'കോലിയെ കൈവിടില്ല', ഇത് ഹിറ്റ്മാന്റെ ഉറപ്പ്!, പുറത്തുള്ളവര്‍ക്ക് എന്തും പറയാമെന്ന് രോഹിത്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരാ ടി20 പരമ്പര വിരാട് കോലിയെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. ടി20 ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്താന്‍ എന്ത് വിലകൊടുത്തും അദ്ദേഹത്തിന് തിളങ്ങേണ്ടതായിരുന്നു. എന്നാല്‍ കോലിക്ക് മികവ് കാട്ടാനായില്ല. ആദ്യ മത്സരം കളിക്കാതിരുന്ന കോലി രണ്ടാം മത്സരത്തില്‍ 1 റണ്‍സും മൂന്നാം മത്സരത്തില്‍ 11 റണ്‍സുമാണ് നേടിയത്. ഇതോടെ കോലിയെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടന്നും ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ആവിശ്യവും ശക്തമായിരിക്കുകയാണ്.
ദീപക് ഹൂഡ, സഞ്ജു സാംസണ്‍ എന്നിവരുടെയെല്ലാം വഴിയടച്ച് കോലിയെ ഇനിയും ടി20 ഫോര്‍മാറ്റില്‍ കളിപ്പിക്കേണ്ടെന്നും യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാന്‍ അവസരം നല്‍കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോലി ഫോമൗട്ടാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതിനാല്‍ കോലിയെ ഇന്ത്യ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് കപില്‍ ദേവടക്കം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ എല്ലാവിമര്‍ശകരുടെയും വായടപ്പിച്ച് കോലിക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കപില്‍ ദേവിന്റെ അഭിപ്രായ പ്രകടനം ഇതിനോടകം വൈറലാകവെ അദ്ദേഹത്തിനും കൂടിയുള്ള മറുപടിയെന്നോളമാണ് രോഹിത് പ്രതികരിച്ചത്. 'പുറത്തിരുന്നാണ് അവര്‍ കളി കാണുന്നത്. ടീമിനുള്ളില്‍ നടക്കുന്നതെന്തെന്ന് അവര്‍ക്കറിയില്ല. ഞങ്ങളുടെ പദ്ധതികളുടെ ഭാഗമായാണ് മുന്നോട്ട് പോകുന്നത്.

ടീമിനെ ഞങ്ങള്‍ തയ്യാറാക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ അതിന് പിന്നിലുണ്ട്. ഞങ്ങളുടെ താരങ്ങളെ പിന്തുണക്കുകയും അവസരങ്ങള്‍ നല്‍കേണ്ടതായുമുണ്ട്. അതുകൊണ്ട് തന്നെ പുറത്തുള്ളവര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലാകണമെന്നില്ല. അതുകൊണ്ട് തന്നെ പുറത്ത് എന്തൊക്കെ സംഭവിച്ചാലും അത് ഞങ്ങളെ ബാധിക്കുന്നതല്ല. ഉള്ളില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം'- മൂന്നാം ടി20ക്ക് ശേഷം രോഹിത് ശര്‍മ പ്രതികരിച്ചു.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

വിരാട് കോലിയുടെ ഫോമിനെക്കുറിച്ചും രോഹിത് പ്രതികരിച്ചു. മൂന്നാം ടി20യില്‍ ഒരു ബൗണ്ടറിയും സിക്‌സും തുടര്‍ച്ചയായി പറത്തി കോലി പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. കോലി കളിച്ച രണ്ട് ഷോട്ടും അദ്ദേഹത്തിന്റെ ക്ലാസ് അടയാളപ്പെടുത്തുന്നതായിരുന്നു. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ കോലിക്ക് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

'താരങ്ങളുടെ ഫോമിനെക്കുറിച്ച് സംസാരിച്ചാല്‍ എല്ലാവര്‍ക്കും കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. എന്നാല്‍ താരങ്ങളുടെ പ്രതിഭയെ ഇത് ബാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കാര്യം മനസില്‍ വെക്കേണ്ടതായുണ്ട്. നിരവധി വര്‍ഷങ്ങള്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ താരം ഒന്നോ രണ്ടോ മോശം പരമ്പരകൊണ്ട് മോശം താരമായി മാറില്ല. അവന്‍ മുന്‍ പ്രകടനങ്ങളിലേക്ക് വളരെയധികം ശ്രദ്ധ നല്‍കേണ്ട കാര്യമില്ല. പറയാന്‍ ആര്‍ക്കും അധികാരമുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങളെ കാര്യമായി ബാധിക്കില്ല'-രോഹിത് ശര്‍മ പറഞ്ഞു.
അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

രോഹിത് കോലിക്ക് പിന്തുണ അറിയിച്ചെങ്കിലും കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കാരണം സെലക്ടര്‍മാരുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും. ഇംഗ്ലണ്ടിലെ കോലിയുടെ പ്രകടനം വിലയിരുത്തിയാലും അവന്റെ ഭാവി സംബന്ധിച്ച തീരുമാനങ്ങളെടുക്കുകയെന്ന് നേരത്തെ തന്നെ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. വിരാട് കോലിയുടെ അഭിപ്രായ ഭിന്നതിയിലുള്ള ഗാംഗുലി അദ്ദേഹത്തിന് വലിയ പിന്തുണ നല്‍കാന്‍ സാധ്യത കുറവാണ്.

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ് വെ എന്നിവരോടെല്ലാം പരമ്പര കളിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കോലി കളിക്കുമെന്നാണ് നിലവിലെ വിവരം. കോലിയുടെ അവസാന അവസരമായിരിക്കും അത്. തിളങ്ങാനായാല്‍ ലോകകപ്പ് സാധ്യതകള്‍ നിലനിര്‍ത്താം. തോറ്റാല്‍ കോലിക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്ന് ഉറപ്പ്.
മൂന്നാം ടി20യില്‍ 17 റണ്‍സിനാണ് ഇന്ത്യ തോറ്റത്. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യക്ക് മുന്നില്‍ 216 എന്ന വമ്പന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് ഉയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് സെഞ്ച്വറിയോടെ തിളങ്ങി. 55 പന്തില്‍ 14 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 117 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications