Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്ക് എളുപ്പമാവില്ല, കാത്തിരിക്കുന്നത് വലിയ വെല്ലുവിളി- മോണ്ടി പനേസര്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ലീഡ്‌സില്‍ നാളെ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന് ജയിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുത്താണ് ആതിഥേയര്‍ ഇറങ്ങുന്നത്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് ലീഡ്‌സില്‍ ജയിക്കാനായാല്‍ പരമ്പര സമനിലയാക്കാനാവും. ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്.

Also Read: IND vs ENG: 'അശ്വിന്‍ കളിച്ചില്ലെങ്കില്‍ അത്ഭുതം', ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ പ്രവചിച്ച് മൈക്കല്‍ വോണ്‍
ലീഡ്‌സില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ കുറവാണെന്നതാണ് വലിയ തിരിച്ചടി. ഇത് മുതലാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചാല്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇപ്പോഴിതാ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും കടുത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. എന്നാല്‍ ജോ റൂട്ടിനെ പുറത്താക്കുന്നതിനനുസരിച്ചാവും ഇന്ത്യയുടെ വിജയ സാധ്യതതയെന്നും മോണ്ടി പനേസര്‍ പറഞ്ഞു.

montypanesar

Also Read: IPL 2021: 'ഇവരെ മറന്ന് പോകരുത്', പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളെ ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര
'ഹെഡ്ഡിങ്‌ലി ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും ഹോം ഗ്രൗണ്ടാണ്. ഇന്ത്യ ലോര്‍ഡ്‌സില്‍ അതിമനോഹരമായാണ് കളിച്ചത്.എന്നാല്‍ ഹെഡ്ഡിങ്‌ലിയില്‍ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരും. ഇന്ത്യക്ക് ഇങ്ങനെ തന്നെ പന്തെറിയാനായാല്‍ പരമ്പരകൊണ്ടേ അവര്‍ മടങ്ങുകയുള്ളു. ജോ റൂട്ടിന്റെ വിക്കറ്റ് നേരത്തെ വീഴ്ത്താനായാല്‍ മാത്രമെ ഇന്ത്യക്ക് ഇവിടെ വിജയ സാധ്യതയുള്ളു. സിറാജാണ് ഇന്ത്യന്‍ നിരയില്‍ വളരെ വ്യത്യസ്തനായുള്ളത്. ഇംഗ്ലണ്ടിന് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നത് അവനാണ്. സിറാജിനെ മനസിലാക്കാന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ പ്രയാസപ്പെടുകയാണ്' - മോണ്ടി പനേസര്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ പ്രധാന പ്രശ്‌നം ബാറ്റിങ്ങാണ്. നായകന്‍ ജോ റൂട്ട് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തുന്നത്. ആദ്യ രണ്ട് മത്സരത്തിലും സെഞ്ച്വറി നേടാന്‍ റൂട്ടിനായിരുന്നു. എന്നാല്‍ മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കുമായില്ല. ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന ബാറ്റിങ് പ്രതീക്ഷകള്‍. രണ്ട് പേരും ഫോമിലല്ല എന്നത് ടീമിന് തിരിച്ചടിയാവുന്നു.

Story first published: Tuesday, August 24, 2021, 21:11 [IST]
Other articles published on Aug 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+