IND vs ENG: കോലി... അഹങ്കാരം കുറക്കൂ!, ഓഫ്‌സൈഡ് കുരുക്കില്‍ വീണ്ടും വീണു, വിമര്‍ശനം

ലോര്‍ഡ്‌സ്: മോശം ഫോമില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴും തന്റെ തെറ്റ് തിരുത്താന്‍ വിരാട് കോലി ശ്രമിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നിര്‍ണ്ണായക സമയത്ത് വിക്കറ്റ് തുലച്ച കോലിക്കെതിരേ വിമര്‍ശനം ശക്തമാവുകയാണ്. 25 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 16 റണ്‍സാണ് മുന്‍ നായകന്‍ നേടിയത്. എന്നാല്‍ കോലി നേടിയ റണ്‍സിനെക്കാള്‍ ആരാധകരെ ചൊടിപ്പിച്ചത് പുറത്തായ രീതിയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. ഓഫ് സൈഡ് പന്തുകളില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് തലവെച്ചാണ് കോലി കൂടുതല്‍ തവണ പുറത്തായതും. ഇക്കാര്യം പല പ്രമുഖരും ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. ഓഫ് സൈഡില്‍ സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളില്‍ തന്റെ വിക്കറ്റ് കൂടുതല്‍ തവണ നഷ്ടമാകുന്നുവെന്ന വസ്തുത കോലിക്കും അറിയാം.

എന്നാല്‍ ഈ തെറ്റില്‍ നിന്ന് പഠിക്കാതെ കോലി വീണ്ടും ഓഫ് സൈഡിലെത്തിയ പന്തില്‍ അനാവശ്യമായി ബാറ്റുവെച്ചാണ് പുറത്തായത്. ലീവ് ചെയ്ത് കളയേണ്ട പന്തില്‍ അമിത ആത്മവിശ്വാസം കാണിച്ചാണ് കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ടീമിന്റെ അവസ്ഥയോ തന്റെ നിലനില്‍പ്പോ ഒന്നും ചിന്തിക്കാതെയുള്ള നിരുത്തരവാദിത്തപരമായ ബാറ്റിങ്ങാണ് കോലി കാഴ്ചവെച്ചതെന്ന് പറയാം.
T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

കോലിയുടെ കുഴി കോലി സ്വയം കുഴിക്കുകയാണെന്ന് പറയാം. ഒരു കാലത്ത് ഓഫ് സൈഡ് പന്തുകളെ മനോഹരമായ ഷോട്ടുകളിലൂടെ അദ്ദേഹം ബൗണ്ടറിലൈനിലെത്തിച്ചിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ നിന്ന് കാര്യങ്ങള്‍ ഒരുപാട് മാറിയതിനാല്‍ കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ടി20 ലോകകപ്പിലെ കോലിയുടെ സ്ഥാനം ചോദ്യം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോള്‍ വീണ്ടും നിരാശപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി ഒരേ ശൈലിയില്‍ പുറത്തായിട്ടും കോലി തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും അനാവശ്യ ഈഗോ കാട്ടുകയാണെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അത്തരത്തില്‍ ബാറ്റ് വെച്ച് പുറത്താകേണ്ട പന്തായിരുന്നില്ല അത്. വഴിയേപോയ ഏണി പിടിച്ചെടുത്ത് പണി മേടിച്ചതാണെന്ന് തന്നെ പറയാം. കോലിയുടെ അമിത ആത്മവിശ്വാസമാണ് കോലിയെ ചതിക്കുന്നത്. ഇതേ തെറ്റ് ഇനിയും ആവര്‍ത്തിച്ച് അധികള്‍ നാള്‍ കോലിക്ക് മുന്നോട്ട് പോകാനാവില്ല.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിമിത ഓവറില്‍ നിരാശപ്പെടുത്തുന്നത് തുടരുന്നു. ഇന്ന് അഞ്ച് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് റിഷഭിന്റെ മടക്കം. ഇന്ത്യ സഞ്ജു സാംസണിനെ തഴയുന്നതില്‍ വിമര്‍ശനം ഒരു വശത്ത് ശക്തമാകവെയാണ് റിഷഭ് വീണ്ടും നിരാശപ്പെടുത്തിയത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിഷഭ് പൂജ്യത്തിന് പുറത്താവുന്നത്. വിരാട് കോലിയും മുഹമ്മദ് ഷമിയും രണ്ട് തവണ വീതവും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications