാത്രയിയായിരുന്നു ഇംഗ്ലണ്ടുമായുള്ള ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം ഏഴിനു നടക്കുന്ന ആദ്യ ടി20യില്‍ മാത്രമേ സഞ്ജുവിന് ഇടമുള്ളൂ. ശേഷിച്ച ടി20കളിലും ഏകദിന പരമ്പരയിലും താരത്തിന് ടീമില്‍ അവസരം ലഭിച്ചില്ല.

IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍? സാധ്യത ഇവര്‍ക്ക്

അയര്‍ലാന്‍ഡിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് നേടിയിരുന്നു. എന്നിട്ടും താരത്തെ ബിസിസിഐ അവഗണിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. ബിസിസിഐയ്ക്കും റിഷഭ് പന്തിനുമെല്ലാം എതിരേ ശക്തമായ വിമര്‍ശനങ്ങളാണ് വരുന്നത്.

1

ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്നതിതിന്റെ വ്യക്തമായ സൂചനയാണിത്. എന്തുകൊണ്ടാണ് സഞ്ജുവിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നതെന്നു നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാവും. കാരണം അവസരം അര്‍ഹിക്കുന്നയാള്‍ക്കൊപ്പമായിരിക്കും എല്ലായ്‌പ്പോഴും ജനങ്ങളെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

2

ഇംഗ്ലണ്ടുമായുള്ള ആദ്യത്തെ ടി20യിലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കില്ലെന്നറിയാം. അവര്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് സഖ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കും. റുതുരാജ് ഗെയ്ക്വാദിന് കഴിവ് തെളിയിക്കാന്‍ അഞ്ചു മല്‍സരങ്ങളുടെ മുഴുവന്‍ പരമ്പര തന്നെ ലഭിച്ചപ്പോള്‍ സഞ്ജുവിന് അതു ലഭിക്കാതിരുന്നത് അനീതിയാണെന്നായിരുന്നു ഒരു വിമര്‍ശനം.

IND vs ENG: സ്റ്റോക്‌സ് ഇംഗ്ലണ്ടിന്റെ കോലി! ക്യാപ്റ്റന്‍സിയില്‍ രണ്ട് സാമ്യങ്ങള്‍, ഒരു വ്യത്യാസവും

3

ജേക്കബ് മാര്‍ട്ടിന്‍, ടിനു യോഹന്നാന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, റോബിന്‍ ഉത്തപ്പ, ഇപ്പോള്‍ സഞ്ജു സാംസണ്‍. യാദൃശ്ചികതയാണോ?
സൗത്ത് ഇന്ത്യന്‍ ആവുകയെന്നതല്ല ആശങ്കയുണ്ടാക്കുന്ന കാര്യം. അതിനേക്കാള്‍ വലുലാണ് പ്രശ്‌നം. ഇന്ത്യന്‍ ടീം എല്ലാ ഇന്ത്യക്കാരെയുമാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ ബിസിസിഐ ഇതിലേക്കു ശ്രദ്ധ വയ്ക്കണമെന്ന് ഒരു യൂസര്‍ ആവശ്യപ്പെട്ടു.

4

സഞ്ജു, സഹോദരാ, നിങ്ങള്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ വിരാട് കോലിയെപ്പോലെ ക്ലാസിക്ക് പ്ലെയറാണ്. സെലക്ടര്‍മാര്‍ എന്തു കാണാനാ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ അതു അവര്‍ക്കു കാണിച്ചുകൊടുക്കൂ. കുറച്ചു സമയത്തേക്കു സ്‌കോറില്‍ നിങ്ങള്‍ ശ്രദ്ധിക്കൂ, തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ ഇടം നേടൂയെന്നു ഒരു യൂസര്‍ കുറിച്ചു.

IPL: ബട്‌ലറെ റോയല്‍സില്‍ ഓപ്പണറാക്കുന്നത് രഹാനെ! അന്നു സംഭവിച്ചത് അറിയാം

5

റിഷഭ് പന്തിന് ഇത്രയുമധികം അവസരങ്ങള്‍ നല്‍കുകയും ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ രോഷം തോന്നുന്നു. റിഷഭ് എത്ര മാത്രം ഓവര്‍റേറ്റഡ് ആണെന്നും അവസരങ്ങള്‍ തുലച്ചു കൊണ്ടിരിക്കുകയാണെന്നും ഒരു സാധാരണക്കാരനു പോലും മനസ്സിലാവും. ഇതു കാരണം സഞ്്ജു സാംസണിനെപ്പോലെ അര്‍ഹതപ്പെട്ടവരാണ് തഴയപ്പെടുന്നത്. പന്തിനു നല്‍കിയതിന്റെ പകുതി അവസരം നിങ്ങള്‍ സഞ്ജുവിന് നല്‍കി നോക്കൂ, അപ്പോള്‍ കാണാമെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

6

ബിസിസിഐയുടെ ഫേവററ്റിസം എല്ലായിടത്തും കളിക്കുകയാണ്. പക്ഷെ പ്രതിഭാശാലിയായ ഒരു താരത്തിനു ടീമില്‍ ഇടം ലഭിക്കാതെ പോവുന്നു. എന്തു നാണക്കേടാണിത് ബിസിസിഐ? എന്തുകൊണ്ടാണ് ബിസിസിഐ നിങ്ങള്‍ സഞ്ജു സാംസണിന്റെ കഴിവിനെ മറച്ചുവയ്ക്കുന്നത്, നിങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തെ മറ്റൊരു ദിനേശ് കാര്‍ത്തിക് ആക്കുന്നുവെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

7

രാഷ്ട്രീയം കളിക്കാനുള്ള ഒരു അവസരവും ബിസിസിഐ പാഴാക്കില്ല. അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ രണ്ടിന്നിങ്‌സുകളില്‍ നേടിയതിനേക്കാള്‍ കൂടുതലായിരുന്നു സഞ്ജു സാംസണിന്റെ 77 റണ്‍സ്. എന്നിട്ടും സഞ്ജുവിനേക്കാള്‍ ടി20യില്‍ മുന്‍തൂക്കം ലഭിക്കുന്നത് ഇഷാനും സൂര്യക്കുമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, July 1, 2022, 11:05 [IST]
Other articles published on Jul 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X