Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അശ്വിന്‍ കളിച്ചില്ലെങ്കില്‍ അത്ഭുതം', ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ പ്രവചിച്ച് മൈക്കല്‍ വോണ്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കാന്‍ പോവുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് പരമ്പരയില്‍ സമനിലയെങ്കിലും ഉറപ്പിക്കാനാവുന്ന സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ത്തന്നെ ഇന്ത്യക്ക് ലീഡ്‌സിലെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഇറങ്ങുമെന്നും അശ്വിന്‍ കളിച്ചില്ലെങ്കില്‍ അത് അത്ഭുതമാവുമെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. 'മികച്ചൊരു ആഴ്ചയായാണ് ഈ ആഴ്ചയെ കാണുന്നത്. വളരെ ചൂടുള്ള സാഹചര്യത്തില്‍ അശ്വിന്‍ മൂന്നാം ടെസ്റ്റ് കളിച്ചില്ലെങ്കില്‍ അത് അത്ഭുതമായിരിക്കും. ഇന്ത്യ രണ്ട് സ്പിന്നറെയും പേസറെയും ഉള്‍പ്പെടുത്തി മൂന്നാം ടെസ്റ്റിനിറങ്ങാനാണ് സാധ്യത. മികച്ച ബൗളിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്.

ഇഷാന്ത് ശര്‍മക്ക് മൂന്നാം മത്സരം നഷ്ടമാവാനാണ് സാധ്യത. ലോര്‍ഡ്‌സില്‍ നന്നായി തന്നെ അവന്‍ പറഞ്ഞു. അവസാന കുറച്ച് വര്‍ഷങ്ങളായി ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങളും കൗണ്ടി ക്രിക്കറ്റിന്റെ മത്സരങ്ങളും ഇവിടെ കണ്ടിട്ടുള്ളതില്‍ നിന്ന് സ്പിന്നിനാണ് കൂടുതല്‍ തിളങ്ങാനാവുന്നതെന്നാണ് തോന്നുന്നത്.അവസാന മൂന്ന് ദിവസത്തില്‍ സ്പിന്നിന് കൂടുതല്‍ തിളങ്ങാനാവും' - മൈക്കല്‍ വോണ്‍ പറഞ്ഞു.

michaelvaughan

അതേ സമയം ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കില്ലെന്ന സൂചനയാണ് വിരാട് കോലി നല്‍കിയത്. മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ വിജയ കൂട്ടുകെട്ടിനെ പൊളിക്കേണ്ട ആവിശ്യകതയില്ലെന്നാണ് കോലി സൂചിപ്പിച്ചത്. അതിനാല്‍ത്തന്നെ ആര്‍ അശ്വിന്‍ ടീമിലേക്കെത്താനുള്ള സാധ്യതയും വളരെ കുറവാണ്.

ആദ്യ രണ്ട് ടെസ്റ്റിലും അശ്വിനെ മറികടന്ന് രവീന്ദ്ര ജഡേജക്കാണ് ഇന്ത്യ അവസരം നല്‍കിയത്. ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് നേടാന്‍ സാധിച്ചെങ്കിലും പന്തുകൊണ്ട് താരം നിരാശപ്പെടുത്തി. ലീഡ്‌സില്‍ പന്തിന് നല്ല ടേണ്‍ ലഭിച്ചാല്‍ ജഡേജയേക്കാള്‍ കൂടുതല്‍ തിളങ്ങാനാവുക ആര്‍ അശ്വിനാവും. അതിനാല്‍ത്തന്നെ അശ്വിന്റെ സേവനം ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.

ബാറ്റിങ് നിരയില്‍ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്. സമീപകാലത്തൊന്നും തിളങ്ങാന്‍ ഇരുവര്‍ക്കുമായിട്ടില്ല. ലീഡ്‌സില്‍ ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ടാവുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ലോര്‍ഡ്‌സിലെ പ്ലേയിങ്11നെ നിലനിര്‍ത്തിയേക്കും. അങ്ങനെയാണെങ്കില്‍ ആര്‍ അശ്വിന്‍ മൂന്നാം ടെസ്റ്റിലും പുറത്തിരിക്കേണ്ടി വന്നേക്കും.

Story first published: Tuesday, August 24, 2021, 19:34 [IST]
Other articles published on Aug 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+