IND vs ENG: ഒരു സ്ഥാനം, അവസരം തേടി നാല് പേര്‍, ആരെ പരിഗണിക്കും?, തലപുകച്ച് രോഹിത്

ഓവല്‍: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ഏകദിനം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയിലാണ്. ടി20 പരമ്പര 2-1ന് നേടിയ ഇന്ത്യക്ക് ഏകദിന പരമ്പരയില്‍ പ്രതീക്ഷകളേറെ. എന്നാല്‍ ടി20 പരമ്പരയേക്കാളും കടുത്ത വെല്ലുവിളി ഇന്ത്യക്ക് ഏകദിന പരമ്പരയില്‍ നേരിടേണ്ടി വരുമെന്നുറപ്പ്. ജോസ് ബട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ട് ടീമിലേക്ക് ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവരെല്ലാം മടങ്ങിയെത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ രോഹിത് ശര്‍മക്കും സംഘത്തിനും അനായാസ ജയം പ്രതീക്ഷിക്കേണ്ട. കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. പ്ലേയിങ് 11 ല്‍ ഇന്ത്യ വലിയ സര്‍പ്രൈസുകളൊന്നും ഒരുക്കാന്‍ സാധ്യതയില്ലെന്ന് ടീം പ്രഖ്യാപനത്തില്‍ നിന്ന് വ്യക്തം. എന്നാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയേയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും ആശയക്കുഴപ്പത്തിലാക്കുന്നത് ഒരു സ്ഥാനമാണ്.

ആ സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്നതാണ് ഇവര്‍ക്ക് മുന്നിലുള്ള വലിയ ചോദ്യ ചിഹ്നം. പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരിലാരെന്നതാണ് രോഹിത്തിന് തലവേദന ഉയര്‍ത്തുന്ന ചോദ്യം. ഇന്ത്യ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നറേയും പരിഗണിക്കാനാണ് സാധ്യത. പേസര്‍മാരായി ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കും ഏറെക്കുറെ സ്ഥാനം ഉറപ്പാണ്.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയും ഒപ്പമുള്ളതിനാല്‍ ഇന്ത്യ മൂന്നാം പേസറായി ആരെ പരിഗണിക്കുമെന്നതാണ് പ്രധാന ചോദ്യം. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ് എന്നിവരാണ് അവസരം തേടുന്നത്. ഇതില്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വലം കൈയന്‍ പേസര്‍മാരാണ്. ശര്‍ദുല്‍ ഠാക്കൂര്‍ പേസ് ഓള്‍റൗണ്ടറാണ്.

അര്‍ഷദീപ് സിങ് ഇടം കൈയന്‍ പേസറാണെന്നതാണ് എടുത്തു പറയേണ്ടത്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം മികച്ച ഇടം കൈയന്‍ പേസര്‍മാരില്ല. അതുകൊണ്ട് തന്നെ അര്‍ഷദീപിന് അവസരം നല്‍കേണ്ടതായുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ അവസരം നല്‍കിയപ്പോള്‍ രണ്ട് വിക്കറ്റടക്കം നേടി അദ്ദേഹം തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ച് മാത്രമല്ല വരാനിരിക്കുന്ന ഏകദിന ലോകകപ്പും പരിഗണിച്ചും അര്‍ഷദീപിന് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്.
അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിലൂടെ മികവ് കാട്ടി വളര്‍ന്ന താരമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാവി പേസറെന്ന നിലയില്‍ വലിയ പ്രതീക്ഷ പ്രസിദ്ധിലുണ്ട്. ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങാനും അദ്ദേഹത്തിനായിരുന്നു. അതുകൊണ്ട് ഇന്ത്യ പ്രസിദ്ധിനെയും പരിഗണിക്കേണ്ടതായുണ്ട്. മുഹമ്മദ് സിറാജിന് ടി20 ഫോര്‍മാറ്റില്‍ അവസരമില്ലെങ്കിലും ഏകദിനത്തില്‍ ഇന്ത്യ വളര്‍ത്താന്‍ ശ്രമിക്കേണ്ടതായുണ്ട്.
സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാല്‍.
ഇംഗ്ലണ്ട്- ജോസ് ബട്ലര്‍, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഓവര്‍ട്ടന്‍, ഡേവിഡ് വില്ലി, മാറ്റ് പാര്‍ക്കിന്‍സണ്‍, റീസി ടോപ്ലി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
