IND vs ENG: ഒരു സെഞ്ച്വറി, സച്ചിന്‍ ഹിറ്റ്മാന് പിന്നിലാവും, കാത്തിരിക്കുന്നത് വമ്പന്‍ റെക്കോഡ്

ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പര ഇന്ന് ഓവലില്‍ ആരംഭിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പര 2-1ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യക്ക് ഏകദിന പരമ്പരയിലും പ്രതീക്ഷകളേറെ. വിരാട് കോലി ആദ്യ മത്സരം കളിക്കാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മയെന്ന നായകനിലാണ് ഇന്ത്യയുടെ വിശ്വാസം. ഇംഗ്ലണ്ടില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന രോഹിത് ശര്‍മയുടെ പ്രകടനം പരമ്പര നേട്ടത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

2019ലെ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി ലോക റെക്കോഡ് സ്വന്തം പേരിലാക്കിയ താരമാണ് രോഹിത്. ഇത്തവണ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിറങ്ങുമ്പോള്‍ രോഹിത്തിനെ കാത്ത് വമ്പനൊരു റെക്കോഡുണ്ട്. വിദേശത്ത് ഒരു രാജ്യത്തിനെതിരേ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എബി ഡിവില്ലിയേഴ്‌സ്, രോഹിത് എന്നിവര്‍ ഏഴ് സെഞ്ച്വറികള്‍ വീതമാണ് നേടിയിട്ടുള്ളത്. ഈ പരമ്പരയില്‍ രോഹിത് സെഞ്ച്വറി നേടിയാല്‍ സച്ചിനും എബിഡിയുമെല്ലാം ഹിറ്റ്മാന്റെ പിന്നിലാവും. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഏകദിന സെഞ്ച്വറി നേടാന്‍ രോഹിത്തിനായിട്ടില്ല. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി വമ്പന്‍ റെക്കോഡിലേക്കെത്താന്‍ രോഹിത്തിനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ടി20യില്‍ ഇവര്‍ ഡെക്കായിട്ടില്ല!, അറിയാമോ ഈ ഇന്ത്യന്‍ താരങ്ങളെ?, നാല് പേരിതാ

ടി20 പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്. വെടിക്കെട്ട് തുടക്കം നല്‍കാനുള്ള ശ്രമത്തിനിടെ വലിയ സ്‌കോര്‍ നേടാന്‍ രോഹിത്തിനായില്ലെങ്കിലും ബാറ്റിങ്ങില്‍ അദ്ദേഹം ഫോമിലാണ്. ക്യാപ്റ്റനെന്ന നിലയിലും രോഹിത് മികവ് കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരേ രോഹിത് വമ്പന്‍ പ്രകടനത്തോടെ ടീമിനെ പരമ്പര നേട്ടത്തിലേക്കെത്തിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ ഓപ്പണറായി രോഹിത്തിനൊപ്പം ശിഖര്‍ ധവാനെത്തും. രണ്ട് പേരും ചേര്‍ന്ന് വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ്. ഏകദിനത്തില്‍ ഓപ്പണിങ്ങില്‍ 5000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ടെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനും ധവാനുമാവും. ഇതിന് മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ഈ നേട്ടത്തിലേക്കെത്തിയത്.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ഏകദിനത്തില്‍ ഇംഗ്ലണ്ട് ടീമിലേക്ക് ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടി20യിനെക്കാള്‍ കടുത്ത വെല്ലുവിളി ഇന്ത്യക്ക് ഇംഗ്ലണ്ട് നിരയില്‍ നിന്നുണ്ടാവും. രണ്ട് ടീമും മികച്ച കരുത്തുള്ളവരാണ്. ഓവലില്‍ ബാറ്റിങ് നിരക്ക് തിളങ്ങാനാവുമെന്നതിനാല്‍ രണ്ട് ടീമില്‍ നിന്നും മികച്ച ബാറ്റിങ് പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.

സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍.
ഇംഗ്ലണ്ട്- ജോസ് ബട്ലര്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഓവര്‍ട്ടന്‍, ഡേവിഡ് വില്ലി, മാറ്റ് പാര്‍ക്കിന്‍സണ്‍, റീസി ടോപ്ലി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications